വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന് കന്നി ലോകകപ്പ്... മോര്‍ഗന് മതിയായി? ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞേക്കും, ഇതാണ് കാരണം

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ജേതാക്കളായത്

ഇയാൻ മോർഗൻ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണോ?

ലണ്ടന്‍: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ച ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. വിടാതെ പിന്തുടരുന്ന പരിക്കാണ് താരത്തെ വലയ്ക്കുന്നത്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിനിടെ മോര്‍ഗനു പരിക്കേറ്റിരുന്നു. അഫ്ഗാനിസ്താനെതിരായ കളിയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായാണ് പരിക്കിനു ശേഷുള്ള തിരിച്ചുവരവ് അദ്ദേഹം ആഘോഷിച്ചത്. ക്യാപ്റ്റന്റെ അധികച്ചുമതല ശാരീരികമായി തന്നെ തളര്‍ത്തുന്നതായി മോര്‍ഗന്‍ വ്യക്തമാക്കി.

morgan

ഇതു തികച്ചും ശാരീരികമായ കാര്യം മാത്രമമാണ്. പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്താന്‍ തനിക്കു സമയം ആവശ്യമാണ്. ക്യാപ്റ്റന്‍ സ്ഥാന്തു തുടരണോയെന്ന്തിനെക്കുറിച്ച് ആലോചിക്കാനും സമയം വേണം. വളരെ വലിയ തീരുമാനവും ഉത്തരവാദിത്വവും ആണ് അതെന്നും മോര്‍ഗന്‍ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ശാസ്ത്രി കസേര കാത്തത് എങ്ങനെ? കാരണങ്ങളുണ്ട്... രണ്ടെണ്ണത്തില്‍ എല്ലാവരെയും കടത്തിവെട്ടി ശാസ്ത്രി കസേര കാത്തത് എങ്ങനെ? കാരണങ്ങളുണ്ട്... രണ്ടെണ്ണത്തില്‍ എല്ലാവരെയും കടത്തിവെട്ടി

ലോകകപ്പില്‍ നത്തിയ പരിശീലനം അത്ര കൂടുതല്‍ ഇല്ലായിരുന്നു. നിങ്ങള്‍ ടീമിനെ നയിക്കുമ്പോള്‍ എല്ലാ തരത്തിലും ടീമിനെ നയിക്കുകയാണ് ചെയ്യേണ്ടതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കന്നി ലോകകപ്പ് സ്വന്തക്കിയത്. ഈ മാസം നടക്കേണ്ടിയിരുന്ന പ്രഥമ യൂറോ ടി20 സ്ലാമിലായിരുന്നു മോര്‍ഗന്‍ അടുത്തതായി കളിക്കേണ്ടിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാണ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.

Story first published: Saturday, August 17, 2019, 11:30 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X