വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റ് ടീം ആര്‍സിബി, ഐപിഎല്ലില്‍ ഏതു ടീമിനു വേണ്ടിയും കളിക്കാം- വ്യാറ്റ്

കോലിയുടെ ആരാധികയാണ് 29കാരി

ലണ്ടന്‍: ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഏതു ടീമിനു വേണ്ടിയും കളിക്കാന്‍ തനിക്കു മടിയില്ലെന്നു ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റും വെടിക്കെട്ട് താരവുമായ ഡാനിയേലെ വ്യാറ്റ് വെളിപ്പെടുത്തി. സ്റ്റൈലിഷ് ബാറ്റിങിലൂടെ വനിതാ ക്രിക്കറ്റില്‍ ഏറെ ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് 29 കാരിയായ വ്യാറ്റ്. അവസാനമായി ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും താരം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് വ്യാറ്റിനുണ്ട്.

1

ടി20യില്‍ 109 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള വ്യാറ്റ് 20.10 ശരാശരിയില്‍ 1588 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 124 റണ്‍സാണ് കരിയര്‍ ബെസ്റ്റ് സ്‌കോര്‍. ഇന്ത്യന്‍ പുരുഷ ടീമിലെ ചില താരങ്ങളുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് വ്യാറ്റ്. യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ അവര്‍ ട്വിറ്ററിലൂടെ ഇടയ്ക്കിടെ ട്രോളാറുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കടുത്ത ഫാന്‍ കൂടിയാണ് വ്യാറ്റ്.

മാത്രമല്ല മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായും കുടുംബവുമായും അടുത്ത ബന്ധം താരം പുലര്‍ത്തുന്നു. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പരിശീലനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയാല്‍ നെറ്റ്‌സില്‍ വ്യാറ്റിനെതിരേ പന്തെറിയാറുമുണ്ട്.

2

ഐപിഎല്ലില്‍ ഏതു ടീമിനു വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ഏതു ഫ്രാഞ്ചൈസിയായാലും തനിക്കു കുഴപ്പമില്ലെന്നായിരുന്നു വ്യാറ്റിന്റെ മറുപടി. എങ്കിലും താന്‍ പിന്തുണയ്ക്കുന്ന ടീം കോലിയുടെ ആര്‍സിബിയാണെന്ന് താരം പറഞ്ഞു. ആര്‍സിബിയുടേത് മികച്ച ടീമാണ്. കോലിയെക്കൂടാതെ മോയിന്‍ അലി, എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ അവരുടെ നിരയിലുണ്ട്. അതുകൊണ്ടാണ് ആര്‍സിബിയെ ഇഷ്ടപ്പെടുന്നത്. അവര്‍ക്കു വേണ്ടി കളിക്കാന്‍ ഇഷ്ടമാണെന്നും വ്യാറ്റ് കൂട്ടിച്ചേര്‍ത്തു. 2017ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയികളായപ്പോല്‍ സംഘത്തില്‍ വ്യാറ്റുമുണ്ടായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 74 ഏകദിനങ്ങളില്‍ താരം ബാറ്റേന്തിയിട്ടുണ്ട്. 20ന് അടുത്ത ശരാശരിയില്‍ 1028 റണ്‍സും നേടി.

Story first published: Thursday, June 18, 2020, 18:43 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X