വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി, പിന്നീട് ടീമിലെടുത്തില്ല, കാരണം അറിയില്ലെന്ന് ഫായിസ് ഫസല്‍

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഫായിസ് ഫസല്‍. വിദര്‍ഭ ക്രിക്കറ്റ് ടീം നായകനായ ഫായിസ് ഫസല്‍ ഒരു സമയത്ത് ഇന്ത്യയുടെ ഭാവിതാരമെന്ന് പോലും വിശേഷിപ്പിക്കപ്പെ താരമാണ്. മികച്ച ബാറ്റിങ് പ്രകടനത്തോടൊപ്പം പാര്‍ട് ടൈം സ്പിന്നറായും ടീമിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന കളിക്കാരനാണ് ഫായിസ്. അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2016ലെ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഫായിനെയും ഉള്‍പ്പെടുത്തി. മത്സരത്തില്‍ അരങ്ങേറാനും അവസരം ലഭിച്ചു. അരങ്ങേറ്റ മത്സരത്തില്‍ പുറത്താവാതെ 55 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ഫായിസിന് സാധിച്ചെങ്കിലും പിന്നീട് ഒരു മത്സരത്തില്‍പോലും താരത്തെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

90.16 സ്‌ട്രൈക്കറേറ്റില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം മികച്ച ഏകദിന ഇന്നിങ്‌സ് തന്നെ പുറത്തെടുത്തിട്ടും ഫായിസിനെ ഇന്ത്യ പിന്നീട് പരിഗണിച്ചില്ല. ഇതിന്റെ കാരണം ഇപ്പോഴും തനിക്കറിയില്ലെന്നാണ് ഫായിസ് തന്നെ വെളിപ്പെടുത്തിയത്. 'സത്യസന്ധമായി പറഞ്ഞാല്‍ ടീമിലേക്ക് പിന്നീട് പരിഗണിക്കാത്തതെന്തെന്ന് അറിയില്ല. ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള പോരാട്ടം ശക്തമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ സാധിച്ചുവെന്നതില്‍ അഭിമാനംകൊള്ളുന്ന ഒരാളാണ് ഞാന്‍. കാരണം രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് ഏത് ഒരു ക്രിക്കറ്റ് താരത്തിന്റെയും ലക്ഷ്യം. അതിന് മുകളിലായി ഒന്നുമില്ല. ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ ഞാന്‍ ലക്ഷ്യംവെക്കുന്നു. ഇന്ത്യക്കുവേണ്ടി പിന്നീട് കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്.

faizfazal

എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം എനിക്കറിയില്ല. അത് ഇതുമായി ബന്ധപ്പെട്ടവരോട് തന്നെ ചോദിക്കണം'-ഫായിസ് പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും ചില വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. കുറച്ചുകൂടി മികച്ച പ്രകടനം ഞാന്‍ കാഴ്ചവെക്കണമായിരുന്നു. ക്രിക്കറ്റാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഏത് ഘട്ടത്തിലും ക്രിക്കറ്റ് കളിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ സീസണില്‍ പോകാന്‍ സാധിക്കില്ലെങ്കിലും യുകെ പ്രീമിയര്‍ ലീഗില്‍ ഞാന്‍ കളിക്കാന്‍ പോകാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ സാധിച്ചില്ല. എന്റെ വിലപ്പെട്ട സമയം വീട്ടിലിരുന്ന് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പകരക്കാരനായാണ് ഇടം കൈ ബാറ്റ്‌സ്മാന്‍ തന്നെയായ ശിഖര്‍ ധവാനെ ടീമിലെത്തിയതെന്നത് തെറ്റായ വാര്‍ത്തയാണെന്നും ഫായിസ് പറഞ്ഞു. 125 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 8404 റണ്‍സും 23 വിക്കറ്റും 95 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2996 റണ്‍സും 7 വിക്കറ്റുമാണ് ഫായിസിന്റെ സമ്പാദ്യം.

Story first published: Tuesday, August 11, 2020, 17:38 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X