ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥയ്ക്ക് കാരണമെന്ത്? വിശദീകരണവുമായി ഫഫ് ഡുപ്ലെസിസ്
കേപ്ടൗണ്‍: സമീപകാലത്തായി ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നായി ദക്ഷിണാഫ്രിക്ക മാറിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ നാണംകെട്ട പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ പരമ്പരയില്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ മടങ്ങിയതുമെല്ലാം ടീമിനെ പ്രതികൂലമായി ബാധിച്ചു. ഒരു കാലത്തെ പ്രതാപികള്‍ മോശം അവസ്ഥയിലേക്ക് തരം താഴ്ന്നതോടെ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ഈ മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം സ്വന്തമാക്കാനുള്ള തീവ്ര പരിശ്രമവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്നോട്ട് പോകവെ ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്തെന്ന് വിശദീകരിക്കുകയാണ് ടെസ്റ്റ് നായകനായ ഫഫ് ഡുപ്ലെസിസ്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തുണ്ടായ മാറ്റങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ടീമിനെ ബാധിച്ചുവെന്നാണ് ഡുപ്ലെസിസ് പറഞ്ഞത്. ഇംഗ്ലണ്ട് ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരം പ്രതികരിച്ചത്.

ചീഫ് എക്‌സക്യൂട്ടീവിനെ പുറത്താക്കിയതും പുതിയ ബോര്‍ഡിന്റെ നയങ്ങളും പ്രതികൂലമായി ബാധിച്ചു. കഴിവതും താരങ്ങളെ ക്രിക്കറ്റിന് പുറത്തുള്ള വിഷയങ്ങളിലേക്ക് വലിച്ചിടരുത്. ടീമിന്റെ പ്രകടനം മോശമായതിന് പിന്നാലെ സ്‌പോണ്‍സര്‍മാരുടെ സമ്മര്‍ദവും താരങ്ങളിലേക്കെത്തി. അവസാന ആറ് മാസമായി നായകനെന്ന നിലയില്‍ കൂടുതല്‍ ആത്മവിശ്വാസം നേടി. പ്രശ്‌നങ്ങളെല്ലാം മറന്ന് ഇംഗ്ലണ്ട് പരമ്പര നേടുകയാണ് ലക്ഷ്യം. അതിനുള്ള ശക്തമായ പരിശീലനത്തിലാണ് ടീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിന്റെ പ്രശ്‌നം പരിഹിരിക്കാന്‍ മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായും ബാറ്റിങ് ഉപദേശകനായി ജാക്വിസ് കാലിസിനെയും ബോര്‍ഡ് ഡയറക്ടറായി ഗ്രയിം സ്മിത്തിനെയും നിയമിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications