For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ചതില്‍ അത്ഭുതമില്ലെന്ന് കാലിസ്; പഠിച്ചില്ലെങ്കില്‍ ഇതാണ് ഗതി

By അന്‍വര്‍ സാദത്ത്

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്ക ഏകദിന മത്സരങ്ങളില്‍ ഇന്ത്യയോട് എന്ത് കൊണ്ട് തോറ്റു?. ഇതേക്കുറിച്ചുള്ള അന്വേഷണങ്ങളും വിശദീകരണങ്ങളുമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസ് ഇതിന് നല്‍കുന്ന ഉത്തരം ഇതാണ്. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും, കുല്‍ദീപ് യാദവിനെയും പോലുള്ള ബൗളര്‍മാരെ ആഭ്യന്തര ക്രിക്കറ്റില്‍ നേരിട്ടുള്ള പരിചയം സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കില്ല, അത്ര തന്നെ.

ആറ് മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന് ഇന്ത്യ ചരിത്രം കുറിച്ചു കഴിഞ്ഞു. സൗത്ത് ആഫ്രിക്കയുടെ 14 വിക്കറ്റുകള്‍ ചാഹല്‍ സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് 16 വിക്കറ്റുകള്‍ വീഴ്ത്തി വേട്ടയില്‍ ഒന്നാം സ്ഥാനം നേടി. 'മികച്ച ലെഗ് ബ്രേക്ക് സ്പിന്നര്‍മാരെ പഠിക്കാന്‍ കുറച്ച് സമയം വേണം. നമ്മുടെ രാജ്യത്ത് ആവശ്യത്തിന് ലെഗ് സ്പിന്നര്‍മാരില്ലെന്ന യാഥാര്‍ത്ഥ്യം സമ്മതിക്കുക തന്നെ വേണം. ടീമിലെ ചെറുപ്പക്കാര്‍ക്ക് ഇതൊരു വഴിത്തിരിവിനുള്ള സമയമാണ്', കാലിസ് വ്യക്തമാക്കി.

kallis1

ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയ ശേഷമാണ് തങ്ങളുടെ സമയത്തും ടീം തിരിച്ചുവരവ് നടത്തിയതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25,000 റണ്‍ തികച്ച താരം പറയുന്നു. ഷെയിന്‍ വാണും, അനില്‍ കുംബ്ലെയും പോലുള്ള ലോകോത്തര സ്പിന്നര്‍മാരെ നേരിട്ട കാലിസിന്റെ അനുഭവത്തില്‍ ലെഗ് സ്പിന്നര്‍മാരെ നേരിടാന്‍ പ്രത്യേക ടെക്‌നിക്ക് ഒന്നുമില്ല. അനുഭവസമ്പത്താണ് പ്രധാനം. ഒന്നുകില്‍ ബൗളറുടെ കൈ ശ്രദ്ധിക്കാം, അല്ലെങ്കില്‍ പന്ത് പിച്ച് ചെയ്യാന്‍ കാത്തുനില്‍ക്കാം. ഓരോരുത്തര്‍ക്കും ചേരുന്ന രീതി സ്വയം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും കാലിസ് ഓര്‍മ്മിപ്പിച്ചു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചീഫ് കോച്ചായി തിരിച്ചെത്തുകയാണ് കാലിസ്. ഇന്ത്യന്‍ യുവനിരയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ഇദ്ദേഹം പറയുന്നു. ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ആരാണെന്ന ചോദ്യത്തിന് അത് സര്‍പ്രൈസാണെന്ന മട്ടില്‍ ഒരു ചിരിയാണ് മറുപടി.

Story first published: Friday, February 23, 2018, 9:54 [IST]
Other articles published on Feb 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+