വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

ഇന്ത്യന്‍ നായകനാണ് നിലവില്‍ ഹിറ്റ്മാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ഫാന്‍സുള്ള താരങ്ങൡലൊരാളാണ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. തന്റെ ബാറ്റിങ് പാടവം കൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടുമെല്ലാം ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ ഹിറ്റ്മാനായിട്ടുണ്ട്.

45 നമ്പർ ജേഴ്സിക്‌ പിന്നിലെ രഹസ്യം ; രോഹിത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങൾ |*Cricket

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

പല ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരില്‍ രോഹിത് ഇതിനകം കുറിച്ചു കഴിഞ്ഞു. ഈ വര്‍ഷമാണ് അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറിയത്. രോഹിത്തിനെക്കുറിച്ച് ഒരുപക്ഷെ അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും അറിയാനിടയില്ലാത്ത ചില രസകമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

8000 റണ്‍സില്‍ ദാദയ്‌ക്കൊപ്പം

8000 റണ്‍സില്‍ ദാദയ്‌ക്കൊപ്പം

രോഹിത് ശര്‍മയും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലിയും തമ്മില്‍ ഒരു നേട്ടത്തിന്റെ കാര്യത്തില്‍ ഒപ്പം നില്‍ക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ 8000 തികച്ച ഇന്നിങ്‌സുകളുടെ കാര്യത്തിലാണ് ദാദയും ഹിറ്റ്മാനും ഒപ്പത്തിനൊപ്പമുള്ളത്.

2

കരിയറിലെ 206ാമത്തെ ഏകദിനത്തിലായിരുന്നു രോഹിത് 8000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിനു വേണ്ടി അദ്ദേഹം കളിച്ചത് 200 ഇന്നിങ്‌സുകളാണ്. നേരത്തേ ഗാംഗുലിയും ഇത്രയും ഇന്നിങ്‌സുകളാണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് നേടിയ മൂന്നാമത്തെ താരമെന്ന ദാദയുടെ നേട്ടത്തിനൊപ്പവും രോഹിത് ഇതോടെ എത്തിയിരുന്നു. ഈ ലിസ്റ്റിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ വിരാട് കോലി (175 ഇന്നിങ്‌സ്), മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ്.

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

റയലിന്റെ കട്ട ഫാന്‍

റയലിന്റെ കട്ട ഫാന്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളും സ്പാനിഷ് വമ്പന്‍മാരുമായ റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനാണ് രോഹിത് ശര്‍മ. 2018ലെ ഫിഫ ലോകകപ്പില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള മല്‍സരം കാണാന്‍ രോഹിത്തും സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

4

ലോകകപ്പിനായി ഇവിടെയെത്തിയപ്പോള്‍ അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുക്കുകയും സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയടക്കമുള്ള പ്രമുഖരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. റയലിന്റെ ജഴ്‌സിയും ഒരിക്കല്‍ ക്ലബ്ബ് അധികൃതര്‍ അദ്ദേഹത്തിനു നേരിട്ടു സമ്മാനിച്ചിട്ടുണ്ട്. രോ 45 എന്ന് കുറിച്ച റയലിന്റെ ഒഫീഷ്യല്‍ ജഴ്‌സിയായിരുന്നു ഇത്.

മികച്ച ഡിസൈനര്‍

മികച്ച ഡിസൈനര്‍

മികച്ച ക്രിക്കറ്റര്‍ മാത്രമല്ല നല്ലൊരു ഡിസൈനര്‍ കൂടിയാണ് രോഹിത് ശര്‍മ. 2019ല്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ആന്റ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ ന്യു എറയുമായി അദ്ദേഹം കൈകോര്‍ത്തിരുന്നു. അന്നു ഈ കമ്പനിയുടെ തൊപ്പികള്‍ പുറത്തിറക്കിയത് രോഹിത് തന്നെയായിരുന്നു. ഈ തൊപ്പികള്‍ ഡിസൈന്‍ ചെയ്തത് ഹിറ്റ്മാനായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

6

ഞാന്‍ ന്യു എറാ ക്യാപ്‌സിന്റെ വലിയൊരു ഫാനാണ്. അവര്‍ക്കൊപ്പം പങ്കാളിവാാന്‍ കഴിഞ്ഞതും എന്റെ ഫാന്‍സിനായി സ്വന്തം കൈയൊപ്പ് പതിഞ്ഞ തൊപ്പി ഇറക്കാനായതും മഹത്തായ അനുഭവമാണ്. ഞാന്‍ തൊപ്പികള്‍ ഇഷ്ടപ്പെടുന്നയാളാണ്. ആരാധകര്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്നതിനായി സ്റ്റൈലിന്റെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ഏറ്റവും മികച്ചവരുമായി ഞാന്‍ പങ്കാളിയാവുകയാണെന്നായിരുന്നു രോഹിത് അന്നു പറഞ്ഞത്.

45ാം നമ്പര്‍ ജഴ്‌സിയുമായുള്ള ബന്ധം

45ാം നമ്പര്‍ ജഴ്‌സിയുമായുള്ള ബന്ധം

രോഹിത് ശര്‍മയുടെ 45ാം നമ്പര്‍ ജഴ്‌സി വളരെ പ്രശസ്തമാണ്. അദ്ദേഹത്തെക്കൂടാതെ യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെയും ജഴ്‌സി നമ്പര്‍ 45 ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗെയ്ല്‍ ആദ്യമായി പുറത്താക്കിയത് രോഹിത്തിനെയാണെന്ന മറ്റൊരു കണക്ഷന്‍ കൂടി ഇവര്‍ തമ്മിലുണ്ട്.

8

2006ല്‍ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നതു മുതല്‍ 45ാം നമ്പര്‍ ജഴ്‌സിയാണ് അദ്ദേഹം ധരിക്കുന്നത്. രോഹിത് ആഗ്രഹിച്ച നമ്പര്‍ അന്നു ലഭിച്ചില്ല. തുടര്‍ന്ന് താരത്തിന്റെ അമ്മയാണ് 45ാം നമ്പര്‍ ജഴ്‌സിയെടുക്കാന്‍ രോഹിത്തിനെ ഉപദേശിക്കുന്നത്. അതിനു ശേഷം ഈ നമ്പര്‍ അദ്ദേഹം കൈവിട്ടതുമില്ല.

മല്‍സരം മിസ്സ് ചെയ്യാതെ 11 വര്‍ഷം

മല്‍സരം മിസ്സ് ചെയ്യാതെ 11 വര്‍ഷം

ക്രിക്കറ്റിനോടു വളരെയധികം പാഷനും പ്രതിബദ്ധതയും പുലര്‍ത്തുന്നയാളാണ് രോഹിത് ശര്‍മയെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ കഴിയാവുന്നത്രയും മല്‍സരങ്ങള്‍ ടീമിനായി കളിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
ഐപിഎല്ലില്‍ 11 വര്‍ഷത്തോളം ഒരു മല്‍സരം പോലും മിസ് ചെയ്യാതെ രോഹിത് കളിച്ചിട്ടുണ്ട്. 11 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ മല്‍സരം അദ്ദേഹത്തിനു മിസ്സായത് 2019ലായിരുന്നു.

10

പേശിവലിവ് കാരണമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഒരു മല്‍സരം അദ്ദേഹത്തിനു നഷ്ടമായത്. അതിനു മുമ്പ് രോഹിത് ഐപിഎല്ലില്‍ ഒരു മല്‍സരം കളിക്കാതിരുന്നത് 2008ലായിരുന്നു. പ്രഥമ സീസണിലെ ടൂര്‍ണമെന്റില്‍ മേയ് 27ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നത്.

Story first published: Saturday, June 25, 2022, 17:51 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X