വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2020: ഇത്തവണ കപ്പ് ഡല്‍ഹിയങ്ങ് എടുക്കും!! ഇവ സംഭവിച്ചാല്‍... ആര്‍ക്കും തടയാനാവില്ല

ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍

ദില്ലി: ഐപിഎല്ലില്‍ ഇതുവരെ നടന്ന 12 സീസണുകളിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മോശം പ്രകടനം കാരണം ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പേര് പോലും ഉപേക്ഷിച്ച ഡല്‍ഹി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രേയസ് അയ്യരെന്ന യുവനായകനു കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ ഡല്‍ഹി വരാനിരിക്കുന്ന 13ാം സീസണില്‍ കന്നിക്കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍

ശക്തമായ് ബാറ്റിങ്, ബൗളിങ് നിരയുള്ള ഡല്‍ഹിക്കു ഇത്തവണ അതിനു സാധിക്കുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ചില കാര്യങ്ങള്‍ കൂടി അനുകൂലമായി വന്നാല്‍ കപ്പില്‍ ശ്രേയത് അയ്യരുടെ പേര് പതിയുമെന്ന തില്‍ സംശയം വേണ്ട. ഇവ എന്തൊക്കെയാണെന്നു നോക്കാം.

മികച്ച തുടക്കം

പുതിയ സീസണില്‍ ശിഖര്‍ ധവാനും ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജാസണ്‍ റോയിയും ചേര്‍ന്ന് ഡല്‍ഹിക്കു വേണ്ടി ഓപ്പണര്‍മാരായി കളിക്കാനാണ് സാധ്യത. യുവതാരം പൃഥ്വി ഷായും ഓപ്പണറായി ടീമിലുണ്ടെങ്കിലും മല്‍സരപരിചയം കൂടി കണക്കിലെടുത്ത് ധവാനൊപ്പം റോയ് ഓപ്പണറാവുമെന്നാണ് സൂചന.
ധവാന്‍- റോയ് സഖ്യം മികച്ച തുടക്കം നല്‍കുകയെന്നത് അടുത്ത സീസണില്‍ ഡല്‍ഹിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഐപിഎല്ലില്‍ ധവാന് മികച്ചെ റെക്കോര്‍ഡാണുള്ളത്. കഴിഞ്ഞ സീസണില്‍ അദ്ദേഹം 16 കളികളില്‍ നിന്നും 521 റണ്‍സ് അടിച്ചെടുത്തിരുന്നു. കളിച്ച എല്ലാ സീസണിലും 500ന് അടുത്തോ, മുകളിലോ ധവാന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്നു കാണാം. ഐപിഎല്ലില്‍ ഇതുവരെ 159 മല്‍സരങ്ങളില്‍ നിന്നും 4579 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണാക പങ്കു വഹിച്ച താരമാണ് റോയ്. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ താരത്തിനായിട്ടില്ല. ഇത്തവണ റോയ് അതിന്റെ ക്ഷീണം തീര്‍ത്താല്‍ ഡല്‍ഹിക്കു വമ്പന്‍ സ്‌കോറുകള്‍ നേടുക എളുപ്പമായി മാറും.

സ്‌റ്റോയ്ണിസിന്റെ ഫോം

സ്‌റ്റോയ്ണിസിന്റെ ഫോം

പുതുതായി ഈ സീസണില്‍ ടീമിലെത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിന്റെ ഫോം ഡല്‍ഹിക്കു നിര്‍ണായകമാണ്. 4.8 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി കൈകക്കലാക്കിയത്. ഡല്‍ഹിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ സ്‌റ്റോയ്ണിസ് കാഴ്ചവച്ചത്. മെല്‍ബണ്‍ സ്റ്റാര്‍സിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 705 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായും സ്‌റ്റോയ്ണിസ് മാറിയിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും 211 റണ്‍സായിരുന്നു താരം നേടിയത്. ഇതേ തുടര്‍ന്നു സീസണിനു ശേഷം സ്റ്റോയ്ണിസിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. തന്നെ തഴഞ്ഞ ആര്‍സിബിക്കു ഈ സീസണില്‍ ശക്തമായ മറുപടി നല്‍കുന്നതിനൊപ്പം ഡല്‍ഹിയെ കന്നിക്കിരീടത്തിലേക്കു നയിക്കുകയുമാവും സ്റ്റോയ്ണിസിന്റെ ദൗത്യം.

ഇഷാന്തും റബാദയും

ഇഷാന്തും റബാദയും

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഡല്‍ഹി ഇത്തവണ കരുത്തരാണ്. പുതുതായി ആര്‍ അശ്വിന്‍, മോഹിത് ശര്‍മ എന്നിവരെയാണ് ഡല്‍ഹി ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്. അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ തുടങ്ങിയ സ്പിന്നര്‍മാരും ടീമിലുണ്ടെങ്കിലും ഡല്‍ഹി ബൗളിങിന്റെ അമരക്കാരാവേണ്ടത് പേസര്‍മാരായ ഇഷാന്ത് ശര്‍മയും കാഗിസോ റബാദയുമാവണം.
കഴിഞ്ഞ സീസണില്‍ ഇരുവരും മികച്ച പ്രകടനമാണ് ഡല്‍ഹിക്കായി കാഴ്ചവച്ചത്. ഇഷാന്ത് 13 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ കൊയ്തപ്പോള്‍ റബാദ 12 കളികളില്‍ നിന്നും 25 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.
ഈ സീസണില്‍ ഇഷാന്ത്- റബാദ കോംബോ ബൗളിങിലും ക്ലിക്കായാല്‍ ഡല്‍ഹിയുടെ കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമായി മാറുമെന്നുറപ്പാണ്.

Story first published: Wednesday, February 26, 2020, 15:36 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X