വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വിലക്ക് മുതല്‍ ലഹരി പാര്‍ട്ടി വരെ', ആരാധകര്‍ അധികം അറിയാത്ത ഐപിഎല്ലിലെ അഞ്ച് കാര്യങ്ങളിതാ

ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ ചെറിയ കാര്യങ്ങള്‍ പോലും പെട്ടെന്ന് എല്ലാവരും അറിയാറുണ്ട്

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ മാറ്റുരക്കുന്നത്. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവരാണ് പുതിയതായെത്തുന്ന ടീമുകള്‍. ലഖ്‌നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് അഹമ്മദാബാദിന്റെ നായകന്‍. ഇത്തവണ പല സൂപ്പര്‍ താരങ്ങളും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലേക്കെത്തിയാല്‍ മെഗാ ലേലത്തില്‍ തീപാറുമെന്നുറപ്പ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ 14 സീസണിനിടെ ആവേശവും ആരവും ഒപ്പം ഒത്തുകളി ഉള്‍പ്പെടെയുള്ള വലിയ വിവാദങ്ങളും നടന്നിട്ടുണ്ട്. ഇതില്‍ പലതിനും വലിയ മാധ്യമ ശ്രദ്ധയും ലഭിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ ചെറിയ കാര്യങ്ങള്‍ പോലും പെട്ടെന്ന് എല്ലാവരും അറിയാറുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ അധികമാര്‍ക്കും അറിയാത്ത അഞ്ച് കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജയെ 2010 സീസണില്‍ വിലക്കി

രവീന്ദ്ര ജഡേജയെ 2010 സീസണില്‍ വിലക്കി

സിഎസ്‌കെയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ്. കരിയറിന്റെ ആദ്യ കാലത്ത് രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിച്ച ജഡേജയെ 2010 സീസണില്‍ വിലക്കിയത് അധികമാരും അറിയാത്ത കാര്യമാണ്. വലിയൊരു തുകയ്ക്ക് മറ്റൊരു ടീമുമായി കരാറുണ്ടാക്കാന്‍ ശ്രമിച്ചത് കരാര്‍ ലംഘനമാണെന്ന കാരണത്താലാണ് ജഡേജയെ അന്ന് ഐപിഎല്‍ ഭരണ സമിതി വിലക്കിയത്. രവീന്ദ്ര ജഡേജക്കും മനീഷ് പാണ്ഡെക്കും ഈ കുറ്റം ആരോപിച്ച് വിലക്ക് ലഭിച്ചു. പിന്നീട് കൊച്ചി ടസ്‌കേഴ്‌സിനുവേണ്ടി കളിച്ച ജഡേജ സിഎസ്‌കെയിലേക്കും എത്തിപ്പെട്ടു. അന്ന് കുറ്റമെന്ന് വിധിച്ച കാര്യം ഇന്ന് ഐപിഎല്ലില്‍ സ്വാഭാവികമാണ്.

2015ല്‍ അനുഷ്‌കയോട് സംസാരിച്ച കോലി കുടുങ്ങി

2015ല്‍ അനുഷ്‌കയോട് സംസാരിച്ച കോലി കുടുങ്ങി

2015ലെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ നായകനായി വിരാട് കോലിയുണ്ടായിരുന്നു. അന്ന് ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മ-വിരാട് കോലി പ്രണയവാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളെ ഹരം കൊള്ളിച്ചിരുന്ന സമയം. ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ആര്‍സിബി മത്സരം നടക്കുന്നു. മഴമൂലം മത്സരം ഇടക്ക് തടസപ്പെട്ടപ്പോള്‍ വിഐപി ബോക്‌സിലിരുന്ന അനുഷ്‌ക ശര്‍മക്കരികെ വിരാട് കോലിയെത്തി സംസാരിച്ചത് വലിയ വിവാദമായി. ബിസിസി ഐയുടെ ചട്ടപ്രകാരം മത്സരം കഴിയുന്നതുവരെ താരങ്ങള്‍ അനുവദിനീയമായ സ്ഥലം വിട്ട് പുറത്തുപോകാന്‍ പാടില്ല. അന്ന് ബിസിസി ഐ സെക്രട്ടറിയായിരുന്ന അനുരാഗ് ഠാക്കൂര്‍ കോലിക്ക് നോട്ടീസയച്ചെങ്കിലും അന്ന് കോലി സൂപ്പര്‍ താരമായതിനാല്‍ത്തന്നെ വലിയ നടപടികളുണ്ടായില്ല.

