Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് 21ആം പിറന്നാള്‍, കാത്തിരിപ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി

21 വയസ് തികഞ്ഞു മലയാളി ക്രിക്ക്രറ്റര്‍ സഞ്ജു സാംസണ്. എം എസ് ധോണി വിരമിക്കുന്നതോടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകാം എന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണ്‍. വൃദ്ധിമാന്‍ സാഹ, നമാന്‍ ഓജ തുടങ്ങിയവരുള്ളപ്പോള്‍ ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്ര അത്രയെളുപ്പമാകില്ല. എന്നാല്‍ പ്രായവും പ്രതിഭയും സഞ്ജുവിനൊപ്പമാണ്.

2015 നവംബര്‍ 11 ന് 21 വയസ് തികയുകയേ ഉള്ളൂ സഞ്ജുവിന്. ഇന്ത്യന്‍ ടീമിലെത്താനും കരിയര്‍ കെട്ടിപ്പെടുക്കാനും സമയം ഇഷ്ടം പോലെ. രാജസ്ഥാന്‍ റോയല്‍സിലെയും ഇന്ത്യന്‍ ജൂനിയര്‍ ടീമിലെയും സ്ഥിരം സാന്നിധ്യമായ സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യത തീരെയില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. കാണൂ, സഞ്ജുവിന്റെ ബര്‍ത്ത്‌ഡേ സ്‌പെഷല്‍ കാര്യങ്ങള്‍

ക്രിക്കറ്റ് താരമല്ല, ഐപിഎസ് ഓഫീസര്‍

ക്രിക്കറ്റ് താരമല്ല, ഐപിഎസ് ഓഫീസര്‍

ഐ പി എസ് ഓഫീസറാകാനായിരുന്നു സഞ്ജു സാംസണ് ആഗ്രഹം. കോച്ച് ബിജു ജോര്‍ജ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സഞ്ജു ആയിത്തീര്‍ന്നതോ ക്രിക്കറ്റ് താരം. സഞ്ജുവിന് മുന്നില്‍ സമയമുണ്ട് പക്ഷേ.

മകന് വേണ്ടി അച്ഛന്‍

മകന് വേണ്ടി അച്ഛന്‍

ദില്ലിയില്‍ പോലീസ് കോണ്‍സ്റ്റബിളായ സാംസണ്‍ വിശ്വനാഥ് ജോലി രാജിവെച്ചത് മകന്റെ കരിയറിന് വേണ്ടിയായിരുന്നു. അതെന്തായാലും വെറുതെ ആയില്ല

അരങ്ങേറ്റത്തിലെ സെഞ്ചുറിക്കാരന്‍

അരങ്ങേറ്റത്തിലെ സെഞ്ചുറിക്കാരന്‍

അണ്ടര്‍ 13 ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി അരങ്ങേറിയ അതേ കളിയില്‍ സഞ്ജു സെഞ്ചുറി അടിച്ചിട്ടുണ്ട് എന്ന കാര്യം എത്രപേര്‍ക്ക് അറിയാം.

പതിനഞ്ചാം വയസ്സില്‍ രഞ്ജിയില്‍

പതിനഞ്ചാം വയസ്സില്‍ രഞ്ജിയില്‍

സച്ചിന്‍ പതിനാറാം വയസില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു എങ്കില്‍ സഞ്ജു രഞ്ജി ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടത് വെറും പതിനഞ്ചാം വയസ്സിലാണ്.

പ്രായം കുറഞ്ഞ കോടീശ്വരന്‍

പ്രായം കുറഞ്ഞ കോടീശ്വരന്‍

ഐ പി എല്‍ ക്രിക്കറ്റിലെ പ്രായം കുറഞ്ഞ കോടീശ്വരനാണ് സഞ്ജു സാംസണ്‍. 4 കോടിയില്‍പരമാണ് സഞ്ജുവിന്റെ മൂല്യം.

 വന്നത് കൊല്‍ക്കത്ത വഴി

വന്നത് കൊല്‍ക്കത്ത വഴി

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് മലയാളികളുടെ അഭിമാനമായ സഞ്ജു കളിക്കുന്നത്. എന്നാല്‍ സഞ്ജു തന്റെ ഐ പി എല്‍ കളി തുടങ്ങിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്.

പ്രായം കുറഞ്ഞ 50!

പ്രായം കുറഞ്ഞ 50!

ഐ പി എല്ലില്‍ ഫിഫ്റ്റി അടിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു സാംസണ്‍. ബാംഗ്ലൂരിനെതിരെ 41 പന്തില്‍ 63 റണ്‍സടിച്ചാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

ചാമ്പ്യന്‍സ് ലീഗിലും ഇതേ റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ലീഗിലും ഇതേ റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യിലും ഈ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്. 47 പന്തില്‍ 54 റണ്‍സടിച്ച് സഞ്ജു ഇത്തവണ വിറപ്പിച്ചത് സാക്ഷാല്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനെ.

Story first published: Wednesday, November 11, 2015, 13:44 [IST]
Other articles published on Nov 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+