മകള്‍ കാത്തിരിക്കട്ടേ, ഇപ്പോള്‍ പ്രധാനം ലോകകപ്പ്: ധോണി
അഡിലെയ്ഡ്: വിവാഹത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ജനിച്ച ആദ്യത്തെ കണ്‍മണിയെ കാണാന്‍ ധോണി ഓസ്‌ട്രേലിയയില്‍ നിന്നും പറന്നുവരുമോ - ഇതായിരുന്നു ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. ലോകകപ്പ് കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് ധോണി. വെറും 7 ദിവസം മാത്രമേയുള്ളൂ ലോകകപ്പിലെ ആദ്യ കളിയില്‍ പാകിസ്താനെ നേരിടാന്‍. ധോണിയില്ലാതെ പാകിസ്താനെതിരെ കളിക്കുന്ന കാര്യം ആലോചിക്കാന്‍ കൂടി പറ്റില്ല.
എന്നാല്‍ ആരാധകര്‍ക്ക് പേടി വേണ്ട. ക്യാപ്റ്റന്‍ കൂള്‍ മകളെ കാണാന്‍ ഇന്ത്യയിലേക്ക് വരുന്നില്ല. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമിരിക്കാന്‍ തോന്നുന്നില്ലേ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് ധോണി പറഞ്ഞ മറുപടി ഇങ്ങനെയാണ് - ഇല്ല. ഇപ്പോള്‍ പ്രധാനം ലോകകപ്പാണ്. രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയിലാണ് ഞാന്‍. ബാക്കി എല്ലാം നമുക്ക് വേണ്ടി കാത്തിരിക്കും. ലോകകപ്പാണ് ഇപ്പോള്‍ പ്രധാനം.

അനുഗ്രഹമായി മകള്‍
ഞാന്‍ ഒരു മകളെക്കൊണ്ട് ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു - ധോണി പറഞ്ഞു.

സെലിബ്രിറ്റി ദമ്പതികള്‍
2010 ജൂലൈ പത്തിനാണ് സാക്ഷി ധോണിയും ക്യാപ്റ്റന്‍ കൂളുമായുള്ള വിവാഹം കഴിഞ്ഞത്.

പ്രധാനം ലോകകപ്പ്
ലോകകപ്പില്‍ ഫെബ്രുവരി 15 നാണ് ഇന്ത്യയുടെ ആദ്യമത്സരം.

സാക്ഷിയെ മിസ് ചെയ്യും
ലോകകപ്പ് പോലുള്ള പ്രധാന പര്യടനങ്ങളില്‍ ധോണിക്കൊപ്പം സാക്ഷിയും ഉണ്ടാകാറുണ്ട്.

ജൂനിയര്‍ സാക്ഷി
ഗുഡ്ഗാവിലെ ഫാര്‍തിസ് ആശുപത്രിയില്‍ വെച്ചാണ് സാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞ്. 3.7 കിലോ തൂക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ആദ്യത്തെ കണ്‍മണി
എം എസ് ധോണി സാക്ഷി ധോണി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് ഇത്.

വിരമിച്ചേക്കും
33കാരനായ ധോണിക്ക് ഇത് അവസാന ലോകകപ്പായിരിക്കും എന്നും സൂചനകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications