For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോട്ടറിയൊക്കെ ശരി, ബംഗ്ലാദേശിനെ എഴുതിത്തള്ളേണ്ട

മെല്‍ബണ്‍: ആവേശം നല്ലതാണ്. പക്ഷേ അത് അധികമായാല്‍ പണി കിട്ടും. പ്രത്യേകിച്ചും കളി ബംഗ്ലാദേശിനോടാകുമ്പോള്‍. 2007 ലോകകപ്പില്‍ സച്ചിനും ദ്രാവിഡും സേവാഗും ഒക്കെയുണ്ടായിട്ടും ഈ പണി കിട്ടിയ ചരിത്രം ഇന്ത്യയ്ക്കുണ്ട്. 2015 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ഈ ചരിത്രം ആരും മറക്കാതിരുന്നാല്‍ നന്ന്.

ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് കിട്ടിയ ലോട്ടറിയാണ് ബംഗ്ലാദേശ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. കാരണം ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റ് മത്സരങ്ങളെല്ലാം കട്ടയ്ക്ക് കട്ടയാണ്. പാകിസ്താന്‍ - ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് - വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക - ശ്രീലങ്ക എന്നിങ്ങനെയാണ് മറ്റ് കളികള്‍. കുറച്ച് ഒന്ന് ശ്രദ്ധിച്ച് കളിച്ചാല്‍ ഇന്ത്യയ്ക്ക് പാട്ടും പാടി സെമി ഫൈനലിലെത്താം.അതിന് ഇത്രയും കാര്യങ്ങള്‍ മനസിലുണ്ടാകണം എന്ന് മാത്രം.

2007 ന് പകരം വീട്ടണം

2007 ന് പകരം വീട്ടണം

2007 ലോകകപ്പില്‍ ഇന്ത്യയെ നാണം കെടുത്തി വിട്ടവരില്‍ ബംഗ്ലാദേശുമുണ്ട്. ക്ലീന്‍ബൗള്‍ഡായപ്പോള്‍ സച്ചിന്റെ വിക്കറ്റ് തെറിച്ചത് പോലെയാണ് അന്ന് ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്.

ഇത്രേയുള്ളൂ ബംഗ്ലാദേശ്

ഇത്രേയുള്ളൂ ബംഗ്ലാദേശ്

2011 ല്‍ ഇന്ത്യ ഇതിന് ഒരിക്കല്‍ പകരം വീട്ടിയതാണ്. 87 റണ്‍സിനാണ് അന്ന് ഇന്ത്യ ജയിച്ചത്. ഇന്ത്യ 370 അടിച്ചപ്പോള്‍ ബംഗ്ലാദേശ് 283 ല്‍ ഒതുങ്ങി.

ആദ്യമായിട്ടാണ് ഇങ്ങനെ

ആദ്യമായിട്ടാണ് ഇങ്ങനെ

ലോകകപ്പ് ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വരുന്നത് ഇതാദ്യം. മുമ്പ് രണ്ട് തവണ കണ്ടതും ഗ്രൂപ്പ് ഘട്ടത്തിലാണ്.

സേവാഗും കോലിയും വീരന്മാര്‍

സേവാഗും കോലിയും വീരന്മാര്‍

വീണ്ടും ഒരു അട്ടിമറിയുണ്ടാകാതെ ഇന്ത്യയെ കാത്ത് രക്ഷിച്ചത് സേവാഗും കോലിയുമാണ്. വീരു 175 ഉം കോലി 100 ഉം റണ്‍സടിച്ചു

ധോണി പൂജ്യന്‍

ധോണി പൂജ്യന്‍

2007 ല്‍ ഒരിക്കല്‍ മാത്രമാണ് ധോണി ബംഗ്ലാദേശിനെതിരെ ഇറങ്ങേണ്ടി വന്നത്. അന്ന് 3 പന്ത് കളിച്ച ധോണി പൂജ്യത്തിന് പുറത്തായി. 2011 ല്‍ ഇറങ്ങേണ്ടി വന്നതുമില്ല.

അന്ന് അരങ്ങേറ്റം.. ഇന്ന് സ്റ്റാര്‍

അന്ന് അരങ്ങേറ്റം.. ഇന്ന് സ്റ്റാര്‍

ലോകകപ്പ് അരങ്ങേറ്റത്തിലാണ് 2011 ല്‍ കോലി സെഞ്ചുറിയടിച്ചത്. ഇന്ന് ടീമിലെ പ്രധാന ബാറ്റ്‌സ്മാനാണ് വിരാട് കോലി. വീണ്ടുമൊര് സെഞ്ചുറി പ്രതീക്ഷിക്കാമോ.

പരിചയം കൂടുതല്‍ അവര്‍ക്കാണ്

പരിചയം കൂടുതല്‍ അവര്‍ക്കാണ്

ധോണിയും കോലിയും മാത്രമേ ലോകകപ്പില്‍ മുമ്പ് ബംഗ്ലാദേശിനോട് കളിച്ചിട്ടുള്ളൂ. അവര്‍ക്കാകട്ടെ ഇന്ത്യയോട് കളിച്ച് പരിചയമുള്ള ആറ് കളിക്കാരുണ്ട്.

ഇന്ത്യയ്ക്കാണ് മുന്‍തൂക്കം

ഇന്ത്യയ്ക്കാണ് മുന്‍തൂക്കം

29 കളികള്‍ പരസ്പരം കളിച്ചതില്‍ 24 എണ്ണം ഇന്ത്യ ജയിച്ചു. വെറും 3 എണ്ണത്തില്‍ ബംഗ്ലാദേശും. ഇത്തവണയും സാധ്യത ഇന്ത്യയ്ക്ക് തന്നെയാണ്.

സച്ചിന്റെ ഒച്ചിഴയല്‍

സച്ചിന്റെ ഒച്ചിഴയല്‍

നൂറാം സെഞ്ചുറി തികയ്ക്കാന്‍ വേണ്ടി സച്ചിന്‍ ഒച്ചിഴയും ബാറ്റിംഗ് നടത്തിയ ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. 147 പന്തിലാണ് അന്ന് സച്ചിന്‍ 114 റണ്‍സടിച്ചത്. അത് പക്ഷേ ലോകകപ്പിന് പുറത്തായിരുന്നു.

ഷക്കീബിനെ സൂക്ഷിക്കുക

ഷക്കീബിനെ സൂക്ഷിക്കുക

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാ നിരയില്‍ ശ്രദ്ധിക്കേണ്ട താരം. ഇന്ത്യയ്‌ക്കെതിരെ നല്ല മത്സരപരിചയമുണ്ട് ഷക്കീബിന്. ഫോമിലുള്ള മഹ്മദുള്ളയും ക്യാപ്്റ്റന്‍ മൊര്‍ത്താസയും സൂക്ഷിക്കേണ്ടവര്‍ തന്നെ.

Story first published: Tuesday, March 17, 2015, 11:44 [IST]
Other articles published on Mar 17, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+