ജയിച്ച് ജയിച്ച് ഇന്ത്യയ്ക്ക് മതിയായോ?; ടീം അംഗങ്ങളെല്ലാം ഹോളിഡേ മൂഡില്‍, ആരാധകര്‍ക്ക് രോഷം

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിന മത്സരത്തില്‍ നാണക്കേടിന്റെ തോല്‍വി ഏറ്റു വാങ്ങിയ ഇന്ത്യ ടീമിനെതിരെ ആരാധകരോഷം. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 92 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തോല്‍വിയേക്കാള്‍ തോറ്റ രീതി ആരാധകരെ ചൊടിപ്പിച്ചു.
തുടര്‍ച്ചയായി അഞ്ച് ഏകദിന മത്സരങ്ങള്‍ ജയിച്ച ടീമാണ് ഇത്തരമൊരു തോല്‍വി ഏറ്റുവാങ്ങുന്നത്. ഓസ്‌ട്രേലിയയിലെ അവസാന രണ്ട് ഏകദിന മത്സരവും ന്യൂസിലന്‍ഡിനെ 3 മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. രണ്ടിടത്തും പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമീപകാലത്തെ ഏറ്റവും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് നിരുത്തരവാദപരമായ ബാറ്റിങ്ങിലൂടെയാണെന്നാണ് വിലയിരുത്തല്‍.

റണ്‍സ് നേടാനാകാതെ ബാറ്റ്‌സ്മാന്മാര്‍
അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പറത്തായത്. അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ 9 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ(7), ശിഖര്‍ ധവാന്‍(13) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. ഹാര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് യാദവ്(15), യുസ് വേന്ദ്ര ചാഹല്‍(18) എന്നിവര്‍ വാലറ്റത്തുനടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 92ലെത്താന്‍ തുണയായത്.

ടീം അവധി ആഘോഷത്തില്‍
അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാതെ ഹോളിഡേ ആഘോഷിക്കാന്‍ പോയ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെയാണ് മറ്റ് കളിക്കാരും മൈതാനത്ത് പെരുമാറിയതെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. നേരത്തെ പുറത്തായ ഇന്ത്യന്‍ ടീമിന് ട്രോളുകള്‍ നല്‍കാനും ആരാധകര്‍ മടിച്ചില്ല. കോലി ഇല്ലാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും ചിലര്‍ പറയുന്നുണ്ട്.

രോഹിത്തിന്റെ 200-ാം മത്സരം
ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ 200-ാം മത്സരത്തില്‍തന്നെ ഇത്തരമൊരു തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിലും ആരാധകര്‍ക്ക് കലിപ്പുണ്ട്. ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ മത്സരവും ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്നതായി. ഏകദിനത്തിലെ ഇന്ത്യയുടെ ഏഴാമത്തെ കുറഞ്ഞ സ്‌കോര്‍ ആണിത്. ശ്രീലങ്കയ്‌ക്കെതിരെ നേടി 54 റണ്‍സാണ് ഏകദിനത്തിലെ ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍.

ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം
ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 10 ഓവര്‍ തുടര്‍ച്ചയായി എറിഞ്ഞ ബോള്‍ട്ട് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ കോളിന്‍ ഡി ഗ്രന്ഥോമിയും മികവുകാട്ടി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്നും ലഭിച്ച ആനുകൂല്യം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുതലെടുക്കാനുമായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications