For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലന്‍ഡ് മുന്‍ താരം മക്കുല്ലം മരിച്ചതായി വാര്‍ത്ത; താരത്തിന്റെ പ്രതികരണം

താരത്തിന്റെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

ക്രൈസ്റ്റ്ചര്‍ച്ച: ന്യൂസീലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരവും ബ്രണ്ടന്‍ മക്കുല്ലത്തിന്റെ സഹോദരനുമായ നഥാന്‍ മക്കല്ലം മരിച്ചുവെന്ന് വ്യാജവാര്‍ത്ത ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. യാഥാര്‍ഥ്യമെന്ന് തോന്നുന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഫാന്‍ഹബ്ബ് എന്ന ഫേസ്ബുക്ക് പേജിലൂടെയും പിന്നീട് നഥാന്‍ മക്കല്ലത്തിന്റെ വിക്കിപ്പീഡിയ പേജിലും താരം മരിച്ചതായി സ്ഥിരീകരണമുണ്ടായി.

ഇതോടെ ലോകത്തിന്റെ പലഭാഗത്തിനിന്നും അന്വേഷണങ്ങളും എത്തി. ആശങ്കയിലായ ഇന്ത്യന്‍ താരങ്ങള്‍ ന്യൂസീലന്‍ഡ് പ്ലെയേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഹീത്ത് മില്‍സിനെ ഫോണില്‍ ബന്ധപ്പെട്ടാണ് വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടത്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ബ്രണ്ടന്‍ മക്കല്ലം വിവരം അറിയിരുന്നു. താന്‍ തകര്‍ന്നുപോയെന്നാണ് മക്കുല്ലം പറഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും പറഞ്ഞു.

nathanmccullum

സെല്‍ഫി ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് നഥാന്‍ വാര്‍ത്തയോട് പ്രതികരിച്ചത്. ഞാന്‍ ജീവിനോടെയുണ്ടെന്നും മുമ്പത്തേക്കാളും ഊര്‍ജ്ജസ്വലനാണെന്നും നഥാന്‍ പറഞ്ഞു. എവിടെനിന്നാണ് വാര്‍ത്ത എത്തിയതെന്ന് അറിയില്ല. ഏവരെയും സ്‌നേഹിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലന്‍ഡിനായി 84 ഏകദിനങ്ങളും 63 ടി20 മത്സരങ്ങളും നഥാന്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍നിന്നും 1070 റണ്‍സും 63 വിക്കറ്റുകളും നേടി. ടി20യില്‍ 299 റണ്‍സും 53 വിക്കറ്റുകളുമാണ് സമ്പാദ്യം. ഐപിഎല്ലില്‍ പൂണെ വാരിയേഴ്‌സിനായി 2 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Story first published: Sunday, December 2, 2018, 12:41 [IST]
Other articles published on Dec 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+