Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വാരിയെറിഞ്ഞത് കോടികള്‍, എല്ലാം സ്വാഹ!! ദുരന്തമായി മാറിയ ലേലത്തിലെ മിന്നും താരങ്ങള്‍

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ കോടികളുടെ കിലുക്കവുമായി വിവിധ ഫ്രാഞ്ചൈസികളിലെത്തിയ താരങ്ങളുണ്ട്. ഇവരില്‍ ചിലര്‍ മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

ഇവര്‍ക്കായി ചെലവഴിച്ച കോടികള്‍ ഫ്രാഞ്ചൈസികള്‍ക്കു നഷ്ടമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.ലേലത്തില്‍ കോടികളുടെ മൂല്യവുമായി തലയെടുപ്പോടെ ഐപിഎല്ലിനെത്തി ഇപ്പോള്‍ വന്‍ ഫ്‌ളോപ്പുകളായി മാറിയ ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി)

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി)

ദക്ഷിണാഫ്രിക്കന്‍ താരം കോളിന്‍ ഇന്‍ഗ്രാം ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മോശം പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇത്തവണ 6.4 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ആദ്യ കളിയില്‍ 32 പന്തില്‍ 47 റണ്‍സോടെ മിന്നിയ ഇന്‍ഗ്രാമിന് പക്ഷെ പിന്നീട് ഈ ഫോം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
അവസാനത്തെ നാലു മല്‍സരങ്ങളില്‍ വെറും 55 റണ്‍സാണ് ഇന്‍ഗ്രാമിന്റെ സമ്പാദ്യം. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് പല പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. കോളിന്‍ മണ്‍റോ, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നിവര്‍ അവസരം കാത്ത് പുറത്തുനില്‍ക്കുന്നതിനാല്‍ ഇന്‍ഗ്രാമിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യത കൂടുതലാണ്.

ശിവം ദുബെ (ആര്‍സിബി)

ശിവം ദുബെ (ആര്‍സിബി)

ഈ ഐപിഎല്ലിലെ സെന്‍സേഷനായി മാറാന്‍ സാധ്യതയുള്ള താരമെന്നു വിശേഷിപ്പിക്കപ്പെട്ട കളിക്കാരനാണ് റോയല്‍് ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ ശിവം ദുബെ. താരത്തിന്റെ കന്നി ഐപിഎല്‍് കൂടിയാണിത്. അഞ്ചു കോടി രൂപയ്ക്കാണ് ദുബെയെ ആര്‍സിബി ലേലത്തില്‍ പിടിച്ചെടുത്തത്. സീസണില്‍ ആര്‍സിബിയുടെ നാലു മല്‍സരങ്ങളില്‍ മൂന്നിലും താരത്തിന് അവസരം ലഭിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു കളികളില്‍ നിന്നും വെറും 16 റണ്‍സാണ് ദുബെയുടെ സമ്പാദ്യം.
ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ തുടര്‍ന്നാണ് ദുബെയ്ക്ക് ഐപിഎല്ലില്‍ നറുക്കുവീണത്. എന്നാല്‍ ഐപിഎല്ലില്‍ താരത്തിന് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് ഇതുവരെ കണ്ടത്.

വരുണ്‍ ചക്രവര്‍ത്തി (പഞ്ചാബ്)

വരുണ്‍ ചക്രവര്‍ത്തി (പഞ്ചാബ്)

ഈ ഐപിഎല്ലിലെ സര്‍പ്രൈസ് താരമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്‍ ലേലത്തിനു ശേഷമാണ് ഇങ്ങനെയൊരു താരത്തെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ പോലും കേള്‍ക്കുന്നത്. 8.4 കോടിക്കാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള താരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങിയത്. താരത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ 42 മടങ്ങ് അധികമായിരുന്നു ഇത്.
കൊല്‍ക്കത്തയ്‌ക്കെതിരായ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് വരുണിനെ പഞ്ചാബ് കളിപ്പിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ 25 റണ്‍സ് വിട്ടുകൊടുത്ത വരുണിന്റെ അരങ്ങേറ്റം വന്‍ ദുരന്തമായി മാറുകയും ചെയ്തു. പിന്നീടൊരു മല്‍സരത്തിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ക്യാപ്റ്റന്‍ അശ്വിനെക്കൂടാതെ മുരുഗന്‍ അശ്വിന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലുള്ളതിനാല്‍ വരുണിന് ഇനി പ്ലെയിങ് ഇലവനിലെത്താന്‍ കഴിയണമെന്നില്ല.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ശിവം ദുബെയെക്കൂടാതെ ആര്‍സിബി ലേലത്തില്‍ കൈ പൊള്ളിയ മറ്റൊരു താരമാണ് വിന്‍ഡീസ് യുവ ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24 ഏകദിനങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളുമായി വരവറിയിച്ച ഹെറ്റ്‌മെയര്‍ പക്ഷെ ഐപിഎല്ലില്‍ നനനഞ്ഞ പടക്കമായി മാറുകയാണ്.
4.2 കോടി രൂപയ്ക്കാണ് താരത്തെ ആര്‍സിബി ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ 22 കാരനായ താരം ദയനീയ പരാജയമായി മാറി. സീസണില്‍ ആര്‍സിബിയുടെ നാലു മല്‍സരങ്ങളിലും കളിച്ച ഹെറ്റ്‌മെയര്‍ക്കു വെറും 15 റണ്‍സാണ് നേടാനായത്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

കഴിഞ്ഞ സീസണില്‍ കൈപൊള്ളിയിട്ടും പാഠം പഠിക്കാതെയാണ് ഇത്തവണയും പേസര്‍ ജയദേവ് ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് കോടികള്‍ ചെലവിട്ട് ടീമിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ തവണ 11.8 കോടിയായിരുന്നു താരത്തിന്റെ മൂല്യം. ഇത്തവണ 8.4 കോടി ഉനാട്കട്ടിനു വേണ്ടി രാജസ്ഥാന്‍ ചെലവിട്ടു. പക്ഷെ അതും ഇപ്പോള്‍ പാഴായപ്പോയ അവസ്ഥായാണുള്ളത്.
സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് താരത്തെ രാജസ്ഥാന്‍ കളിപ്പിച്ചത്. 13ന് അടുത്ത് റണ്‍സ് വീതം വിട്ടുകൊടുത്ത് വെറും രണ്ടു വിക്കറ്റുകളാണ് ഉനാട്കട്ടിനു വീഴ്ത്താനായത്.

Story first published: Friday, April 5, 2019, 15:15 [IST]
Other articles published on Apr 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+