ഇന്ത്യ വീണ്ടും ടെസ്റ്റ് കളിക്കുന്നു, അറിയാനുണ്ട് കുറെ കാര്യങ്ങള്‍
ബെംഗളൂരു: ക്യത്യം അഞ്ച് മാസത്തെ ഇടവേള കഴിഞ്ഞ് ടീം ഇന്ത്യ മറ്റൊരു ടെസ്റ്റ് മത്സരം കളിക്കാന്‍ ഇറങ്ങുകയാണ്. കുഞ്ഞന്മാരായ ബംഗ്ലാദേശിനോടാണ് ഇത്തവണ കളി. ജൂണ്‍ പത്തിന് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കും. പുതിയ ടെസ്റ്റ് ക്യാപ്റ്റന്റെ കീഴിലാണ് ഇന്ത്യയുടെ പുതിയ സീസണ്‍ തുടങ്ങുന്നത്.
ഓസ്‌ട്രേലിയയ്ക്ക് എതിരെ ജനുവരി 6 മുതല്‍ 10 വരെയായിരുന്നു ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ലോകകപ്പും ഐ പി എല്ലുമായി ആകെ തിരക്കിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പിന്നീട്. മെയ് 24 ന് ഐ പി എല്‍ മത്സരങ്ങള്‍ കഴിഞ്ഞ ശേഷം ആദ്യമായി ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുകയാണ്, കാണൂ ബംഗ്ലാദേശില്‍ ഇന്ത്യയെ കാത്തിരിക്കുന്ന കളി വിശേഷങ്ങള്‍

കളിച്ചത് ഏഴ് ജയിച്ചത് ആറ്
ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ 7 ടെസ്റ്റുകള്‍ കളിച്ചു. ഇതില്‍ ആറെണ്ണം ഇന്ത്യ ജയിച്ചു, ഒരെണ്ണം സമനിലയായി.

വിരാട് കോലിക്ക് അരങ്ങേറ്റം
മുഴുവന്‍ സമയ ക്യാപ്റ്റനായി കോലിക്ക് ബംഗ്ലാദേശിനെതിരെ അരങ്ങേറ്റമാണിത്. ബംഗ്ലാദേശിനെതിരെ കോലി മുമ്പ് ടെസ്റ്റ് കളിച്ചിട്ടില്ല.

പരിചയം കുറവാണ്
ഹര്‍ഭജന്‍ സിംഹ്, ഇശാന്ത് ശര്‍മ, മുരളി വിജയ് എന്നിവര്‍ക്ക് മാത്രമേ ബംഗ്ലാദേശിനോട് ടെസ്റ്റ് കളിച്ച പരിചയം ഉള്ളൂ

പരിചയസമ്പന്നന്‍ ഹര്‍ഭജന്‍
102 ടെസ്റ്റുകള്‍ കളിച്ച ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യന്‍ ടീമിലെ വെറ്ററന്‍. എന്നാല്‍ 2013 മാര്‍ച്ചിന് ശേഷം ഭാജി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചിട്ടില്ല

തുടക്കം ഇന്ത്യയോട്
ഇത്തിരിക്കുഞ്ഞന്മാരായ ബംഗ്ലാദേശിന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയോടായിരുന്നു. 2000ത്തിലായിരുന്നു ഇത്. ആ കളി ഇന്ത്യ 9 വിക്കറ്റിന് ജയിച്ചു

സഹീര്‍ വി മിസ് യു
ഏഴ് ടെസ്റ്റും കളിച്ച സഹീര്‍ ഖാന്‍ 33 വിക്കറ്റുകളുമായി മുന്നില്‍ നില്‍ക്കുന്നു. 18 വിക്കറ്റോടെ ഇര്‍ഫാന്‍ പത്താനാണ് രണ്ടാമത്. രണ്ടുപേരും ഇപ്പോള്‍ ടീമില്‍ ഇല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications