For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പൊന്നുംവില, പക്ഷെ ഉരച്ചുനോക്കിയപ്പോള്‍ ഇവര്‍ വെറും 'മുക്കുപണ്ടം'...

യുവരാജ് സിങ്, ഫ്‌ളിന്റോഫ്, പീറ്റേഴ്‌സന്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്

By Manu

മുംബൈ: ഐപിഎല്ലിന്റെ താരലേലം 27, 28 തിയ്യതികളില്‍ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. ആരാവും ഈ സീസണിലെ ഏറ്റവും വിലയേറിയ താരമെന്നും ഏതൊക്കെ പ്രമുഖ കളിക്കാരാണ് ലേലത്തില്‍ വിറ്റു പോവാതിരിക്കുകയും ചെയ്യുമെന്നതാണ് പ്രധാന ചോദ്യം. ചില താരങ്ങള്‍ മൂല്യത്തിനൊത്ത പ്രകടനം കളിക്കളത്തില്‍ കാഴ്‌വയ്ക്കുമ്പോള്‍ ചിലര്‍ വിലയില്‍ മാത്രമായിരിക്കും ഹീറോ. കളിക്കളത്തില്‍ ഇവര്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്യും.

മഹേന്ദ്രസിങ് ധോണി, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം മൂല്യത്തിന്റെ ഇരട്ടി കളിക്കളത്തില്‍ തിരിച്ചുതന്ന താരങ്ങളാണ്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായവരും ഉണ്ട്. ലേലത്തില്‍ വലിയ തുക ലഭിക്കുകയും എന്നാല്‍ പ്രകടനത്തില്‍ വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

പവന്‍ നേഗി

പവന്‍ നേഗി

2016ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പുതുമുഖ സ്പിന്നര്‍ പവന്‍ നേഗിയെ തിരഞ്ഞെടുത്ത് തൊട്ടടുത്ത ദിവസമാണ് ഐപിഎല്‍ നടന്നത്. ടീം ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷനാവുമെന്ന് ഏവരും കരുതിയ നേഗിക്കു വേണ്ടി ലേലത്തില്‍ പിടിവലി നടന്നു. ഒടുവില്‍ 8.5 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ദേശീയ ടീമിനായി ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യന്‍ താരത്തിനു ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്.
എന്നാല്‍ ഐപിഎല്ലില്‍ നേഗിയെ കൊണ്ടുവന്ന ഡല്‍ഹിയുടെ കൈപൊള്ളി. സീസണില്‍ താരം വന്‍ ഫ്‌ളോപ്പായി മാറി. വെറും 57 റണ്‍സ് മാത്രമാണ് നേഗിക്കു നേടാനായത് 19 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ബൗളിങിലും താരം ദുരന്തമായിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമാണ് നേഗിക്കു നേടാനായത്.

 യുവരാജ് സിങ്

യുവരാജ് സിങ്

90കളുടെ അവസാനത്തിലും 2000ത്തിന്റെ പകുതിയോളം വരെയും ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഐപിഎല്ലില്‍ ഫ്‌ളോപ്പായിട്ടുണ്ട്. 2015ലെ താരലേലത്തില്‍ 16 കോടിക്കാണ് യുവിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങിയത്. പവന്‍ നേഗിയെ ടീമിലെത്തിച്ച ശേഷം ഡല്‍ഹിക്കു പറ്റിയ മറ്റൊരു പിഴവായിരുന്നു ഇത്.

തന്റെ മൂല്യത്തിനൊത്ത പ്രകടനം സീസണില്‍ ഒരിക്കലും യുവിക്ക് പുറത്തെടുക്കാനായില്ല. ഡല്‍ഹിക്കായി 14 മല്‍സരങ്ങള്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 248 റണ്‍സ് മാത്രമാണ്. 20ല്‍ താഴെയായിരുന്നു യുവിയുടെ ബാറ്റിങ് ശരാശരി.

2015ല്‍ മാത്രമല്ല 2014ലും യുവി നിരാശപ്പെടുത്തിയിരുന്നു. അന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് 14 കോടിക്കു യുവിയെ സ്വന്തമാക്കിയത്. പക്ഷെ 14 മല്‍സരങ്ങളില്‍ നിന്നും താരത്തിനു നേടാനായത് 376 റണ്‍സാണ്.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

2014ലെ ഐപിഎല്ലിലെ ലേലത്തില്‍ വിലയുടെ കാര്യത്തില്‍ രണ്ടാമതെത്തിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികായിരുന്നു. 12.5 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് താരത്തെ വാങ്ങിയത്. സീസണിലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങള്‍ ഡല്‍ഹിക്കു വേണ്ടി കളിച്ച കാര്‍ത്തികിന് 325 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
സീസണിനു ശേഷം താരത്തെ ഡല്‍ഹി ഒഴിവാക്കുകയും ചെയ്തു.
തൊട്ടടുത്ത സീസണിലും കാര്‍ത്തികിന് വന്‍ വിലയാണ് ലഭിച്ചത്. 10.5 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഇത്തവണ താരത്തെ ടീമിലെത്തിച്ചത്. പക്ഷെ ബാംഗ്ലൂരിലും കാര്‍ത്തിക് ഫ്‌ളോപ്പായി. 16 കളികളില്‍ നിന്നും വെറും 141 റണ്‍സ് മാത്രമേ കാര്‍ത്തികിനു നേടാന്‍ കഴിഞ്ഞുള്ളൂ.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് 2014ലെ ലേലത്തില്‍ വലിയ വിലയാണ് ലഭിച്ചത്. ഒമ്പതു കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ സ്വന്തം കൂടാരത്തിലെത്തിക്കുകയായിരുന്നു. പക്ഷെ പീറ്റേഴ്‌സന്‍ ഐപിഎല്ലിലെ ദുരന്തനായകനായി മാറി. 11 മല്‍സരങ്ങളില്‍ നിന്നും 29.40 ശരാശരിയില്‍ 294 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
തൊട്ടടുത്ത സീസണില്‍ രണ്ടു തോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പീറ്റേഴ്‌സണിനെ വാങ്ങിയെങ്കിലും പരിക്കുമൂലം സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനായില്ല. 2016ല്‍ 3.5 കോടിക്ക് പീറ്റേഴ്‌സണ്‍ റൈസിങ് പൂനെ ജയന്റ്‌സിലെത്തി. പക്ഷെ പരിക്കുമൂലം കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരികയായിരുന്നു.

ആന്‍ഡ്രു ഫ്‌ളിന്റോഫ്

ആന്‍ഡ്രു ഫ്‌ളിന്റോഫ്

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഓള്‍റൗണ്ട് സെന്‍സേഷനായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫും ഐപിഎല്ലില്‍ ഫ്‌ളോപ്പായ താരങ്ങളിലൊരാളാണ്. 2009ല്‍ എട്ടു കോടിയോളം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്‌സാണ് താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. എന്നാല്‍ പരിക്കു മോശം ഫോമുമെല്ലാം ഫ്‌ളിന്റോഫിനെ തളര്‍ത്തി. വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമാണ് സീസണില്‍ താരത്തിനു കളിക്കാനായത്. കാല്‍മുട്ടിനേറ്റ പരിക്കു മൂലം ഫ്‌ളിന്റോഫ് പിന്നീട് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് 62 റണ്‍സും രണ്ടു വിക്കറ്റുമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്കു നേടാനായത്.

Story first published: Thursday, January 25, 2018, 11:20 [IST]
Other articles published on Jan 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+