Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടിക്കിലുക്കത്തില്‍ വരവറിയിച്ചവര്‍, ഇവരാണ് ഐപിഎല്‍ ലേലത്തില്‍ സൂപ്പര്‍സ്റ്റാറായ വിദേശ താരങ്ങള്‍

മുംബൈ: ഐപിഎല്‍ താരലേലം കോടികളുടെ കിലുക്കം കൊണ്ടും മികവുറ്റ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത് കൊണ്ടും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഇതില്‍ ഏറ്റവും നേട്ടം കൊയ്തത് വിദേശ താരങ്ങള്‍. ഇംഗ്ലീഷ് താരങ്ങളും ആസ്‌ത്രേലിയന്‍ താരങ്ങളും അപ്രതീക്ഷിത താരങ്ങളായപ്പോള്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ലേലത്തിലെ കറുത്ത കുതിരയായി. ലേലത്തില്‍ നേട്ടം കൊയ്ത അഞ്ചു താരങ്ങള്‍ ഇവരൊക്കെയാണ്. ചിലത് പ്രതീക്ഷിച്ചതാണെങ്കിലും ചിലരുടെ നേട്ടം അപ്രതീക്ഷിതമായിരുന്നു.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

12.50 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. രണ്ടു കോടിയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണിലും റെക്കോര്‍ഡ് തുകയ്ക്കാണ് താരത്തെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. 14.5 കോടിക്കായിരുന്നു താരത്തെ പൂനെ ടീമിലെത്തിച്ചത്.

തുക കുറഞ്ഞെങ്കിലും കഴിഞ്ഞ ഇത്തവണയും മികച്ച നേട്ടമാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 316 റണ്‍സും 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. സ്‌റ്റോക്‌സ്. ഇതില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

അടിസ്ഥാന വില രണ്ടു കോടിയുണ്ടായ ക്രിസ് ലിന്നിനെ 9.6 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. താരത്തിനായി കടുത്ത പോരാട്ടമാണ് കൊല്‍ക്കത്ത നടത്തിയത്. ഏഴു മത്സരങ്ങളില്‍ നിന്ന് 295 റണ്‍സായിരുന്നു കഴിഞ്ഞ തവണ താരത്തിന്റെ സമ്പാദ്യം.

മൂന്നു അര്‍ധസെഞ്ച്വറികളാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ പുറത്താകെ 93 റണ്‍സെടുത്ത മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ലിന്നിന്റേത്. എന്നാല്‍ 2012, 14,15 സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ചിരുന്നെങ്കിലും വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ലിന്നിന്ന സാധിച്ചിരുന്നില്ല.

മിച്ചല്‍ സ്റ്റാര്‍ക്

മിച്ചല്‍ സ്റ്റാര്‍ക്

അടിസ്ഥാന വില രണ്ടു കോടിയായിരുന്ന ആസ്ത്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് വമ്പന്‍ നേട്ടമാണ് ലേലത്തില്‍ സ്വന്തമാക്കിയത്. 9.4 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന 34 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളെടുത്ത സ്റ്റാര്‍ക്കിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ താരമായ റാഷിദ് ഖാനെ പൊന്നും വില കൊടുത്താണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റാഷിദിനെ 9 കോടിക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. താരത്തിനായുള്ള മത്സരം കടുത്തപ്പോള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് ടീം റാഷിദിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയതും ഇത്തവണത്തെ താരലേലത്തില്‍ റാഷിദിന് ഗുണം ചെയ്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ആസ്ത്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെയാണ് കടുത്ത പോരാട്ടത്തില്‍ ഡല്‍ഹി ടീമിലെത്തിച്ചത്. ഒന്‍പത് കോടി രൂപയാണ് താരത്തിനായി നല്‍കിയത്. അടിസ്ഥാന വില രണ്ടു കോടിയായിരുന്നു. വെടിക്കെട്ട് ബാറ്റിങിന്റെ ഉടമയായ മാക്‌സ്‌വെല്ലിന് 57 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1228 റണ്‍സാണ് സമ്പാദ്യം. 11 വിക്കറ്റും ഇതുവരെ നേടിയിട്ടുണ്ട്. 2014 സീസണില്‍ 16 മത്സരങ്ങളില്‍ 552 റണ്‍സ് നേടിയതാണ് താരത്തിന്റെ മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 310 റണ്‍സായിരുന്നു സമ്പാദ്യം.

Story first published: Saturday, January 27, 2018, 18:04 [IST]
Other articles published on Jan 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+