വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

18 റണ്‍സിന് എല്ലാവരും പുറത്ത്, 12 മിനിറ്റില്‍ ലക്ഷ്യം കണ്ടു; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഒരു മത്സരം

ലണ്ടന്‍: ക്രിക്കറ്റില്‍ കൂടുതല്‍ സാങ്കേതിക വിദ്യയും പ്രൊഫഷണലിസവുമെല്ലാം കടന്നുവരുമ്പോള്‍ കൂടുതല്‍ റണ്ണൊഴുകുന്നതായിട്ടാണ് സമീപകാലത്ത് കണ്ടുവരുന്നത്. എന്നാല്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ്ബ് ബേക്കന്‍ഹാം കഴിഞ്ഞദിവസം നടന്ന ഒരു മത്സരത്തില്‍ 18 റണ്‍സിന് എല്ലാവരും പുറത്തായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

crickt

ഷെഫേര്‍ഡ് നിയാമി കെന്റ് ക്രിക്കറ്റ് ലീഗ് മാച്ചിലായിരുന്നു സംഭവം. ബെക്‌സിലി ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബേക്കന്‍ഹാം 11.2 ഓവറില്‍ 18 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ബാറ്റിങ് കേവലം 49 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെക്‌സിലി 12 മിനിറ്റില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ലക്ഷ്യത്തിലെത്തി. 3.3 ഓവറില്‍ എതിരാളികള്‍ ലക്ഷ്യംകണ്ടു.

ബേക്കന്‍ഹാമിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്. 152 വര്‍ഷത്തെ ചരിത്രമുള്ള ക്ലബ്ബാണ് നാണകെട്ടതെന്നത് ക്രിക്കറ്റ് വിദഗ്ധരെ അത്ഭുതപ്പെടുത്തി. മത്സരത്തില്‍ ബെക്‌സിലിയുടെ കാലും മക്ലോഡ് ആറു വിക്കറ്റ് വീഴ്ത്തി അപകടകാരിയായി. ജേസണ്‍ ബെന്‍ ശേഷിക്കുന്ന നാലു വിക്കറ്റുകളും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബേക്കന്‍ഹാമിന് തുടക്കംമുതല്‍ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് എത്തുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി. എന്നിരുന്നാലും പിറകെ വരുന്നവര്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, എതിരാളികളെപോലും അത്ഭുതപ്പെടുത്തി ബേക്കന്‍ഹാം 18 റണ്‍സിന് പുറത്തായി. മത്സരത്തില്‍ അഞ്ചു കളിക്കാര്‍ റണ്ണൊന്നുമെടുത്തില്ല. നാലു റണ്‍സെടുത്ത മൂന്നു കളിക്കാരാണ് ടോപ് സ്‌കോറര്‍മാര്‍.

Story first published: Wednesday, July 25, 2018, 14:44 [IST]
Other articles published on Jul 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X