വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വയനാട്ടിലെ കൃഷ്ണഗിരിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വരുന്നു; സ്റ്റേഡിയത്തിലെ രണ്ടാം രാജ്യാന്തരമത്സരം ഫെബ്രുവരിയില്‍

വയനാട്ടിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വരുന്നു | Oneindia Malayalam

കല്‍പറ്റ: കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം വരുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യയുടെ ചതുര്‍ദിനമത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുന്നത്. മത്സരത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ബി സി സി ഐ ഉടന്‍ പ്രഖ്യാപിക്കും.

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയം; സൈനയും കശ്യപും വിവാഹിതരായി ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയം; സൈനയും കശ്യപും വിവാഹിതരായി

കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യന്‍ ടീമിനെ എതിരിട്ടത് ഡെയിന്‍ വില്‍സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക എ ടീമായിരുന്നു. 2015 ഓഗസ്റ്റ് 18നായിരുന്നു മത്സരം ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഒംഫിലെ റമേല ഈ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര സെഞ്ച്വറിക്കാരനായി. തൊട്ടുപിന്നാലെ കരുണ്‍നായര്‍ കൃഷ്ണഗിരിയിലെ ആദ്യ ഇന്ത്യക്കാരനെന്ന സെഞ്ച്വറി തന്റെ പേരിലും കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി ക്വിന്റണ്‍ ഡീകോക്ക് അടക്കമുള്ള താരങ്ങളാണ് അന്ന് പാഡണിഞ്ഞത്. അക്ഷര്‍ പട്ടേല്‍ അടക്കമുള്ള താരങ്ങള്‍ ഇന്ത്യക്കായും പാഡണിഞ്ഞു.

krishnagiristadium

കൃഷ്ണഗിരി സ്റ്റേഡിയം

ഏതാനം മത്സരങ്ങള്‍ അടുത്തിടെ ഈ സ്റ്റേഡിയത്തില്‍ നടന്നിരുന്നു. 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായതാണ് ചതുര്‍ദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ച പ്രധാനഘടകം. അണ്ടര്‍16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ കേരളം വിജയിച്ചതും രഞ്ജിയിലെ പോണ്ടിച്ചേരി-സിക്കിം മത്സരത്തില്‍ പോണ്ടിച്ചേരി വിജയിച്ചതും രാജ്യാന്തരമത്സരത്തിന് സ്റ്റേഡിയം സജ്ജമാണെന്ന തീരുമാനത്തില്‍ ബി സി സി ഐയെ എത്തിച്ചു.

krishnagiristadiumwayanad

അണ്ടര്‍ 16ലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ ആന്ധ്ര ഒന്നാമിന്നിംഗ്‌സില്‍ ലീഡ് നേടിയതും കൃഷ്ണഗിരി സ്‌റ്റേഡിയം ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണമായി. പോണ്ടിച്ചേരി-സിക്കിം മത്സരം വീക്ഷിക്കാനായി ബിസിസി ഡയറക്ടര്‍മാരില്‍ ഒരാളാവയ കെ.വി.പി. റാവു സ്‌റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യാന്തര മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയം സജ്ജമാണെന്ന നിഗമനത്തില്‍ ബിസിസിഐ എത്തിയത്. ഈമാസം 15 മുതല്‍ അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കും കൃഷ്ണഗിരി വേദിയാകുന്നുണ്ട്. മധ്യപ്രദേശും ഡല്‍ഹിയുമാണ് മാറ്റുരക്കുന്നത്. 2013ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്‌റ്റേഡിയത്തില്‍ 2014ല്‍ തന്നെ രഞ്ജി മത്സരങ്ങള്‍ അരങ്ങേറിയിരുന്നു. രണ്ടാമത്തെ രാജ്യാന്തര മത്സരവും കൃഷ്ണഗിരിയില്‍ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍.

Story first published: Saturday, December 15, 2018, 8:46 [IST]
Other articles published on Dec 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X