വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യാ ഓസ്‌ട്രേലിയ വിവാദം; ഐസിസി നിലപാടിനെതിരെ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍

By Anwar Sadath

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഡിആര്‍എസ് വിവാദത്തില്‍ ഇടപെട്ട് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ്. ഓസ്‌ട്രേലിയയുടെ ചട്ടവിരുദ്ധമായ നടപടിക്കെതിരെ നടപടിയൊഴിവാക്കിയ ഐസിസി നടപടി അമ്പരപ്പിക്കുന്നതാണെന്ന് ഡു പ്ലസിസ് പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കോ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനോ എതിരെ നടപടിയുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഡു പ്ലസിസ് പറയുന്നു.

നേരത്തെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ഡു പ്ലസിസിനെതിരെ ഐസിസി ശിക്ഷാ നടപടിയുണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗൗരവമായ കുറ്റമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ഡു പ്ലസിസിന്റെ ആരോപണം. ഇതിനെക്കാള്‍ എത്രയോ ചെറിയ കുറ്റമായിരുന്നു തനിക്കെതിരെ ആരോപിച്ചിരുന്നത്. ഐസിസി നടപടി സര്‍പ്രൈസ് ആണെന്നും സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റന്‍ പറയുന്നു.

fafduplessis

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു പ്രോട്ടീസ് ക്യാപ്റ്റനെതിരെ പന്ത് ചുരണ്ടല്‍ ആരോപണമെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്ന് ഡു പ്ലസിസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. ലവല്‍ 2 കുറ്റം തെളിഞ്ഞതോടെ ഐസിസി മാച്ച് ഫീയുടെ 100 ശതമാനം പിഴ ഡ പ്ലസിസിന് വിധിക്കുകയും ചെയ്തിരുന്നു.

അന്നത്തെ സംഭവത്തില്‍ തന്നെ വിടാതെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ മീഡിയയ്‌ക്കെതിരെ ഡു പ്ലസിസ് പ്രതികരിച്ചു. അന്ന് തന്നെ കുറ്റവാളിയാക്കാന്‍ അവര്‍ക്ക് വലിയ താത്പര്യമായിരുന്നു. എന്നാലിപ്പോള്‍ സ്മിത്തിന്റെ കാര്യത്തില്‍ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതേസമയം, ഇപ്പോഴത്തെ വിവാദത്തില്‍ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡു പ്ലസിസ് പറഞ്ഞു.

Story first published: Monday, March 13, 2017, 8:46 [IST]
Other articles published on Mar 13, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X