എവിന്‍ ലെവിസ് 176 റണ്‍സടിച്ചിട്ടും കളി തോറ്റു.. വിന്‍ഡീസ് ദുരന്തം.. ഇംഗ്ലണ്ടിന് പരമ്പര!!
ലണ്ടന്‍: 130 പന്തുകള്‍. 17 ഫോര്‍, 7 സിക്‌സ്. ആകെ 176 റണ്‍സ് - കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സിനിടെ റിട്ടയേഡ് ഹര്‍ട്ടായി പുറത്ത് പോകേണ്ടിവരിക. കഴിഞ്ഞില്ല, അഞ്ച് വിക്കറ്റിന് 365 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ടീം തോല്‍ക്കുന്നത് കാണേണ്ടിവരിക - വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലെവിസാണ് നിര്‍ഭാഗ്യവാനായ ആ കളിക്കാരന്‍. വെസ്റ്റ് ഇന്‍ഡീസാകട്ടെ ഈ പരമ്പരയിലെ ദുരന്തം ടീമും.

തുടര്‍ച്ചയായ മൂന്നാം ഏകദിനമാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരെ തോല്‍ക്കുന്നത്. പരമ്പരയും തോറ്റു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന വിന്‍ഡീസിന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ വെറും രണ്ട് റണ്‍സിന് നഷ്ടപ്പെട്ടു. എന്നാല്‍ ലെവിസ്, മുഹമ്മദ് 46, ഹോള്‍ഡര്‍ 77, പവല്‍ 28 എന്നിവരുടെ മികവില്‍ 50 ഓവറില്‍ 5 വിക്കറ്റിന് 365 വരെ എത്താന്‍ അവര്‍ക്ക് സാധിച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറില്‍ 71 റണ്‍സ് വിട്ടുകൊടുത്തു.
മഴമൂലം 253 റണ്‍സാക്കി ചുരുക്കിയ വിജയലക്ഷ്യം ഇംഗ്ലണ്ട് 35.1 ഓവറില്‍ അടിച്ചെടുത്തു. ജേസണ്‍ റോയ് 84, ബിര്‍സ്‌റ്റോ 39 എന്നിവര്‍ ചേര്‍ന്ന് നല്‍കിയത് മിന്നും തുടക്കം. ബട്‌ലറും മോയിന്‍ അലിയും ചേര്‍ന്ന് തകര്‍പ്പന്‍ ഒരു കൂട്ടുകെട്ടിലൂടെ കളിയും ജയിച്ചു. 35 പന്തില്‍ 5 ഫോറടക്കം ബട്‌ലര്‍ 43 റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ അലി 25 പന്തിലാണ് 48 നോട്ടൗട്ടായത്. 8.1 ഓവറില്‍ 56 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ജോസഫ് മാത്രമാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications