For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പാഴായിപ്പോയ കോടികള്‍... ഇതോടെ തീര്‍ന്നു!! ഈ സീസണിനു ശേഷം കാണില്ല?

ചില താരങ്ങളെ ഈ സീസണിനു ശേഷം ഒഴിവാക്കിയേക്കും

By Manu
IPLലെ ഏറ്റവും വില കൂടിയ ഫ്ലോപ്പുകൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ പ്ലേഓഫിലേക്കു കടന്നിരിക്കുകയാണ്. ഇനി നാലു ടീമുകളാണ് കിരീടത്തിനുവേണ്ടി രംഗത്തുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ഇതുവരെ ഫൈനല്‍ കളിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് പ്ലേഓഫിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫ് കാണാതെ പുറത്തായത്.

കോടികള്‍ ചെലവഴിച്ച് ടീമിലെത്തിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ചില താരങ്ങള്‍ ഈ സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. എട്ടു ഫ്രാഞ്ചൈസികളിലും ഇത്തരത്തിലുള്ള കളിക്കാരുണ്ട്. സീസണിനു ശേഷം ഇവരെ ഒഴിവാക്കുന്നതാവും ഫ്രാഞ്ചൈസികള്‍ക്ക് ഉചിതം. ഏതൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

അക്ഷ്ദീപ് നാഥ് (ആര്‍സിബി)

അക്ഷ്ദീപ് നാഥ് (ആര്‍സിബി)

ഈ സീസണില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് നാണംകെട്ടാണ് ആര്‍സിബി ഐപിഎല്ലില്‍ നിന്നും പടിയിറങ്ങിയത്. 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായുള്ളൂ.
കഴിഞ്ഞ ലേലത്തിലാണ് 25കാരനായ അക്ഷ്ദീപ് നാഥിനെ 3.6 കോടിക്കു ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. എന്നാല്‍ തന്റെ മൂല്യത്തിന്റെ പകുതി പോലും തിരികെ നല്‍കാന്‍ താരത്തിനായില്ല. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 61 റണ്‍സാണ് അക്ഷ്ദീപ് നേടിയത്.

റോബിന്‍ ഉത്തപ്പ (കെകെആര്‍)

റോബിന്‍ ഉത്തപ്പ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന റോബിന്‍ ഉത്തപ്പ ഈ സീസണില്‍ ശരിക്കും നിരാശപ്പെടുത്തി. കെകെആര്‍ പ്ലേഓഫിലെത്താതെ പുറത്തായതിന്റെ കാരണങ്ങളിലൊന്ന് ഉത്തപ്പയുടെ മോശം ഫോം തന്നെയായിരുന്നു.
2018, 19 സീസണുകളിലായി കഴിഞ്ഞ 26 മല്‍സരങ്ങളില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് ഉത്തപ്പയ്ക്കു നേടാനായത്. സീസണില്‍ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. 6.4 കോടി മൂല്യമുള്ള ഉത്തപ്പയെ അടുത്ത സീസണില്‍ ഒരുപക്ഷെ കെകെആര്‍ നിരയില്‍ കാണണമെന്നില്ല.

കിരോണ്‍ പൊള്ളാര്‍ഡ് (എംഐ)

കിരോണ്‍ പൊള്ളാര്‍ഡ് (എംഐ)

മൂന്നു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയെങ്കിലും കരീബിയന്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനം അവര്‍ക്ക് അത്ര ആഹ്ലാദം നല്‍കുന്നതല്ല. കഴിഞ്ഞ സീസണിലും പൊള്ളാര്‍ഡ് ഫ്‌ളോപ്പായിപരുന്നു. അന്ന് 133 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഈ സീസണിലും പഴയ പൊള്ളാര്‍ഡിന്റെ നിഴല്‍ മാത്രമാണ് കാണുന്നത്. 240 റണ്‍സാണ് ഇത്തവണ പൊള്ളാര്‍ഡ് നേടിയത്.
ഹര്‍ദിക് പാണ്ഡ്യയെപ്പോലെ മികച്ചൊരു ഓള്‍റൗണ്ടര്‍ ടീമിലുപ്പോള്‍ പൊള്ളാര്‍ഡിന്റെ മൂല്യമായ 5.4 കോടിക്കു മറ്റൊരാളെ കൊണ്ടുവരുന്നതായിരിക്കും മുംബൈക്കു നല്ലത്.

