Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പതറാത്ത മനസും ചോരാത്ത കൈകളും', നിലവിലെ മികച്ച അഞ്ച് സ്ലിപ് ഫീല്‍ഡര്‍മാരെ നോക്കാം

ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങിന്റെ പ്രാധാന്യം വളരെ വലുതാണ്. മികച്ച ഫീല്‍ഡിങ്ങുകൊണ്ട് മത്സര ഫലം തന്നെ മാറി മറിയുന്നതിന് പല തവണ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഫീല്‍ഡിങ്ങിന്റെ പ്രാധാന്യം വളരെ വലുതാണ്. ഒരു പിഴവിന് വലിയ വില നല്‍കേണ്ടി വരും. പ്രധാനമായും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നവര്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരാവും. പതറാത്ത മനസും ചോരാത്ത കൈകളുമായി സ്ലിപ്പില്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റിനായി കാത്തിരിക്കുന്ന നിലവിലെ മികച്ച അഞ്ച് സ്ലിപ് ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസാണ് നിലവിലെ സ്ലിപ് ഫീല്‍ഡര്‍മാരില്‍ ഏറ്റവും മികച്ചവന്‍. ബൗണ്ടറി ലൈനിലെ പറക്കും ക്യാച്ചുകള്‍ മാത്രമല്ല സ്ലിപ്പിലും ഡുപ്ലേസിസിന്റെ കൈകള്‍ ചോരില്ല. 2015 മുതലുള്ള സ്ലിപ്പിലെ താരത്തിന്റെ ക്യാച്ചിന്റെ വിജയ ശരാശരി പരിഗണിച്ചാല്‍ അത് 96 ആണ്. അത്രയും മികച്ച ഫീല്‍ഡിങ്ങാണ് അദ്ദേഹം സ്ലിപ്പില്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ സെക്കന്റ് സ്ലിപ്പിലും തേര്‍ഡ് സ്ലിപ്പിലും പറക്കും ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ മികവിനെക്കുറിച്ച് എടുത്തു പറയേണ്ട ആവിശ്യമില്ല. ഏത് പൊസിഷനിലും അസാമാന്യ ഫീല്‍ഡിങ് പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. സ്ലിപ്പിലെ സ്ഥിര സാന്നിധ്യമായ സ്മിത്തിന്റെ ക്യാച്ചിന്റെ വിജയ ശതമാനം പരിഗണിച്ചാല്‍ അത് 80ന് മുകളിലാണ്. 2020ലെ കണക്ക് പരിഗണിച്ചാല്‍ 84 ആണ് അദ്ദേഹത്തിന്റെ സ്ലിപ്പിലെ ക്യാച്ചിന്റെ വിജയ ശതമാനം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ടെസ്റ്റിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ്. സ്ലിപ്പില്‍ വളരെ കൃത്യതയുള്ള താരമാണ് രഹാനെ. സ്പിന്നര്‍മാരായ അശ്വിനും ജഡേജയും പന്തെറിയുമ്പോള്‍ സ്ലിപ്പില്‍ സ്ഥിര സാന്നിധ്യം അജിന്‍ക്യ രഹാനെയാണ്. അശ്വിന്റെ പല വിക്കറ്റിന് പിന്നിലും രഹാനെയുടെ പങ്ക് വലുതാണ്. 75ന് മുകളിലാണ് അദ്ദേഹത്തിന്റെ ക്യാച്ചിന്റെ വിജയ ശരാശരി. 2015ല്‍ ഒരു മത്സരത്തില്‍ എട്ട് ക്യാച്ചുമായി അദ്ദേഹം റെക്കോഡിട്ടിരുന്നു.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് പട്ടികയിലെ നാലാമന്‍. എവിടെ ഫീല്‍ഡ് ചെയ്താലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന റൂട്ടിന് സ്ലിപ്പിലും കൈകള്‍ ചോരുന്നത് വളരെ അപൂര്‍വ്വമാണ്. 75 ശതമാനമാണ് സ്ലിപ്പിലെ അദ്ദേഹത്തിന്റെ വിജയ ശരാശരി. 2015ന് ശേഷമുള്ള കണക്ക് പ്രകാരം 82ന് മുകളില്‍ ശരാശരിയിലാണ് സ്ലിപ്പിലെ റൂട്ടിന്റെ വിജയകരമായ ക്യാച്ചുകള്‍.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലറാണ് ഈ പട്ടികയിലെ അഞ്ചാമന്‍. സ്ലിപ്പില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2015ന് ശേഷമുള്ള കണക്ക് പ്രകാരം 87ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്ലിപ്പിലെ ക്യാച്ചിന്റെ വിജയ ശതമാനം. ഓവറോള്‍ റെക്കോഡ് പരിശോധിക്കുമ്പോള്‍ 80 ആണ് സ്ലിപ്പിലെ അദ്ദേഹത്തിന്റെ വിജയകരമായ ക്യാച്ചിന്റെ ശരാശരി.

Story first published: Sunday, June 27, 2021, 15:56 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+