ഇന്ത്യ തോറ്റതിന് ഇത്രയും കളിയാക്കണോ... സോഷ്യല്‍ മീഡിയ ആഘോഷം
ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ. ആകെക്കൂടി രണ്ട് തവണയാണ് ലോകകപ്പ് ഉയര്‍ത്തിയത്. ഫൈനലില്‍ പുറത്തായത് ഒരു തവണയും. എന്നിട്ടാണ് ഇപ്പോള്‍ സെമിയ്ല്‍ ഓസ്‌ട്രേലിയക്കെതിരെ തോറ്റതിന് ഈ പൊങ്കാല.
കളിക്കാര്‍ക്കെതിരെ മാത്രമല്ല ആക്രോശം, വിരാട് കോലിയുടെ കാമുകിയായ അനുഷ്‌ക ശര്‍മക്കും കിട്ടി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറെ കല്ലേറ്. എന്നാല്‍ മലയാളികളുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും കൗതുകമുണര്‍ത്തുന്നതായിരുന്നു.

കളി തോല്‍ക്കുമ്പോഴെല്ലാം
ഇന്ത്യ കളി തോല്‍ക്കുമ്പോഴെല്ലാം കാണാറുള്ള പോസ്റ്റുകളില്‍ ഒന്നാണിത്.

ഇത് ബിസിസിഐക്കിട്ട്
ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ബോര്‍ഡ് ആണ് ബിസിസിഐ. അതുകൊണ്ട് ബിസിസിഐക്കിട്ട് ഇരിക്കട്ടെ ഒരു പണി

പേനയായാലും കപ്പായാലും
പേനയായാലും കപ്പായാലും വാങ്ങിയാല്‍ തിരികെ കൊടുക്കണം. അതാണ് അന്തസ്സ്!

ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വാ
ഓസ്‌ട്രേലിയയില്‍ വച്ചല്ലേ തോല്‍പിച്ചത്. ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരാനാണ് വെല്ലുവിളി.

വേണേല്‍ തിരിച്ച് തരാം
അക്കരയരയക്കരയക്കരെയിലെ മീന്‍ അവിയല്‍ രംഗം

ഈ തല്ലിപ്പൊളി ട്രോഫി ഞങ്ങള്‍ക്ക് വേണ്ട
അല്ലേലും ഈ തല്ലിപ്പൊളി ട്രോഫി ഞങ്ങള്‍ക്ക് വേണ്ട. ഓസ്‌ട്രേലിയ നശിച്ച് നാറാണക്കല്ല് പറിക്കട്ടെ.

ദേ ഇന്ത്യയിലേക്കുള്ള വിമാനം
കഴി തുടങ്ങുന്നതിന് മുമ്പ് തന്നെ ഓസ്ട്കരേലിയക്കാര്‍ ധോണിക്ക് വിമാനം കാണിച്ച് കൊടുത്തോ?

പൊങ്കാല
ധോണിക്ക് കാര്യങ്ങളുടെ കിടപ്പ് നന്നായി മനസ്സിലായി.

ഇന്നലെ ഞങ്ങള്‍ ഇല്ല സര്‍
മിച്ചല്‍ ജോണ്‍സന്റെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട മലയാളികള്‍ക്കും പണികിട്ടി.

ഓളൗട്ട്
കളിച്ച കളികളിലെല്ലാം എതിര്‍ടീമുകളെ ഓളൗട്ടാക്കി എന്നായിരുന്നു അഹങ്കാരം. എന്നാല്‍ ഇത്തവണ ഇന്ത്യ ഓളൗട്ട് ആയി.

നടേശാ.. കൊല്ലണ്ട!
ഓസ്‌ട്രേലിയയിലെ മല്ലൂസ് സ്‌റ്റേഡിയത്തില്‍ എത്തിയത് ഇങ്ങനെ ആയിരുന്നു.

മുഖ്യമന്ത്രി രാജിവക്കണം
സ്‌റ്റേഡിയത്തില്‍ ഇരുന്ന് മുഖ്യമന്ത്രി രാജിവക്കണം എന്ന പോസ്റ്റര്‍ ഉയര്‍ത്തിയാല്‍ പിന്നെ ഇന്ത്യ ജയിക്കുമോ എന്നാണ് ചിലരുടെ ചോദ്യം.

ചീത്തപ്പേര് അനുഷ്കയ്ക്ക്
കളികാണാന്‍ എത്തിയ വിരാട് കോലിയുടെ കാമുകി അനുഷ്ക ശര്‍മക്കും ഫേസേബുക്ക് പ്രതികരണ തൊഴിലാളികള്‍ പണികൊടുത്തു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications