വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: കിരീടനേട്ടത്തില്‍ ടീം ഇന്ത്യ... റെക്കോര്‍ഡുകള്‍ കൈയടക്കി ലങ്ക!! കോലി ഇന്ത്യന്‍ അഭിമാനം

ആറു തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ വിജയികളായത്

അറിഞ്ഞിരിക്കണം ഈ റെക്കോർഡുകൾ | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പിന്റെ മറ്റൊരു എഡിഷന്‍ കൂടി ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്‍മാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റിന്റെ 14ാമത്തെ എഡിഷനാണ് ഇത്തവണത്തേത്.

ഏഷ്യയിലെ രാജാവ് ഇന്ത്യ തന്നെ... തുടക്കവും ഒടുക്കവും ടീം ഇന്ത്യ, ലങ്കയെ സൂക്ഷിക്കണം, തൊട്ടരികെഏഷ്യയിലെ രാജാവ് ഇന്ത്യ തന്നെ... തുടക്കവും ഒടുക്കവും ടീം ഇന്ത്യ, ലങ്കയെ സൂക്ഷിക്കണം, തൊട്ടരികെ

ഏഷ്യാ കപ്പ് ടീം ഇന്ത്യ സ്വപ്‌നം കാണേണ്ട!! സാധ്യത കുറവ്? ഇതാ കാരണങ്ങള്‍... ഏഷ്യാ കപ്പ് ടീം ഇന്ത്യ സ്വപ്‌നം കാണേണ്ട!! സാധ്യത കുറവ്? ഇതാ കാരണങ്ങള്‍...

ഇതിനകം കിരീടവേട്ടയില്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞ ഇന്ത്യ ഏഴാം കിരീടം തേടിയാണ് ഇറങ്ങുന്നത്. ആറു കിരീടങ്ങള്‍ ഇതിനകം ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു. ഏഷ്യാ കപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ചില പ്രധാന റെക്കോര്‍ഡുകളിലേക്കും പ്രധാനസംഭവങ്ങളിലേക്കും ഒന്നു കണ്ണോടിക്കാം.

 2014 വരെ ഏകദിന ഫോര്‍മാറ്റ്

2014 വരെ ഏകദിന ഫോര്‍മാറ്റ്

1984ല്‍ ഏഷ്യാ കപ്പ് ആരംഭിച്ചത് മുതല്‍ 2014 വരെ 12 തവണയും ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടന്നത്. എന്നാല്‍ 2015 മുതല്‍ ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ തവണയും ഏകദിനം, ട്വന്റി20 എന്നിങ്ങനെ മാറി മാറി ടൂര്‍ണമെന്റ് നടത്താമെന്ന് തീരുമാനം കൈക്കൊണ്ടത് ഈ വര്‍ഷമായിരുന്നു.
ഇതേ തുടര്‍ന്നു 2016ലെ എഡിഷനില്‍ ട്വന്റി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ്. ഇത്തവണ ടൂര്‍ണമെന്റാവട്ടെ ഏകദിന ഫോര്‍മാറ്റിലാണ്.

 ലങ്ക സ്ഥിരം സാന്നിധ്യം

ലങ്ക സ്ഥിരം സാന്നിധ്യം

ഏഷ്യാ കപ്പിലെ സ്ഥിരസാന്നിധ്യം ശ്രീലങ്കയാണ്. ഇതുവരെ നടന്ന 13 എഡിഷനുകളിലും ലങ്ക പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ 12 തവണ ഏഷ്യാ കപ്പില്‍ മാറ്റുരച്ചിട്ടുണ്ട്.
യുഎഇ (മൂന്നു തവണ), ഹോങ്കോങ് (രണ്ട്), അഫ്ഗാനിസ്താന്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പങ്കാളിത്തം.

റണ്‍സിലും വിക്കറ്റിലും ലങ്ക

റണ്‍സിലും വിക്കറ്റിലും ലങ്ക

ഏഷ്യാ കപ്പില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത് ലങ്കയുടെ മുന്‍ ഇതിഹാസ താരം സനത് ജയസൂര്യയാണ്. 25 മല്‍സരങ്ങൡല്‍ നിന്നായി 1196 റണ്‍സാണ് ജയസൂര്യയുടെ സമ്പാദ്യം.
റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല വിക്കറ്റ് കൊയ്ത്തിലും ലങ്ക തന്നെയാണ് തലപ്പത്ത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് ലങ്കയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരാണ്. 24 മല്‍സരങ്ങളില്‍ നിന്നും മുരളി 30 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
അതേസമയം, ഒരു എഡിഷനില്‍ കൂടുതല്‍ വിക്കറ്റെടുത്തത് മറ്റൊരു ലങ്കന്‍ സ്പിന്നറായ അജന്ത മെന്‍ഡിസാണ്. 2008ലെ ടൂര്‍ണമെന്റില്‍ 17 വിക്കറ്റുകളാണ് താരം കടപുഴക്കിയത്.

ഉയര്‍ന്ന സ്‌കോര്‍ കോലിക്ക്

ഉയര്‍ന്ന സ്‌കോര്‍ കോലിക്ക്

വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തില്‍ ലങ്കന്‍ താരങ്ങളുടെ ആധിപത്യമാണെങ്കിലും ഇന്ത്യക്കു അഭിമാനമായി ക്യാപ്റ്റന്‍ വിരാട് കോലിയുണ്ട്. ഏഷ്യാ കപ്പിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്. 2012ലെ ചംപ്യന്‍ഷിപ്പില്‍ കോലി നേടിയ 183 റണ്‍സാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത റെക്കോര്‍ഡിന് അവകാശിയായ ജയസൂര്യയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ഏഷ്യാ കപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയത് അദ്ദേഹമാണ്. ആറു സെഞ്ച്വറികളാണ് ജയസൂര്യയുടെ പേരിലുള്ളത്.
കൂടാതെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹമാണ്. 2008ലാണ് 378 റണ്‍സ് അടിച്ചെടുത്ത് ജയസൂര്യ റെക്കോര്‍ഡ് സ്ഥാപിച്ചത്.

Story first published: Wednesday, September 5, 2018, 13:17 [IST]
Other articles published on Sep 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X