വനിതാ ക്രിക്കറ്റ് താരം ഇസ ഗുഹയ്ക്ക് ഇംഗ്ലണ്ടില്‍ മിന്നുകെട്ട്; സച്ചിനെപോലെ അരങ്ങേറ്റം
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇസ ഗുഹ വിവാഹിതയായി. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന തോമസ് ആണ് വരന്‍. ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ വെച്ചായിരുന്നു വിവാഹം. തോമസിനെപോലെ ഒരാളെ വരനായി ലഭിച്ചതില്‍ താന്‍ അതിയായ സന്തോഷത്തിലാണെന്നും തോമസ് ഒപ്പമുണ്ടെങ്കില്‍ തനിക്ക് എന്തും സാധിക്കുമെന്നും വിവാഹത്തിനുശേഷം ഇസ പറഞ്ഞു.
ഇംഗ്ലണ്ടിനായി 8 ടെസ്റ്റുകളും 83 ഏകദിന മത്സരങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ പതിനാറാം വയസില്‍തന്നെ അന്താരാഷ്ട്ര അരങ്ങേറിയിരുന്നു. 2001ല്‍ സ്‌കോട്ട്‌ലന്‍ഡനെതിരെയായിരുന്നു അരങ്ങേറ്റം. 2002ല്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് ടീമിലും അരങ്ങേറിയ താരം മികച്ച ഇംഗ്ലീഷ് താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.

2007-2008ല്‍ ആഷസ് പരമ്പരയിലാണ് ഇസയുടെ മികച്ച പ്രകടനം കണ്ടത്. പേസ് ബൗളറായ ഇസ അന്ന് ബോറാല്‍ ടെസ്റ്റില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തി ആഷസ് നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചിരുന്നു. 2009ല്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് കിരീടം നേടിയപ്പോഴും ഈ ഇന്ത്യന്‍ വംശജ ടീമിലുണ്ട്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ടെസ്റ്റില്‍ 29ഉം ഏകദിനത്തില്‍ 101ഉം ടി20യില്‍ 22ഉം അടക്കം 148 വിക്കറ്റുകളാണ് മുന്‍ ലോക ഒന്നാം റാങ്കുകാരിയായ ഇസയുടെ കരിയറിലെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications