Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അടിച്ച് പറത്തിയത് 17 സിക്‌സറുകള്‍.... ആ റെക്കോര്‍ഡ് ഇനി മോര്‍ഗന് സ്വന്തം

മാഞ്ചസ്റ്റര്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡുകള്‍ ഇംഗ്ലീഷ് നായകനൊപ്പം പോയിരിക്കുകയാണ്. കേട്ടാല്‍ ആരും ഞെട്ടുന്ന റെക്കോര്‍ഡുകളാണ് ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 17 സിക്‌സറുകളാണ് മോര്‍ഗന്‍ അടിച്ച് കൂട്ടിയത്. 71 പന്തില്‍ 148 റണ്‍സടിക്കുകയും ചെയ്തു. അന്താരാഷ്ട്ര മത്സരത്തില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിക്കുന്ന താരമെന്ന നേട്ടമാണ് മോര്‍ഗനെ തേടിയെത്തിരിക്കുന്നത്.

1

ഇന്ത്യയുടെ രോഹിത് ശര്‍മ, വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്‌സ് എന്നിവരുടെ പേരില്‍ 16 സിക്‌സറുകള്‍ അടിച്ച താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. ഇതാണ് മോര്‍ഗന്‍ മറികടന്നത്. 102 റണ്‍സാണ് മോര്‍ഗന്‍ സിക്‌സറിലൂടെ നേടിയത്. അതായത് സിക്‌സറിലൂടെ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമായും മോര്‍ഗന്‍ മാറി. 17ാം സിക്‌സര്‍ അടിച്ചതിന് പിന്നാലെയാണ് മോര്‍ഗന്‍ പുറത്തായത്.

മോര്‍ഗന്റെ സെഞ്ച്വറി ലോകകപ്പിലെ നാലാമത്തെ വേഗമേറിയ സെഞ്ച്വറിയാണ്. 57 പന്തിലാണ് മോര്‍ഗന്‍ സെഞ്ച്വറി തികച്ചത്. അതേസമയം ഏകദിനത്തില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഏകദിനത്തില്‍ 13ാം സെഞ്ച്വറിയാണ് മോര്‍ഗന്‍ കുറിച്ചത്. എന്നാല്‍ ലോകകപ്പില്‍ ഇത് ആദ്യത്തേതാണ്. മോര്‍ഗന്‍ നേരത്തെ അയര്‍ലന്റിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 99 റണ്‍സിന് പുറത്തായിരുന്നു.

അതേസമയം ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടം അയര്‍ലന്റിന്റെ കെവിന്‍ ഒബ്രയന്റെ പേരിലാണ്. 50 പന്തിലാണ് ഒബ്രയന്‍ സെഞ്ച്വറി അടിച്ചത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ നേട്ടം. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ 51 പന്തിലും ഡിവില്യേഴ്‌സ് 51 പന്തിലും സെഞ്ച്വറി അടിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞാണ് മോര്‍ഗന്റെ നേട്ടം. പരിക്കില്‍ മോചിതനായി വന്നാല്‍ ഗംഭീര ഇന്നിംഗ്‌സ് മോര്‍ഗന്‍ കാഴ്ച്ചവെച്ചത്.

Story first published: Tuesday, June 18, 2019, 20:02 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+