വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലിന്റെ വിക്കറ്റ്, ലോക റെക്കോര്‍ഡിനൊപ്പം ആന്‍ഡേഴ്‌സന്‍! ഇന്ത്യയുടെ അന്തകന്‍

ഏറ്റവുമധികം പേരെ ഡെക്കാക്കിയ ബൗളറായി ആന്‍ഡേഴ്‌സന്‍ മാറി

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പൂജ്യനായി പുറത്താക്കിയതോടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെയായിരുന്നു ഗില്ലിനെ അദ്ദേഹം വീഴ്ത്തിയത്. റണ്ണെടുക്കും മുമ്പ് താരത്തെ ആന്‍ഡേഴ്‌സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

1

ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ പേരെ പൂജ്യത്തിന് ഔട്ടാക്കിയ ബൗളറെന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ലോക റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഇരുവരും 104 പേരെ വീതാണ് ടെസ്റ്റില്‍ ഡെക്കാക്കിയിട്ടുള്ളത്. മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനാല്‍ തന്നെ ലോത റെക്കോര്‍ഡ് തന്റെ പേരില്‍ മാത്രമാക്കാന്‍ ആന്‍ഡേഴ്‌സനു കഴിഞ്ഞേക്കും.

ടെസ്റ്റില്‍ കൂടുതല്‍ പേരെ പുജ്യത്തിന് ഔട്ടാക്കിയ എലൈറ്റ് ബൗളര്‍മാരുടെ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ രാജാവായ ഷെയ്ന്‍ വോണും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനായ മുത്തയ്യ മുരളീധരനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇരുവരും 102 പേരെ വീതം ഡെക്കായി പവലിയനിലേക്കു തിരികെ അയച്ചിട്ടുണ്ട്. 83 പേരെ ഡെക്കാക്കിയ ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് അഞ്ചാംസ്ഥാനത്ത്.

ഇന്ത്യക്കെതിരേ ടെസ്റ്റില്‍ കൂടുതല്‍ പേരെ പൂജ്യത്തിന് ഔട്ടാക്കിയ ബൗളറെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ആന്‍ഡേഴ്‌സനു അവകാശപ്പെട്ടതാണ്. ഗില്ലിന്റെ വിക്കറ്റോടെ ഈ റെക്കോര്‍ഡ് അദ്ദേഹം ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ്. ആന്‍ഡേഴ്‌സന്റെ 30ാമത്തെ ഇരയായിരുന്നു ഗില്‍. വസീം അക്രം (22), ഡെയ്ല്‍ സ്റ്റെയ്ന്‍ (21), ഇമ്രാന്‍ ഖാന്‍ (20) എന്നിവരാണ് കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പൂജ്യത്തിന് ഔട്ടാക്കിയ മറ്റു ബൗളര്‍മാര്‍.

ഗില്ലിനെ പുറത്താക്കുന്നതിനൊപ്പം ആദ്യദിനം ഇംഗ്ലണ്ടിനായി ഉജ്ജ്വല ബൗളിങാണ് ആന്‍ഡേഴ്‌സന്‍ കാഴ്ചവച്ചത്. എറിഞ്ഞ അഞ്ച് ഓവറുകളും മെയ്ഡനാക്കിയാണ് അദ്ദേഹം ആദ്യദിനത്തിലെ തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 24 റണ്‍സെന്ന നിലയിലാണ്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറെന്ന ലോക റെക്കോര്‍ഡ് ആന്‍ഡേഴ്‌സനു സ്വന്തമാണ്. 159 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം കൊയ്തത് 611 വിക്കറ്റുകളാണ്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും 30 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, March 4, 2021, 17:53 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X