എന്തിന് ഇന്ത്യ തഴഞ്ഞു? ഏകദിനത്തില്‍ കളിക്കാന്‍ പുജാര എന്തുകൊണ്ടും യോഗ്യന്‍, മൂന്ന് കാരണങ്ങളിതാ
ഭുവനേശ്വര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ് ചേതേശ്വര്‍ പുജാര. എത്ര നേരം വേണമെങ്കിലും ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനുള്ള മികവാണ് പുജാരയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം പുജാരയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ വേണ്ടത്ര അവസരം പുജാരയ്ക്ക് ലഭിച്ചില്ല. രാഹുല്‍ ദ്രാവിഡിന്റെ റോള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ ചെയ്യാന്‍ കഴിവുണ്ടായിരുന്ന താരമാണ് പുജാര. എന്നാല്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയി. പുജാരയെ ഇന്ത്യ ഏകദിന ടീമിലേക്ക് പരിഗണിക്കണമായിരുന്നു എന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

നിലയുറപ്പിച്ച് കളിക്കാനുള്ള മികവ്
നിലയുറപ്പിച്ച് കളിക്കാന്‍ അസാമാന്യ മികവുള്ള താരമാണ് ചേതേശ്വര്‍ പുജാര. ഏകദിനത്തില്‍ സഹതാരങ്ങള്‍ക്ക് പിന്തുണ നല്‍കി മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പുജാരയ്ക്ക് സാധിക്കും. ദ്രാവിഡ് മൂന്നാം നമ്പറിലും നാലാം നമ്പറിലും ഇന്ത്യക്കായി കളിച്ചിരുന്നപ്പോഴുള്ള മികവ് ആവര്‍ത്തിക്കാന്‍ പുജാരയ്ക്ക് സാധിച്ചേനെ. എന്നാല്‍ അഞ്ച് ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. നേടിയത് 51 റണ്‍സും. ഉയര്‍ന്ന സ്‌കോര്‍ 27. കുറച്ച് മത്സരങ്ങളില്‍ക്കൂടി അവസരം ലഭിക്കാനുള്ള മികവ് പുജാരയ്ക്കുണ്ടായിരുന്നു.

കോപ്പീബുക്ക് ബാറ്റിങ് ശൈലി
പേസര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും ഒരുപോലെ ക്ലാസിക് ഷോട്ട് കളിക്കാന്‍ പുജാരയ്ക്ക് സാധിക്കും. മധ്യ ഓവറുകളില്‍ ഗ്യാപ് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ പുജാരക്ക് കഴിവുണ്ട്. ഏകദിനത്തില്‍ മധ്യ ഓവറുകളിലെ ഇന്ത്യയുടെ പ്രശ്‌നം പരിഹരിക്കാന്‍ പുജാരയ്ക്ക് സാധിക്കുമായിരുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്ന മത്സരങ്ങളില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സുകള്‍ക്ക് സാധിക്കും. പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്താന്‍ പ്രയാസമാണെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സ് ഉയര്‍ത്താന്‍ പുജാരയ്ക്കുള്ള മികവ് ഇന്ത്യക്ക് ഏകദിനത്തില്‍ മുതലാക്കാനായില്ല.

നാലാം നമ്പറിന് അനുയോജ്യന്‍
നാലാം നമ്പറില്‍ മികച്ച താരത്തെ ലഭിക്കാതെ ഏറെ നാള്‍ ഇന്ത്യ പ്രയാസപ്പെട്ടിരുന്നു. ആ സമയത്ത് ഇന്ത്യക്ക് പരിഗണിക്കാമായിരുന്നു താരമായിരുന്നു പുജാര. അമ്പാട്ടി റായിഡു,വിജയ് ശങ്കര്‍,ശ്രേയസ് അയ്യര്‍ തുടങ്ങി നാലാം നമ്പറിന് അനുയോജ്യനെ കണ്ടെത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെട്ടപ്പോഴും പുജാരയ്ക്ക് ഒരവസരം നല്‍കാന്‍ തയ്യാറായില്ല. അന്ന് പരിഗണിക്കപ്പെട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ മികച്ച ഏകദിന കരിയര്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications