വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിന് ഇതാണ് ബെസ്റ്റ് ടൈം... ടി10 ഏറ്റവും അനുയോജ്യം, ഒളിംപിക്‌സില്‍ വേണമെന്ന് മോര്‍ഗന്‍

1900ത്തിലെ ഒളിംപിക്‌സില്‍ ക്രിക്കറ്റുണ്ടായിരുന്നു

ലണ്ടന്‍: വിശ്വകായിക മേളയായ ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം നായകന്‍ ഇയോന്‍ മോര്‍ഗന്‍. ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ടി10 ഒളിംപിക്‌സിന് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും 10 ദിവസത്തിനുള്ളില്‍ തന്നെ ടി10 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1900ലെ ഒളിംപിക്സില്‍ ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ 1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ കായിക മേളകളിലൊന്നും ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

mogg 1

2022ല്‍ ബെര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയേക്കാള്‍ അനുയോജ്യം ടി10 ആണെന്നു മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ഒൡപിക്‌സിനു കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏറ്റവുമധികം യോജിക്കുന്നത് ടി10 ആണ്. അത്രയേറെ വേഗവും ആവേശവും നിറഞ്ഞതാണ് ഈ ഫോര്‍മാറ്റ്. മാത്രമല്ല വളരെ വേഗത്തില്‍ ഇത് ടൂര്‍ണമെന്റായി തീര്‍ക്കുകയും ചെയ്യാമെന്നും മോര്‍ഗന്‍ വിശദമാക്കി.

കോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡികോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡി

വന്നത് ധോണിക്കു പകരം, പക്ഷെ ജോലി ഗ്രൗണ്ടില്‍ വെള്ളമെത്തിക്കല്‍!! പന്തിനെക്കുറിച്ച് നെഹ്‌റവന്നത് ധോണിക്കു പകരം, പക്ഷെ ജോലി ഗ്രൗണ്ടില്‍ വെള്ളമെത്തിക്കല്‍!! പന്തിനെക്കുറിച്ച് നെഹ്‌റ

റോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജുറോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജു

എട്ടോ, 10 ദിവസം കൊണ്ട് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുകയെന്നത് എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കാര്യമാണ്. കാണികളെ വളരെയധികം ആവേശം കൊള്ളിക്കുന്നതുമായിരിക്കും ഈ ഫോര്‍മാറ്റെന്നു അബുദാബി ടി10 ലീഗില്‍ ഡല്‍ഹി ബുള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മോര്‍ഗന്‍ പറഞ്ഞു.

2

നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും പ്രചാരമേറിയ ടി20 തന്നെയാണ്. ടി10 ഫോര്‍മാറ്റിന് ഐസിസി ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ടി20യെ അപേക്ഷിച്ച് ടി10ന് അതിന്റേതായ മേന്‍മയുണ്ടെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. ടി20 ഗെയിമില്‍ ഏറ്റവും പ്രധാനം 10 മുതല്‍ 20 വരെയുള്ള ഓവറുകളാണ്. ടി10ലേക്കു വരികയാണെങ്കില്‍ തുടക്കത്തിലെ ചില ഓവറുകളാണ് ഏറ്റവും പ്രധാനം. ചുരുങ്ങിയ സമയം കൊണ്ട് അത് പരമാവധി മുതലെടുക്കുകയും വേണം. അതുകൊണ്ടു തന്നെ നിര്‍ണായകമായ പൊസിഷനില്‍ ടീം ആരെ കളിപ്പിക്കുന്നുവെന്നത് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 6, 2020, 17:09 [IST]
Other articles published on May 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X