വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- പാക് പോര് എക്കാലവും ത്രില്ലിങ്... സൂക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്ന് രോഹിത്

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്

1

അബുദാബി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ എക്കാലവും ത്രില്ലിങ് ആണെന്നും ഏഷ്യാ കപ്പിലെ പോരാട്ടത്തെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ടൂര്‍ണമെന്റിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം 19നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍.

ഏഷ്യാ കപ്പ് ആരും സ്വപ്‌നം കാണേണ്ട, കിരീട ഫേവറിറ്റുകളെ പ്രവചിച്ച് സൗരവ് ഗാംഗുലി...ഏഷ്യാ കപ്പ് ആരും സ്വപ്‌നം കാണേണ്ട, കിരീട ഫേവറിറ്റുകളെ പ്രവചിച്ച് സൗരവ് ഗാംഗുലി...

വിമര്‍ശകര്‍ക്ക് ധോണി ബാറ്റുകൊണ്ട് മറുപടി പറയുമോ?; ഏഷ്യാ കപ്പിലും തുഴച്ചില്‍ തുടര്‍ന്നാല്‍ പുറത്തേക്ക് വിമര്‍ശകര്‍ക്ക് ധോണി ബാറ്റുകൊണ്ട് മറുപടി പറയുമോ?; ഏഷ്യാ കപ്പിലും തുഴച്ചില്‍ തുടര്‍ന്നാല്‍ പുറത്തേക്ക്

പാകിസ്താന്‍ മികച്ച ടീമാണ്. അവര്‍ക്കെതിരായ മല്‍സരങ്ങള്‍ അന്നും ഇന്നും ആവേശം കൊള്ളിക്കുന്നതാണ്. മികച്ച ക്രിക്കറ്റാണ് പാകിസ്താന്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പില്‍ അവര്‍ക്കെതിരേയുള്ള മല്‍സരത്തെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും രോഹിത് പറഞ്ഞു.

2

പാകിസ്താനെതിരായ മല്‍സരം മാത്രമല്ല ടൂര്‍ണമെന്റിലെ മറ്റു കളികളും ഇന്ത്യക്കു നിര്‍ണായകമാണ്. കാരണം മറ്റു രാജ്യങ്ങളും കിരീടം തന്നെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ടീമിനെയും നിസാരരായി കാണാനാവില്ലെന്നും രോഹിത് വിശദമാക്കി. യുഎഇയിലെ കാലാവസ്ഥ അത്ര മികച്ചതല്ലെന്നാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായം. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ടീം കുറച്ചു നേരത്തേ തന്നെ ഇവിടെയെത്തിയതെന്നും രോഹിത് വ്യക്തമാക്കി. 18നു ദുബായില്‍ ഹോങ്കോങിനെതിരേയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.

Story first published: Saturday, September 15, 2018, 10:40 [IST]
Other articles published on Sep 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X