വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മരുന്നടി; ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രണ്ടുവര്‍ഷത്തെ വിലക്ക്

By Anwar Sadath

ജനീവ: നിരോധിച്ച മരുന്നടിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലോക വനിതാ ടെന്നീസിലെ മുന്‍നിര താരം മരിയാ ഷറപ്പോവയെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും രണ്ടുവര്‍ഷം വിലക്കി. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് അംഗീകരിക്കില്ലെന്നും അപ്പീല്‍ നല്‍കുമെന്നും ഷറപ്പോവ വ്യക്തമാക്കി.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ നടത്തിയ ഉത്തേജകമരുന്ന് പരിശോധനയിലാണ് റഷ്യന്‍ ടെന്നീസ് താരം ഷറപ്പോവ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതേ തുടര്‍ന്ന് താരത്തെ താത്കാലികമായി ടെന്നീസില്‍നിന്നും വിലക്കി. ഇതിന് പിന്നാലെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവിലാണ് താരത്തിന്റെ കരിയറിനുതന്നെ അന്ത്യമാകുന്ന വിലക്ക് വന്നിരിക്കുന്നത്.

mariasharapova

മല്‍ഡോണിയം അടങ്ങിയ മരുന്ന് താന്‍ ഉപയോഗിച്ചതായി ഷറപ്പോവ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു മരുന്ന് നിരോധിച്ചിതാണെന്ന് അറിയില്ലെന്നാണ് ഷറപ്പോവയുടെ വാദം. കളിയില്‍ മികവുകാട്ടാനല്ല മരുന്നുപയോഗിച്ചത്. മെലഡോണിയം ഉത്തേജകം തരുന്നതല്ലെന്നും ഷറപ്പോവയുടെ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസമാണ് ഷറപ്പോവയെ റഷ്യ ഒളിമ്പിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കുവന്നതോടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഷറപ്പോവയ്ക്ക് കഴിഞ്ഞേക്കില്ല. രണ്ടുവര്‍ഷത്തെ വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ ടെന്നീസ് സുന്ദരിയുടെ കരിയറിനും ഏറെക്കുറെ അവസാനമാകും. കരിയറില്‍ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള ഷറപ്പോവ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ടെന്നീസ് താരങ്ങളിലൊരാളാണ്.

Story first published: Thursday, June 9, 2016, 8:42 [IST]
Other articles published on Jun 9, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X