Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാം കറന്‍, ഇംഗ്ലണ്ടിന് പുത്തന്‍ താരോദയമായി ഓള്‍റൗണ്ടര്‍; ക്രിക്കറ്റ് കുടുംബകാര്യം

ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മില്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ മിന്നുന്ന പ്രകടനത്തിനിടയിലും ശോഭകെടാത്തൊരു താരമുണ്ട്. ഇംഗ്ലണ്ടിന്റെ സാം കറന്‍. ഇരുപതാം വയസില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്ന യുവതാരം രണ്ടാം മത്സരത്തില്‍ തന്നെ ഓള്‍റൗണ്ടര്‍ പ്രതിഭയെന്ന മേല്‍വിലാസമുണ്ടാക്കിക്കഴിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ പന്തുകൊണ്ടായിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ടായിരുന്നു ഇന്ത്യ സാം കറന്റെ ചൂടറിഞ്ഞത്. രണ്ട് ഇന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് കരുത്തായതും മറ്റൊരുമല്ല. ഒരുപക്ഷെ, ഇംഗ്ലണ്ടാണ് കളി ജയിക്കുന്നതെങ്കില്‍ മാന്‍ ഓഫ് ദി മാച്ചിന് എല്ലാ അവകാശവുമുണ്ട് ക്രിക്കറ്റ് കുടുംബത്തില്‍നിന്നും വരുന്ന സാമിന്.

ക്രിക്കറ്റ് കുടുംബകാര്യം

ക്രിക്കറ്റ് കുടുംബകാര്യം

സാം കറന് ക്രിക്കറ്റ് കുടുംബകാര്യമാണ്. ചെറുപ്രായത്തില്‍തന്നെ വീട്ടില്‍നിന്നും ക്രിക്കറ്റ് പാഠങ്ങള്‍ പഠിച്ചുവളര്‍ന്നവന്‍. സാം കറന്റെ മുത്തച്ഛന്‍ കെവിന്‍ കറന്‍ ക്രിക്കറ്റ് താരമായിരുന്നു. ഫസ്റ്റ് ക്ലാസില്‍ ഏഴുമത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പിതാവ് കെവിന്‍ കറനും ക്രിക്കറ്റ് താരമാണ്. സിംബാബ്വെയിലേക്ക് കുടിയേറിയ കെവിന്‍, അവര്‍ക്കുവേണ്ടി 11 ഏകദിനങ്ങള്‍ കളിച്ചു. 1983 ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്ത്യയ്‌ക്കെതിരെ 73 റണ്ണുമായി സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു കെവിന്‍. ഓള്‍ റൗണ്ടറായിരുന്ന കെവിന്‍ ഇന്ത്യയുടെ മുന്നു വിക്കറ്റും സ്വന്തമാക്കിയിരുന്നു. 2012 ല്‍ 53ാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കെവിന്‍ മരിച്ചു.

സഹോദരനും ഇംഗ്ലണ്ട് താരം

സഹോദരനും ഇംഗ്ലണ്ട് താരം

പിതാവിന്റെ മരണമേല്‍പ്പിച്ച ആഘാതത്തിലും ക്രിക്കറ്റ് കളിയാണ് സാമിന് ആശ്വാസമായത്. സാമിന് മുന്‍പേ ഇംഗ്ലണ്ട് ടീമിലെത്തിയത് സഹോദരന്‍ ടോം കറന്‍ ആണ്. ഇംഗ്ലണ്ടിനുവേണ്ടി രണ്ടു ടെസ്റ്റും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിതാവിനെ പോലെ ഓള്‍റൗണ്ടറായിരുന്നു ടോമും. മറ്റൊരു സഹോദരനായ ബെന്‍ കറന്‍ മെറില്‍ബോണിനുവേണ്ടി കളിച്ച് ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് വിളികാത്തുനില്‍ക്കുന്നു.

അരങ്ങേറ്റം പാക്കിസ്ഥാനെതിരെ

അരങ്ങേറ്റം പാക്കിസ്ഥാനെതിരെ

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലാണ് സാം കറന്‍ വരവറിയിച്ചതെങ്കിലും അരങ്ങേറ്റം പാക്കിസ്ഥാനെതിരെ ആയിരുന്നു. ഈവര്‍ഷം ജനുവരിയില്‍ പാകിസ്താനെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം ആദ്യ ടെസ്റ്റില്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. പിന്നീടിപ്പോഴാണ് വീണ്ടും ഇംഗ്ലണ്ട് ടീമിലെത്തുന്നത്.

ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡും ഓള്‍റൗണ്ട് പ്രകടനവും

ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡും ഓള്‍റൗണ്ട് പ്രകടനവും

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ കറന്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റിലധികം നേടുന്ന പ്രായം കുറഞ്ഞ ബൗളറെന്ന ബഹുമതി കറന്‍ സ്വന്തമാക്കി. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ മുരളി വിജയ്, ശിഖര്‍ ധവാന്‍ കൂടാതെ കെഎല്‍ രാഹുലും, ഹാര്‍ദിക് പാണ്ഡ്യയും യുവ ബൗളര്‍ക്ക് വിക്കറ്റ് നല്‍കി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 65 പന്തില്‍ 63 റണ്‍ നേടി ഇന്ത്യയുടെ വിജയലക്ഷ്യം ദുഷ്‌കരമാക്കിയതും സാം കറനാണ്.

Story first published: Saturday, August 4, 2018, 11:38 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+