സിഡ്നി: വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ വനിതാ ടീം നാണംകെട്ടു. ദേശീയ ന്ഡിജെനസ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്ത് ഓസ്ട്രലിയന്‍ വനിതാ ടീമാണ് വെറും 10 റണ്‍സിന് പുറത്തായി ലോകത്തിനു മുന്നില്‍ അപഹാസ്യരായത്. എക്സ്ട്രായായി ലഭിച്ച ആറ് റണ്‍സാണ് ടീമിന്റെ ഉയര്‍ന്ന സ്കോറെന്നത് അവര്‍ക്കേറ്റ മറ്റൊരു ആഘാതമാണ്. 10 താരങ്ങളും അക്കൗണ്ട് തുറക്കാനാവാതെയാണ് ക്രീസ് വിട്ടത്. ട്വന്റി20 മല്‍സരത്തില്‍ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടാണ് സൗത്ത് ഓസ്ട്രേലിയന്‍ ടീമിന് ഇത്രയും വലിയ ദുരന്തം നേരിടേണ്ടിവന്നത്.
ആദ്യ ടി20 ന്യൂസിലാന്‍ഡിന്, വെല്ലിങ്ടണില്‍ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ.. വന്‍ തോല്‍വി
നാലു റണ്‍സെടുത്ത ഓപ്പണര്‍ ഫെബി മാന്‍സെലാണ് സൗത്ത് ഓസ്ട്രേലിയന്‍ നിരയില്‍ ബാറ്റിങില്‍ അക്കൗണ്ട് തുറന്ന ഏകതാരം. ശേഷിച്ച 10 പേരും വന്നതും പോയതും പെട്ടെന്നായിരുന്നു. റൊക്സേന് വാന്‍ വീനിന്റെ അവിശ്വസനീയ ബൗളിങ് പ്രകടനമാണ് സൗത്ത് ഓസ്ട്രേലിയയെ തരിപ്പണമാക്കിയത്. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം കൊയ്തത്. രണ്ടു പന്തില്‍ രണ്ടു വിക്കറ്റുമായി നവോമി വുഡ്സും കസറി.
Truly Bizarre! Extras Top Score As Australian Side All Out For 10 Runs #Cricket
— Outlook Magazine (@Outlookindia) February 6, 2019
READ: https://t.co/EyHtkVAysl pic.twitter.com/nXoAj7xLr9
20 ഓവര്‍ മല്‍സരത്തില്‍ വെറും 62 പന്തില്‍ തന്നെ സൗത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്നിങ്സ് അവസാനിച്ചിരുന്നു. മറുപടിയില്‍ 15 പ്ന്തില്‍ 11 റണ്‍സെടുത്ത് ന്യൂ സൗത്ത് വെയ്ല്‍സ് ടീം വിജയം കൊയ്യുകയും ചെയ്തു.