'ഫാബുലസ് ഫോറില്‍' കൂടുതല്‍ ടെസ്റ്റ് മാന്‍ ഓഫ് ദി മാച്ച് ആര്‍ക്ക്? കോലിക്ക് മൂന്നാം സ്ഥാനം
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനാരെന്ന ചോദ്യത്തിന് ഫാബുലസ് ഫോര്‍ എന്നതിലേക്കാവും ഉത്തരം എത്തുക. സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന ഫാബുലസ് ഫോറിലെ ഏറ്റവും മികച്ചവന്‍ ആരെന്നത് ഏറെ നാളുകളായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഓരോ മേഖലയിലും ഇവരെല്ലാം തങ്ങളുടേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയവരാണ്. ഇവരില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം വിരാട് കോലിയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിട്ടുള്ള താരമാരാണ്? പരിശോധിക്കാം.

സ്മിത്താണ് കേമന്‍ (ഓസ്‌ട്രേലിയ)
ഫാബുലസ് ഫോറില്‍ ടെസ്റ്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നാം സ്ഥാനം സ്റ്റീവ് സ്മിത്തിന് തന്നെയാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ വിശേഷണത്തോടെ ടീമിലെത്തി പിന്നീട് ഓസ്‌ട്രേലിയയുടെ നായകനും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനുമായ വളര്‍ന്ന സ്മിത്തിന് 12 തവണയാണ് ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിട്ടുള്ളത്. 77 ടെസ്റ്റുകളില്‍ നിന്നായി 139 ഇന്നിങ്‌സ് കളിച്ച അദ്ദേഹം 61.8 ശരാശരിയില്‍ 7540 റണ്‍സാണ് നേടിയത്. ഫാബുലസ് ഫോറില്‍ ഉയര്‍ന്ന ടെസ്റ്റ് ശരാശരി സ്മിത്തിന്റെ പേരിലാണ്. 27 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 239 റണ്‍സാണ്.

ജോ റൂട്ട് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഈ പട്ടികയിലെ രണ്ടാമന്‍. ഒരു മാന്‍ ഓഫ് ദി മാച്ച് കൂടിയുണ്ടെങ്കിലും ജോ റൂട്ടിന് സ്മിത്തിന്റെ ഒപ്പമെത്താം. നിലവില്‍ 11 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 2020ല്‍ നിരാശപ്പെടുത്തിയ റൂട്ട് 2021ല്‍ രണ്ട് ഇരട്ട സെഞ്ച്വറിയടക്കം നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 105 ടെസ്റ്റില്‍ നിന്ന് 193 ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം 48.41 ശരാശരിയില്‍ 8714 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 20 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ക്യാപ്റ്റന്‍സിയില്‍ മികവ് കാട്ടാന്‍ റൂട്ടിനാവുന്നില്ല. ഇന്ത്യന്‍ പരമ്പര ജയിക്കാനായില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കും.

വിരാട് കോലി (ഇന്ത്യ)
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. 9 തവണയാണ് അദ്ദേഹം ടെസ്റ്റില്‍ കളിയിലെ താരമായിട്ടുള്ളത്. 92 ടെസ്റ്റില്‍ നിന്ന് 52.05 ശരാശരിയില്‍ 7547 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫാബുലസ് ഫോറില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറി കോലിക്കാണ്.

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഒമ്പത് തവണ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്. ശാന്തശീലനായ വില്യംസണ്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. 85 ടെസ്റ്റില്‍ നിന്നായി 148 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത വില്യംസണ്‍ 53.96 ശരാശരിയില്‍ 7230 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 24 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications