For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Euro Cup 2021: ഇന്ന് മൂന്ന് പോരാട്ടം, റഷ്യയും ബെല്‍ജിയവും നേര്‍ക്കുനേര്‍, വെയ്ല്‍സും കളത്തില്‍

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇറ്റലി-തുര്‍ക്കി ആവേശ മത്സരത്തോടെ ആരംഭിച്ച യുവേഫ യൂറോ കപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. കരുത്തരായ ബെല്‍ജിയം റഷ്യയെ നേരിടുമ്പോള്‍ വെയ്ല്‍സിന്റെ എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ്. ഡെന്മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലാണ് മറ്റൊരു മത്സരം. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ആരൊക്കെ ജയത്തോടെ തുടങ്ങുമെന്ന് കാത്തിരുന്ന് കാണാം. വെയ്ല്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം വൈകീട്ട് 6.30നും ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡും തമ്മിലുള്ള മത്സരം രാത്രി 9.30നും ബെല്‍ജിയം-റഷ്യ മത്സരം രാത്രി 12.30നുമാണ് നടക്കുന്നത്.സോണി ചാനലുകളിലാണ് മത്സരം തത്സമയം കാണാനാവുന്നത്.

വെയ്ല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിന് ബാക്കു ഒളിംപിക്‌സ് സ്‌റ്റേഡിയമാണ് വേദി. അവസാനം കളിച്ച 20 അന്താരാഷ്ട്ര മത്സരത്തില്‍ 11 ലും ജയിക്കാന്‍ വെയ്ല്‍സിനായി. അഞ്ച് മത്സരങ്ങള്‍ സമനിലയായപ്പോള്‍ നാല് മത്സരങ്ങളാണ് ടീം തോറ്റത്. 1949 ലാണ് ആദ്യമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതുവരെ ഏഴ് മത്സരങ്ങള്‍ മുഖാമുഖം എത്തിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വെയ്ല്‍സിന് ജയിക്കാനായത്. അഞ്ച് മത്സരവും തോറ്റു.

തുടര്‍ച്ചയായി ആറ് മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്.യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ മത്സരം ജയിച്ചത് ഒരു തവണ മാത്രം. രണ്ട് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരം സമനിലയായി. വെയ്ല്‍സിന്റെ വജ്രായുധം ക്യാപ്റ്റന്‍ ഗാരത് ബെയ്ല്‍ തന്നെയാണ്. ടോട്ടനത്തിനൊപ്പം തിളങ്ങുന്നുണ്ടെങ്കിലും 2019 ഒക്ടോബറിന് ശേഷം വെയ്ല്‍സിനായി ഗോള്‍ നേടാന്‍ ബെയ്‌ലിനായിട്ടില്ല.

euro

ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരത്തിന് കോപ്പന്‍ഹെഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയമാണ് വേദി. ഇതുവരെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കാര്യമായൊന്നും ഡെന്‍മാര്‍ക്കിന് അവകാശപ്പെടാനില്ല. എന്നാല്‍ സമീപകാലത്തെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. അവസാനം കളിച്ച 12 മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. 9 മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി. അരങ്ങേറ്റക്കാരെന്ന നിലയില്‍ ഫിന്‍ലന്‍ഡിന് പ്രതീക്ഷകളേറെയാണ്. 2020നവംബറിന് ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ ഫിന്‍ലന്‍ഡിന് സാധിച്ചിട്ടില്ല.

സൂപ്പര്‍ പോരാട്ടം രാത്രി 12.30നാണ്. ബെല്‍ജിയവും റഷ്യയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. 40ഗോളുകള്‍ അടിച്ചെടുത്ത് മൂന്ന് ഗോള്‍ മാത്രം വഴങ്ങിയാണ് ബെല്‍ജിയം യൂറോ യോഗ്യത നേടിയെടുത്തത്. അവസാനം കളിച്ച 16 മത്സരത്തില്‍ 12ലും അവര്‍ ജയിച്ചു. മൂന്ന് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്.ടീമില്‍ അഞ്ച് പ്രതിരോധ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ആക്രമണത്തിന് പ്രാധാന്യം നല്‍കിയാണ് ബെല്‍ജിയം കോച്ച് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2018ലെ ലോകകപ്പില്‍ ആരാധക ഹൃദയം കീഴടക്കിയ നിരയാണ് റഷ്യയുടേത്. അവസാന 29 മത്സരത്തില്‍ 16 മത്സരത്തിലാണ് അവര്‍ ജയിച്ചത്. എട്ട് മത്സരം തോറ്റപ്പോള്‍ അഞ്ച് മത്സരം സമനിലയായി.

Story first published: Saturday, June 12, 2021, 9:22 [IST]
Other articles published on Jun 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+