ലോകകപ്പ് സെമിയില്‍ ഇന്ത്യ Vs വെസ്റ്റ് ഇന്‍ഡീസ്; ശ്രദ്ധിക്കാനുണ്ട് 10 കാര്യങ്ങള്‍!
മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് നാളെ (മാര്‍ച്ച് 31 വ്യാഴം) മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് എതിരാളികള്‍. റണ്ണൊഴുക്കിന് പേരുകേട്ട മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് കളി. ആദ്യ കളിയിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് ഇന്ത്യ സെമിയില്‍ എത്തിയത്. എന്നാല്‍ വിന്‍ഡീസാകട്ടെ, ആദ്യ മൂന്ന് കൡയിലും ജയിച്ച് സെമിഫൈനല്‍ ഉറപ്പിച്ച ശേഷം ദുര്‍ബലരായ അഫ്ഗാനിസ്ഥാനോട് തോറ്റു.
ബാറ്റിംഗാണ് രണ്ട് ടീമുകളുടെയും ശക്തി. ക്രിസ് ഗെയ്ല്‍ നയിക്കുന്ന വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് നിരയ്ക്ക് ആശിഷ് നെഹ്ര, ഭുമ്ര, അശ്വിന്‍ എന്നിവിരടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മണി കെട്ടുമോ. വിരാട് കോലിയുടെ മാരക ഫോമിനെ ഡാരന്‍ സമിയുടെ ബൗളര്‍മാര്‍ എങ്ങനെ തളയ്ക്കും. എല്ലാ ചോദ്യങ്ങള്‍ക്കും വാങ്കഡെയില്‍ നാളെ ഉത്തരം കിട്ടും. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് കളികളിലെ രസകരമായ കണക്കുകള്‍ ഇങ്ങനെ...

സെമിഫൈനലില്‍ ഇതാദ്യം
ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇതാദ്യമായിട്ടാണ് ഇരുടീമുകളും ഒരുമിച്ച് വരുന്നത്.

മുമ്പ് കളിച്ചിട്ടുണ്ട്
മൂന്ന് തവണ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ട്വന്റി 20 ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. വിന്‍ഡീസ് രണ്ട് കളിയില്‍ ജയിച്ചു. ഇന്ത്യ ഒന്നും.

ബാറ്റിംഗില്‍ ഗെയ്ല്‍
98 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം. 2010 ല്‍ 66 പന്തിലായിരുന്നു ഗെയ്‌ലിന്റെ 98.

ബൗളിംഗില്‍ ബ്രാവോ
ട്വന്റി 20 യില്‍ മികച്ച ബൗളിംഗ് പ്രകടനം ബ്രാവോയുടെ പേരിലാണ്. 2009 ല്‍ നാലിന് 38.

ഇതുവരെ തോറ്റിട്ടില്ല
ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. 2007 ല്‍ ലോകകപ്പ് ജയിച്ചു. 2014ല്‍ ഫൈനലില്‍ തോറ്റു. ഇത് മൂന്നാമൂഴം

റെക്കോര്‍ഡിനരികെ
ട്വന്റി 20 ലോകകപ്പില്‍ മൂന്ന് തവണ ഫൈനല്‍ കളിക്കുന്ന ഏക ക്യാപ്റ്റന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ധോണിയെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ, യുവരാജ് തുടങ്ങിയവരും ഈ നേട്ടത്തില്‍ ധോണിക്കൊപ്പമുണ്ട്.

ക്യാപ്റ്റന്‍ ധോണി തന്നെ
ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മൂന്ന് കൡയിലും ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. വിന്‍ഡീസിനെ ക്രിസ് ഗെയ്‌ലും സമിയും നയിച്ചു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications