Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം

ഡര്‍ബന്‍: സ്പിന്‍ മികവില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ജയം. ഇന്ത്യന്‍ പര്യടനത്തില്‍ സ്പിന്നിനുമുന്നില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്കയെ സ്വന്തം മണ്ണിലും കാത്തിരുന്നത് അതേ ഗതി തന്നെയായിരുന്നു. ഓഫ് സ്പിന്നര്‍ മോയിന്‍ അലിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ 303 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 326 റണ്‍സ് നേടി എതിരാളികളെ പ്രതിരോധത്തിലാക്കിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 174 റണ്‍സെടുക്കാനെ അനുവദിച്ചുള്ളൂ.

England beat South Africa

116 റണ്‍സ് വഴങ്ങി 7 വീക്കറ്റ് നേടിയ മോയിന്‍ അലിയാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്ക നേരിടുന്ന തുര്‍ച്ചയായ ഏഴാം തോല്‍വിയാണിത്. നേരത്തെ ഇന്ത്യയോട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് പരമ്പര നഷ്ടമാക്കിയിരുന്ന ദക്ഷിണാഫ്രിക്കക്ക് ടെസ്റ്റിലെ ഒന്നാം റാങ്ക് ഭീക്ഷണിയിലാണ്.

ഇംഗ്ലണ്ടിനായി എല്ലാ ബാറ്റ്‌സ്മാന്‍മാരും മികച്ച സംഭാവന നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്ന്‍മാന്‍മാര്‍ കളി മറന്നമട്ടായിരുന്നു. ബ്രോഡ്, ഫിന്‍, അലി എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ട് അനായാസ ജയം നേടുകയായിരുന്നു.

Story first published: Thursday, December 31, 2015, 11:53 [IST]
Other articles published on Dec 31, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+