Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു; ജോഫ്ര ആര്‍ച്ചറിന് ഇടമില്ല

ഇംഗ്ലണ്ട് ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ലോകകപ്പില്‍ വന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ജോഫ്ര ആര്‍ച്ചറിന് ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം, പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആര്‍ച്ചറിനെയും ക്രിസ് ജോര്‍ദനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരായ പരമ്പര അവസാനിക്കുന്നത് മെയ് 19നാണ്. ഈ പരമ്പരയ്ക്കുശേഷമാകും ഇംഗ്ലണ്ട് അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പരമ്പരയില്‍ തിളങ്ങിയാല്‍ ആര്‍ച്ചറിന് ഇനിയും ലോകകപ്പില്‍ കളിക്കാന്‍ അവസരമുണ്ടാകുമെന്നര്‍ഥം. മറ്റ് അംഗങ്ങളില്‍ പ്രധാന മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ബൗളര്‍മാര്‍

ഇംഗ്ലണ്ട് ബൗളര്‍മാര്‍

ഇയോയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീം സ്വന്തം നാട്ടില്‍ ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ളതാണ്.കഴിഞ്ഞ നാലുവര്‍ഷമായി സ്ഥിരതയോടെ കളിക്കുന്നവരാണ് ടീമിലുള്ളത്. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്ഡ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, ടോം കറന്‍ എന്നിവരാണ് പേസ്‌പേട. മോയീന്‍ അലി, ആദില്‍ റാഷിദ് എന്നിവര്‍ സ്പിന്നര്‍മാരാകും. ജോയ് ഡെനിലിയെ മറ്റൊരു സ്പിന്നര്‍ ആയി കരുതിയിട്ടുണ്ട്.

ബാറ്റ്‌സ്മാന്മാര്‍

ബാറ്റ്‌സ്മാന്മാര്‍

ജോണി ബെയര്‍സ്‌റ്റോ, ജേസണ്‍ റോയ്, ജോയ് റൂട്ട്, ഇയോയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ് എന്നിവര്‍ ബാറ്റിങ്ങിന് കരുത്തേകും. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ പരമ്പരയ്ക്കുശേഷമാകും ടീമില്‍ പൊളിച്ചെഴുത്തുണ്ടാവുക. മാര്‍ച്ചില്‍ ഇംഗ്ലണ്ട് പൗരത്വം ലഭിച്ച ബാര്‍ബഡോസ് വംശജനായ ജോഫ്ര ആര്‍ച്ചര്‍ ടീമിലെത്തുമോ എന്നതുമാത്രമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീം: ജോണി ബെയര്‍സ്‌റ്റോ, ജേസണ്‍ റോയ്, ജോയ് റൂട്ട്, ഇയോയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്ഡ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, ടോം കറന്‍, മോയീന്‍ അലി, ആദില്‍ റാഷിദ്, ജോയ് ഡെനിലി.

Story first published: Wednesday, April 17, 2019, 17:09 [IST]
Other articles published on Apr 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+