ഐപിഎല്ലിലെ വ്യാജ താരം

ഐപിഎല്ലിലെ വ്യാജ താരം

2009ല്‍ ഐപിഎല്‍ താരമെന്ന നിലയില്‍ ഒരു വ്‌ളോഗര്‍ പ്രത്യക്ഷപ്പെട്ടു. ഒരു വര്‍ഷത്തോളം തന്റെ വ്‌ളോഗിലൂടെ മറ്റ് താരങ്ങളെക്കുറിച്ചും ടീമുകളെക്കുറിച്ചും മോശമായ പല സംഭവങ്ങളും എഴുതി. പ്രധാനമായും കെകെആറിന്റെ താരങ്ങള്‍ക്കെതിരേയും പരിശീലകര്‍ക്കെതിരെയുമാണ് മോശമായി എഴുതിയത്. ആദ്യം ടീമില്‍ അവസരം ലഭിക്കാത്ത കെകെആര്‍ താരങ്ങളിലൊരാളാണ് ഇതെല്ലാം ചെയ്തതെന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായെങ്കിലും വലിയ ടീമിന്റെ മോശം പ്രകടനത്തിനുള്ളില്‍ ഈ പ്രശ്‌നം മുങ്ങിപ്പോയി. അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണിത്.

ചിയര്‍ഗേള്‍സിന്റ വെളിപ്പെടുത്തല്‍

ചിയര്‍ഗേള്‍സിന്റ വെളിപ്പെടുത്തല്‍

ഐപിഎല്ലിനിടെ കാണികളെയും താരങ്ങളെയും ആവേശത്തിലാഴ്ത്താനായി ചിയര്‍ ഗേള്‍സുണ്ടായിരുന്നു. ബൗണ്ടറിയും സിക്‌സും വിക്കറ്റുമെല്ലാം പോവുമ്പോള്‍ പ്രോത്സാഹിപ്പിച്ച് ഇവരുണ്ടായിരുന്നു. എന്നാല്‍ ടീമുകളില്‍ ഉള്‍പ്പെട്ട പല താരങ്ങളില്‍ നിന്നും ലൈംഗികമായ അതിക്രമം ഉണ്ടായതായുള്ള പല വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. പല വാര്‍ത്തകളും മൂടിവെക്കപ്പെട്ടെങ്കിലും 2011ല്‍ മുംബൈ ഇന്ത്യന്‍സ് നടത്തിയ പാര്‍ട്ടിക്കിടെയുണ്ടായ ദുരനുഭവം ചിയര്‍ഗേള്‍സിലൊരാള്‍ തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി. ഇതിന് ശേഷം ചിയര്‍ഗേള്‍സുമായി താരങ്ങള്‍ക്ക് ഇടപഴകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിയര്‍ഗേള്‍സ് വെളിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ പല പ്രമുഖ താരങ്ങളുടെ പേരുകളും ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയായില്ല.

അതിരുവിട്ട ആഘോഷങ്ങള്‍

അതിരുവിട്ട ആഘോഷങ്ങള്‍

ഫ്രാഞ്ചൈസികള്‍ ഇടക്കിടെ താരങ്ങള്‍ക്കായി പാര്‍ട്ടികള്‍ നടത്താറുണ്ട്. ഒരു തവണ ഇത്തരത്തില്‍ നടത്തിയ ലഹരി പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായി. ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. താരങ്ങള്‍ ഐപിഎല്ലിനിടെ സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ലഹരിപ്പാര്‍ട്ടി നടത്തിയത് വലിയ വിവാദമായി. ഇതോടെ ഇത്തരം പാര്‍ട്ടികള്‍ നിയന്ത്രണം കൊണ്ടുവന്നു. ടൂര്‍ണമെന്റുകള്‍ക്കിടെ ഇത്തരത്തിലുള്ള പരിപാടികള്‍ അനുവാദം കൂടാതെ ഇപ്പോള്‍ സംഘടിപ്പിക്കാനാവില്ല എന്നതാണ് നിയമം. എന്തായാലും അന്ന് വലിയ ചര്‍ച്ചാ വിഷയമായ സംഭവമായിരുന്നു ഇത്.

Story first published: Tuesday, January 18, 2022, 17:29 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X