ദീപക് ഹൂഡ (എസ്ആര്‍എച്ച്)

ദീപക് ഹൂഡ (എസ്ആര്‍എച്ച്)

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പ് ദീപക് ഹൂഡയാണ്. കഴിഞ്ഞ മൂന്നു സീസണുകളിലായി ഒമ്പതു മല്‍സരങ്ങളില്‍ ഹൂഡ കളിച്ചെങ്കിലും 100 റണ്‍സ് പോലും തികയ്ക്കാന്‍ 24 കാരനായിട്ടില്ല.
ഇത്തവണ 10 മല്‍സരങ്ങളില്‍ നിന്നും ഹൂഡ ആകെ നേടിയത് 60 റണ്‍സാണ്. 3.6 കോടി രൂപയ്ക്കു ടീമിലേക്കു കൊണ്ടുവന്ന ഒരു താരത്തില്‍ നിന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രകടനമാണിത്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൗളിങ് നിരയുടെ മോശം പ്രകടന തന്നെയായിരുന്നു. യുവതാരം ജോഫ്ര ആര്‍ച്ചറിനെ മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ ബൗളിങ് നിരയില മറ്റുള്ളവരെല്ലാം ശരാശരിയിലൊതുങ്ങി. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ഫ്‌ളോപ്പ് പേസര്‍ ജയദേവ് ഉനാട്കട്ടാണ്.
ലേലത്തില്‍ 8.4 കോടി രൂപയ്ക്കാണ് ഉനാട്കട്ടിനെ രാജസ്ഥാന്‍ തങ്ങളുടെ കൂടാരത്തിലേത്തു കൊണ്ടുവന്നത്. 11 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ പേസര്‍ക്കു 10 വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂ.

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഈ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി മോശം പ്രകടനമാണ് നടത്തിയത്. 2018ല്‍ മൂന്നു കോടി രൂപയ്ക്കാണ് മില്ലറിനെ പഞ്ചാബ് സ്വന്തമാക്കിയത്.
ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ കളിച്ച താരത്തിനു 26 ശരാശരിയില്‍ വെറും 213 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 2016 മുതല്‍ 19 വരെ അവസാനത്തെ 32 ഐപിഎല്‍ മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് മില്ലര്‍ നേടിയത്.

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി)

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി)

ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാമിനെ 6.4 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ വര്‍ഷം ലേലത്തില്‍ കൈക്കലാക്കിയത്. സീസണിലെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ തിളങ്ങിയ ഇന്‍ഗ്രാം പിന്നീട് നിരാശപ്പെടുത്തിയ. ഫിനിഷറുടെ റോളാണ് ഡല്‍ഹി താരത്തിനു നല്‍കിയത്.
സീസണില്‍ 184 റണ്‍സാണ് ഇന്‍ഗ്രാം ഡല്‍ഹിക്കായി നേടിയത്. ഇതില്‍ ഒരു ഫിഫ്റ്റി പോലുമില്ല.

കാണ്‍ ശര്‍മ (സിഎസ്‌കെ)

കാണ്‍ ശര്‍മ (സിഎസ്‌കെ)

കഴിഞ്ഞ വര്‍ഷം ലേലത്തില്‍ അഞ്ചു കോടി രൂപയ്ക്കു വാങ്ങിയ കാണ്‍ ശര്‍മയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ്. ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരത്തിനു കഴിക്കാന്‍ അവസരമുണ്ടായുള്ളൂ. ഈ സീസണിനു ശേഷം ശര്‍മയെ ഒഴിവാക്കി പകരം മറ്റൊരാളെ കൊണ്ടു വരാനായിരിക്കും സിഎസ്‌കെയുടെ ശ്രമം.

Story first published: Monday, May 6, 2019, 11:45 [IST]
Other articles published on May 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+