സിംബാബ്‌വെയെ ഇന്ത്യ എഴുതിത്തള്ളണ്ട, 1999 ഓര്‍മയില്ലേ?
ലോകകപ്പിലെ ആദ്യറൗണ്ടില്‍ ഇന്ത്യയ്ക്ക് അവസാനത്തെ മത്സരം. സിംബാബ്‌വെയോട്. ബി ഗ്രൂപ്പില്‍ ഏകദേശം പുറത്തായ പോലെയാണ് സിംബാബ്‌വെയുടെ സ്ഥിതി. ഇപ്പോള്‍ പ്രതാപം അത്ര പോരെങ്കിലും ഒരുകാലത്ത് ഇന്ത്യയെ ഞെട്ടിച്ച പാരമ്പര്യമുണ്ട് സിംബാബ്‌വെയ്ക്ക്. ക്രിക്കറ്റ് ആരാധകര്‍ മറന്നുകാണില്ല. 1999 ലോകകപ്പില്‍ ഇന്ത്യ സിംബാബ്‌വെയോട് തോറ്റത്.
അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സച്ചിന്‍ ഇല്ലാതെയാണ് അന്ന് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങിയത്. ജയിക്കാന്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കേ 9 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയെ ഹെന്‍ട്രി ഒലോങ്ക എന്ന മുടിയന്‍ ബൗളര്‍ എറിഞ്ഞുവീഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചുകളഞ്ഞു ഈ തോല്‍വി.
പിന്നീടൊരിക്കലും ഇന്ത്യയെ ലോകകപ്പില്‍ തോല്‍പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഇത്തവണയും അവരെ എഴുതിത്തള്ളാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഇന്ത്യ - സിംബാബ്‌വെ ലോകകപ്പ് കളികളിലെ ശ്രദ്ധേയമായ കാര്യങ്ങള്‍ നോക്കൂ.

എട്ട് കളി ഒരേയൊരു തോല്‍വി
ലോകകപ്പില്‍ എട്ടുതവണ പരസ്പരം വന്നിട്ടുണ്ട് ഇന്ത്യയും സിംബാബ്‌വെയും. അതില്‍ ഇന്ത്യ തോറ്റത് ഒരേയൊരു തവണയാണ്. 1999 ലായിരുന്നു ആ ദുരന്തം.

ഒലോങ്ക.. ഹമ്മേ
1999 ലോകകപ്പില്‍ ജയിച്ചു എന്ന നിലയില്‍ നിന്നാണ് ഹെന്‍ട്രി ഒലോങ്ക ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. സൂപ്പര്‍ സിക്‌സില്‍ ഇന്ത്യ പുറത്തായി അത്തവണ

കപില്‍ ദേവിന്റെ സെഞ്ചുറി
17 ന് 5 എന്ന നിലയില്‍ ഇന്ത്യ പരാജയം മുന്നില്‍ കാണുമ്പോഴാണ് 1983 ല്‍ കപില്‍ ദേവ് ക്രീസിലെത്തിയത്. പിന്നെ കളിച്ചത് ഒരു ക്യാപ്റ്റന്റെ കളി. 175 റണ്‍സടിച്ച കപില്‍ ദേവിന്റെ മികവില്‍ ഇന്ത്യ ജയിച്ചു. അത്തവണ കിരീടവും നേടി

അന്ന് ക്യാപ്റ്റന്‍ ഇന്ന് കോച്ച്
1983 ല്‍ ഇന്ത്യയോട് തോല്‍ക്കുമ്പോള്‍ സിംബാബ്‌വെയുടെ ക്യാപ്റ്റനായിരുന്നു ഡങ്കന്‍ ഫഌര്‍. ഇന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന കോച്ചാണ് അദ്ദേഹം.

സെഞ്ചുറിയില്ല
കപില്‍ദേവും വിനോദ് കാംബ്ലിയും ഇന്ത്യയ്ക്ക് വേണ്ടി സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി തികച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ഭാഗത്ത് അത്തരമൊരു നേട്ടമില്ല.

റണ്‍സ് മഴയില്ല
എട്ട് വിക്കറ്റിന് 266 റണ്‍സാണ് സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍, 1999 ല്‍ സിംബാബ്‌വെ അടിച്ച 252 ആണ് അവരുടെ മികച്ച സ്‌കോര്‍.

കൊച്ചിയിലും തോറ്റിട്ടുണ്ട്
നമ്മുടെ സ്വന്തം കൊച്ചിയിലും സിംബാബ്‌വെ ഇന്ത്യയെ തോല്‍പിച്ചിട്ടുണ്ട്. അത് പക്ഷേ ലോകകപ്പില്‍ ആയിരുന്നില്ല എന്ന് മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications