വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ഈ വര്‍ഷത്തെ ടി20 ഫ്‌ളോപ്പ് ഇലവന്‍- ഇന്ത്യയുടെ രണ്ടു പേര്‍! നായകനായി മോര്‍ഗന്‍

ചില പ്രമുഖ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്

ടി20യില്‍ ഏറെ ആവേശകരമായ പോരാട്ടങ്ങള്‍ കണ്ട വര്‍ഷമായിരുന്നു ഇത്. ഐസിസിയുടെ ടി20 ലോകകപ്പും ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം ചില ഗംഭീര വ്യക്തിഗത പ്രകടനങ്ങള്‍ ഈ വര്‍ഷം നമുക്കു കാണാന്‍ സാധിച്ചിരുന്നു. 330ന് മുകളില്‍ അന്താരാഷ്ട്ര ടി20 മല്‍സരങ്ങളാണ് ഈ വര്‍ഷം നടന്നത്.

അഞ്ചു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പ് നടന്ന വര്‍ഷം കൂടിയായിരുന്നു 2021. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.
ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചില താരങ്ങള്‍ ഈ വര്‍ഷം ടി20യില്‍ ഫ്‌ളോപ്പുകളായി മാറിയിരുന്നു. ഈ വര്‍ഷം ടി20യില്‍ നിരാശപ്പെടുത്തിയ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ടി20 ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.

 കുശാല്‍ പെരേര, ക്രിസ് ഗെയ്ല്‍- ഓപ്പണര്‍മാര്‍

കുശാല്‍ പെരേര, ക്രിസ് ഗെയ്ല്‍- ഓപ്പണര്‍മാര്‍

ഓപ്പണര്‍മാരായി ശ്രീലങ്കയുടെ കുശാല്‍ പെരേരയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും ഫ്‌ളോപ്പ് ഇലവനിലെത്തും. അഗ്രസീവ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പെരേര കുറച്ചു കാലമായി ലങ്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ടി20യിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി പങ്കിടുന്ന താരം കൂടിയാണ് പെരേര. 2013ല്‍ അരങ്ങേറിയ അദ്ദേഹം മുന്‍ ഇതിഹാസം സനത് ജയസൂര്യയുടെ ബാറ്റിങ് ശൈലിയാണ് പിന്തുടരുന്നത്. ഈ വര്‍ഷം 13 ടി20കളില്‍ കളിച്ച പെരേരയ്ക്കു 246 റണ്‍സാണ് നേടാനായത്. കരിയര്‍ സ്‌ട്രൈക്ക് റേറ്റ് 133 ആണെങ്കില്‍ ഈ വര്‍ഷം അത് 113ലേക്കു താഴ്ന്നു. ടി20 ലോകകപ്പില്‍ എട്ടു കളികളില്‍ നിന്നും 123 റണ്‍സ് മാത്രമേ പെരേര നേടിയുള്ളൂ.
അതേസമയം, പഴയ ഗെയ്‌ലിനെ ഇപ്പോള്‍ നമുക്ക് കാണാനാവില്ല. പ്രായം കാരണം പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെയാണ് അദ്ദേഹം കാണപ്പെട്ടത്. 21 ടി20കള്‍ (ഈ വര്‍ഷം ഏറ്റവുമധികം ടി20കള്‍ കളിച്ച താരം) ഈ വര്‍ഷം ഗെയ്ല്‍ കളിച്ചെങ്കിലും 15.11 ശരാശരിയില്‍ നേടിയത് വെറും 272 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ ഇതിലുണ്ടായിരുന്നുള്ളൂ. 112.39 ആയിരുന്നു ഗെയ്‌ലിന്റെ സ്‌ട്രൈക്ക് റേറ്റ്.

 സ്മിത്ത്, മുഷ്ഫിഖുര്‍, മോര്‍ഗന്‍ (ക്യാപ്റ്റന്‍)

സ്മിത്ത്, മുഷ്ഫിഖുര്‍, മോര്‍ഗന്‍ (ക്യാപ്റ്റന്‍)

മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ എന്നിവരാണ്. ഫ്‌ളോപ്പ് ഇലവന്റെ നായകനും മോര്‍ഗന്‍ തന്നെയാണ്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ സ്മിത്ത് ടി20യില്‍ റണ്ണെടുക്കാന്‍ പാടുപെട്ട വര്‍ഷമായിരുന്നു ഇത്. ഏഴു ടി20കളില്‍ കളിച്ച അദ്ദേഹത്തിനു നേടാനായത് വെറും 69 റണ്‍സായിരുന്നു. 97 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ടി20 ലോകകപ്പില്‍ ഓസീസിനൊപ്പം കന്നി ലോകകപ്പ് വിജയത്തില്‍ പങ്കാളിയായെങ്കിലും ബാറ്ററെന്ന നിലയില്‍ ഫ്‌ളോപ്പായിരുന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വളരെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന മുഷ്ഫിഖുറും തിളങ്ങാതെ പോയ വര്‍ഷമാണിത്. 13 മല്‍സരങ്ങളില്‍ നിന്നും 18.30 എന്ന മോശം ശരാശരിയില്‍ 183 റണ്‍സാണ് അദ്ദേഹം നേടിയത്. 90.59 എന്ന മോശം സ്‌ട്രൈക്ക് റേറ്റുമായിരുന്നു മുഷ്ഫിഖുറിന്റേത്. ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മോശം പ്രകടനത്തിന് കാരണങ്ങളിലൊന്നും ഇതു തന്നെയായിരുന്നു. സൂപ്പര്‍ 12ലെ മുഴുവന്‍ കളികളും തോറ്റാണ് ബംഗ്ലാദേശ് പുറത്തായത്.
ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തിയെങ്കിലും നായകന്‍ മോര്‍ഗന്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ക്യാപ്റ്റന്‍സി മാറ്റി നിര്‍ത്തിയാല്‍ ടീമിനു വേണ്ടി ഒരു സംഭാവനയും അദ്ദേഹത്തിനു നല്‍കാനായിട്ടില്ല. 16 മല്‍സരങ്ങളില്‍ നിന്നും 16.66 ശരാശരിയില്‍ 150 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. 40 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

 മാക്‌സ്വെല്‍, ഹാര്‍ദിക്, റസ്സല്‍- ഓള്‍റൗണ്ടര്‍മാര്‍

മാക്‌സ്വെല്‍, ഹാര്‍ദിക്, റസ്സല്‍- ഓള്‍റൗണ്ടര്‍മാര്‍

ഫ്‌ളോപ്പ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്ലും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സലുമായിരിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ മാക്‌സിക്കായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ഈ വര്‍ഷം 12 ടി20കളിലാണ് മാക്‌സ്വെല്‍ ഓസീസ് ടീമിനായി കളിച്ചത്. ഇവയില്‍ നിന്നും 17.44 ശരാശരിയില്‍ നേടിയതാവട്ടെ 157 റണ്‍സുമായിരുന്നു. ഇതില്‍ പകുതിയിലേറെ റണ്‍സും ഒരിന്നിങ്‌സില്‍ നിന്നായിരുന്നു. 87 റണ്‍സാണ് മാക്‌സ്വെല്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ ഇന്നിങ്‌സ് ഒഴിച്ചുനിര്‍ത്തിയാല്‍ ശേഷിച്ച 11ലും മാക്‌സി ദുരന്തമായി മാറി. ബാറ്റിങില്‍ മാത്രമല്ല ബൗൡങിലും അദ്ദേഹം നിരാശപ്പെടുത്തി. ഒമ്പത് മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത മാക്‌സിക്കു ലഭിച്ചത് നാലു വിക്കറ്റുകളായിരുന്നു.
ഹാര്‍ദിക്കിലേക്കു വന്നാല്‍ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം വേട്ടയാടിയ വര്‍ഷമാണിത്. 11 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം സ്‌കോര്‍ ചെയ്തത് 165 റണ്‍സായിരുന്നു. 39 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഫിറ്റ്‌നസ് അലട്ടിയതിനാല്‍ വെറും 23 ഓവറുകള്‍ മാത്രമേ ഹാര്‍ദിക് 2021ല്‍ ബൗള്‍ ചെയ്തിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്്ത്തിയത് നാലു വിക്കറ്റുകളുമായിരുന്നു.
റസ്സലാവട്ടെ ഈ വര്‍ഷം നനഞ്ഞ പടക്കമായി മാറി. ടി20 സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന അദ്ദേഹം 18 മല്‍സരങ്ങളില്‍ നിന്നും 18.27 ശരാശരിയില്‍ നേടിയത് 201 റണ്‍സായിരുന്നു. ബൗളിങില്‍ 9.43 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളും റസ്സല്‍ വീഴ്ത്തിയിരുന്നു.

 വരുണ്‍, സ്റ്റാര്‍ക്ക്, എന്‍ഗിഡി

വരുണ്‍, സ്റ്റാര്‍ക്ക്, എന്‍ഗിഡി

ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ്. ഐപിഎല്ലിലെ മാജിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. ടി20 ലോകകപ്പിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും റസ്സലിനെ ഇന്ത്യ കളിപ്പിച്ചെങ്കിലും ദുരന്തമായതോടെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. കളിയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ വരുണിനായില്ല. ഈ വര്‍ഷം ശ്രീങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരം മുന്നു കളികളില്‍ നിന്നും നേടിയത് രണ്ടു വിക്കറ്റുകളായിരുന്നു. പിന്നീട് ലോകകപ്പിലും വരുണ്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും കിട്ടിയില്ല.
ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കും സൗത്താഫ്രിക്കയുടെ ലുംഗി എന്‍ഗിഡിയുമാണ് ഫ്‌ളോപ്പ് ഇലവനിലെ പേസര്‍മാര്‍. ഈ വര്‍ഷം ടി20യില്‍ 13 മല്‍സരങ്ങളില്‍ കളിച്ച സ്റ്റാര്‍ക്ക് 34.61 ശരാശരിയില്‍ വീഴ്ത്തിയത് 13 വിക്കറ്റുകളായിരുന്നു. ഒമ്പത് എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്. ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 15 ഇക്കോണമി റേറ്റില്‍ 60 റണ്‍സും സ്റ്റാര്‍ക്ക് ദാനം ചെയ്തിരുന്നു.
സൗത്താഫ്രിക്കയുടെ എന്‍ഗിഡിക്കും ടി20യില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം ഏഴു ടി20കളില്‍ നിന്നും 8.98 ഇക്കോണി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 2020ല്‍ ഒമ്പതു മല്‍സരങ്ങളില്‍ 17 വിക്കറ്റുകളുമായി എന്‍ഗിഡി മിന്നിച്ചിരുന്നു. പക്ഷെ ഈ വര്‍ഷം ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

Story first published: Wednesday, December 22, 2021, 19:12 [IST]
Other articles published on Dec 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X