കോലിയുടെ ഇംഗ്ലണ്ട് ടീമിലെ 'കാമുകി' ഇനി കോലിയുടെ ബാറ്റ് ഉപയോഗിക്കും

Posted By: അന്‍വര്‍ സാദത്ത്

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ട്വിറ്റര്‍ വഴി വിവാഹാലോചന അയച്ച് ശ്രദ്ധ നേടിയ ഇംഗ്ലഷ് സുന്ദരി ഡാനിയേല വൈറ്റ് ഇനി ഉപയോഗിക്കാന്‍ പോകുന്നത് കോലി സമ്മാനമായി നല്‍കിയ ബാറ്റ്. വരാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ ബാറ്റ് ഉപയോഗിച്ചാകും ഇറങ്ങുകയെന്ന് ഡാനിയേല വ്യക്തമാക്കി.

ഇന്ത്യയും, ഓസ്‌ട്രേലിയയും പങ്കെടുക്കുന്ന സീരീസില്‍ പുതിയ ബാറ്റ് ഉപയോഗിക്കുമെന്ന് ഡാനിയേല ഒരു അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. വനിതാ ടി20യില്‍ ആദ്യ സെഞ്ച്വറി നേടിയ ഇംഗ്ലണ്ടുകാരിയാണ് ഡാനിയേല. സെഞ്ച്വറിയടിക്കാന്‍ തുണയായ ബാറ്റ് പൊട്ടിയതോടെയാണ് കോലിയുടെ ബാറ്റില്‍ കൈവെച്ചത്.

danielle

നേരത്തെ ട്വിറ്ററിലൂടെ ഈ ഇംഗ്ലീഷ് സുന്ദരി കോലിക്ക് വിവാഹാഭ്യര്‍ഥന നടത്തിയത് വാര്‍ത്തയായിരുന്നു. ലോകകപ്പ് ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ 72 റണ്‍സ് അടിച്ചപ്പോഴായിരുന്നു വിവാഹാഭ്യര്‍ഥന. ഇതിനുശേഷം ഇന്ത്യന്‍ ആരാധകരുടെ ട്രോളിനും ഡാനിയേല ഇരയായി. ട്വിറ്ററിലൂടെ ഇത്തരം കാര്യങ്ങള്‍ പുറത്തുപറയരുതെന്നാണ് കോലി പിന്നീട് ഡാനിയേലയെ നേരിട്ട് കണ്ടപ്പോള്‍ ഉപദേശിച്ചത്. ഇംഗ്ലീഷ്താരം അന്ന് ക്ഷമ പറയുകയും ചെയ്തു.


രാജസ്ഥാന്‍ റോയല്‍സിന് ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത ബാറ്റിങ് കോച്ച്


യുനൈറ്റഡിന് സെവിയ്യയുടെ ഷോക്ക്... ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, റോമ മുന്നേറി

Story first published: Wednesday, March 14, 2018, 8:27 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