വിരമിക്കലിന് ശേഷം തിരിച്ചുവരാന്‍ എബിഡിയെ ഡുപ്ലെസിസ് നിര്‍ബന്ധിച്ചില്ല- കാരണം ഇതാണ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം ഷോട്ട് പായിക്കാനുള്ള കഴിവാണ് ഡിവില്ലിയേഴ്‌സിനെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. മിന്നും ഫോമില്‍ തുടരുന്നതിനിടയിലാണ് 2018ല്‍ എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോക ക്രിക്കറ്റിനെത്തന്നെ ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. 2019ലെ ലോകകപ്പില്‍ എബിഡിയുടെ വിടവ് കാര്യമായി ടീമിനെ ബാധിച്ചതോടെ ലോകകപ്പില്‍ ഏഴാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങേണ്ടി വന്നു. പലരും ലോകകപ്പിന് മുമ്പ് എബിഡിയോട് ടീമില്‍ തിരിച്ചെത്തണമെന്ന് ആവിശ്യപ്പെട്ടെങ്കിലും ടീമിന്റെ നായകനായിരുന്ന ഫഫ് ഡുപ്ലെസിസ് എബിഡിയെ മടങ്ങിവരാന്‍ നിര്‍ബന്ധിച്ചില്ല. ഇതിന്റെ കാരണമെന്തെന്ന് ഡുപ്ലെസിസ് തന്നെ ഇപ്പോള്‍ വിശദമാക്കിയിരിക്കുകയാണ്.

എബിഡിയുടെ അഭാവം കാര്യമായി ബാധിച്ചു
എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചു, കാരണം അത്രത്തോളം അദ്ദേഹത്തെ ആശ്രയിച്ചിരുന്നു.സുഹൃത്തെന്ന നിലയിലും ടീമിലെ മികച്ച താരമെന്ന നിലയിലും അദ്ദേഹത്തിന്റെ അഭാവം ബാധിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ഞങ്ങള്‍ക്ക് ആവിശ്യമായിരുന്നു. എബിഡിയുമായി സംസാരിച്ചിരുന്നു. എല്ലാം ചെയ്തതിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവന്‍ വ്യക്തമാക്കിയതോടെ സുഹൃത്തെന്ന നിലയിലും താരമെന്ന നിലയിലും പൂര്‍ണ്ണമായും അവന്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്-ഡുപ്ലെസിസ് പറഞ്ഞു.

നായകെന്ന നിലയില്‍ എബിഡിയോട് സംസാരിച്ചു
നായകനെന്ന നിലയില്‍ എബിഡിയില്ലാതെ മുന്നോട്ട് പോവുകയെന്നത് വളരെ ബുദ്ധിമുട്ടിച്ചു. എവിടെ നിന്നാണ് അദ്ദേഹത്തിന് പകരക്കാരനെ ലഭിക്കുകയെന്നത് അറിയില്ലായിരുന്നു. നിന്നെ മിസ് ചെയ്യുമെന്ന് അവനോട് പറഞ്ഞപ്പോള്‍ ഉറപ്പായും അങ്ങനെയാണോയെന്ന് ചോദിച്ചു. നായകെന്നതിലുപരിയായി നല്ല സുഹൃത്തായാണ് ഞാന്‍ അവന്റെ തീരുമാനത്തെ കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്നും ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പറഞ്ഞപ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കാനാണ് എനിക്ക് തോന്നിയത്-ഡുപ്ലെസിസ് പറഞ്ഞു. എബിഡിയുടെ തീരുമാനത്തിനോട് പൂര്‍ണ്ണമായും ബഹുമാനം മാത്രമുള്ളത്. അതിന് ശേഷം ഒരിക്കലും മടങ്ങിവരാന്‍ അവനെ നിര്‍ബന്ധിച്ചില്ല. ടീമിന് അവനെ അത്രത്തോളം ആവിശ്യമുള്ള സമയത്ത് പോലും ഞാനത് ചെയ്തില്ല-ഡുപ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

എബിഡി മടങ്ങി വരുമോ?
2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടന്നിരുന്നെങ്കില്‍ എബിഡി ചിലപ്പോള്‍ തിരിച്ചെത്തുമായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ കൊറോണയെത്തുടര്‍ന്ന് ടൂര്‍ണമെന്റ് 2021ലേക്ക് മാറ്റിവെച്ചതോടെ ഇനി തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. ടി20 ലീഗ് ടൂര്‍ണമെന്റില്‍ ഇപ്പോഴും എബിഡി സജീവമാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഭാഗമായി ഇത്തവണയും എബിഡിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സും നേടിയാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications