വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാനുമായി മല്‍സരമോ? ആര്‍ക്കൊപ്പം ഓപ്പണിങ് ആസ്വദിക്കുന്നു... തുറന്നു പറഞ്ഞ് രാഹുല്‍

ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച താരം മികച്ച പ്രകടനമാണ് നടത്തുന്നത്

ഇന്‍ഡോര്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണിങ് റോളില്‍ ലോകേഷ് രാഹുല്‍ വിജയമായി മാറിയതോടെ ടീം മാനേജ്‌മെന്റ് തലവേദനയിലാണ്. ശിഖര്‍ ധവാന്‍ പരിക്കു കാരണം ടീമിനു പുറത്തായതോടെയാണ് രോഹിത് ശര്‍മയോടൊപ്പം രാഹുലിനെ ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കിയത്. ഇതു പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറുകയും ചെയ്തു. ടീമിന്റെ സ്ഥിരം ഓപ്പണറാവാനുള്ള ശേഷി തനിക്കുണ്ടെന്നു അടിവരയിടുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.

അവന്‍ കൊല മാസ്സ്... ടെസ്റ്റില്‍ 50 പന്തില്‍ സെഞ്ച്വറിയടിക്കും!! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഗംഭീര്‍അവന്‍ കൊല മാസ്സ്... ടെസ്റ്റില്‍ 50 പന്തില്‍ സെഞ്ച്വറിയടിക്കും!! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഗംഭീര്‍

ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കിയതോടെ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തു നിലനിര്‍ത്തുകയായിരുന്നു. ഇനി രോഹിത് മടങ്ങിയെത്തിയാല്‍ എന്താവും ഓപ്പണിങ് കോമ്പിനേഷനെന്നതാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി ധവാനുമായി മല്‍സരമുണ്ടോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാഹുല്‍.

ധവാനുമായി മല്‍സരമില്ല

ധവാനുമായി മല്‍സരമില്ല

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി ധവാനും താനും തമ്മില്‍ ഒരു തരത്തിലുള്ള മല്‍സരവുമില്ലെന്നു രാഹുല്‍ വ്യക്തമാക്കി. ഞങ്ങള്‍ ടീമിനെ ജയിപ്പിക്കുകയെന്ന ഒരേയൊരു പ്ലാനുമായാണ് ഓരോ മല്‍സരത്തിലും ഇറങ്ങുന്നത്. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാറില്ല.
രോഹിത് ക്രീസില്‍ ഒപ്പമുള്ളപ്പോള്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാണ്, ധവാനോടൊപ്പവും അങ്ങനെ തന്നെ. ടെസ്റ്റ് കരിയറില്‍ തുടക്കകാലത്ത് ധവാനോടൊപ്പം താന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ പരസ്പരം നന്നായി അറിയുകയും ചെയ്യാം. രണ്ടു പേര്‍ക്കൊപ്പവും ആസ്വദിച്ചാണ് ബാറ്റ് ചെയ്യാറുള്ളതെന്നും രാഹുല്‍ വിശദമാക്കി.

ചെറിയ വിജയലക്ഷ്യം

ചെറിയ വിജയലക്ഷ്യം

ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ചെറിയ വിജയലക്ഷ്യവുമായാണ് ഇറങ്ങിയത്. അതുകൊണ്ടു തന്നെ വലിയ പ്ലാനിങുകളൊന്നും നടത്തിയിരുന്നില്ലെന്നു രാഹുല്‍ പറഞ്ഞു. മധ്യഓവറുകളില്‍ കുറച്ചു സമയം ക്രീസില്‍ തുടരണമെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ പിച്ചില്‍ 170 റണ്‍സെങ്കിലും നേടിയാല്‍ മാത്രമേ ടീമിനു മുന്‍തൂക്കം ലഭിക്കുകയുള്ളൂ. ലങ്കയെ 150നുള്ളില്‍ പിടിച്ചുനിര്‍ത്തിയതില്‍ ബൗളര്‍മാര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമിനു പിന്നില്‍

മികച്ച ഫോമിനു പിന്നില്‍

സമീപകാലത്ത് സ്വന്തം പ്രകടനം ഇത്രയേറെ മെച്ചപ്പെടാനുള്ള കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. ഇപ്പോള്‍ പ്രതീക്ഷിക്കുന്നതു പോലെ റണ്‍സെടുക്കാന്‍ കഴിയുന്നുണ്ട്. കളിയെ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നതും തന്നെ സഹായിക്കുന്നു. എങ്ങനെ സ്വന്തം ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാമെന്നു കൃത്യമായ ധാരണയുണ്ട്. നേരത്തേ ഇതില്ലായിരുന്നു.
മധ്യ ഓവറുകളില്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞാല്‍ റണ്‍സെടുക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇതേ ഫോമില്‍ തുടരാന്‍ കഴിയുന്നതില്‍ ഏറെം സന്തോഷവാനാണെന്നും താരം പറഞ്ഞു.

ടീമിന്റെ ടോപ്‌സ്‌കോറര്‍

ടീമിന്റെ ടോപ്‌സ്‌കോറര്‍

രണ്ടാം ടി20യില്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ രാഹുലായിരുന്നു. 32 പന്തില്‍ ആറു ബൗണ്ടറികളോടെ 45 റണ്‍സാണ് താരം നേടിയത്. ഉജ്ജ്വലമായി ബാറ്റ് വീശിയ രാഹുല്‍ നിരാശാജനകരമായ രീതിയില്‍ പുറത്താവുകയായിരുന്നു.
എങ്കിലും ധവാനോടൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച തുടക്കം നല്‍കാന്‍ താരത്തിനു കഴിഞ്ഞു. ഇതാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. ഏഴു വിക്കറ്റിന്റെ അനായാസ ജയമാണ് മല്‍സരത്തില്‍ ഇന്ത്യ നേടിയത്.

Story first published: Thursday, January 9, 2020, 14:51 [IST]
Other articles published on Jan 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X