Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബില്ലിങ്‌സ്-വില്ലി കൂട്ടുകെട്ട് കരുത്തായി; അയര്‍ലന്‍ഡിനെ തകര്‍ത്ത് ഏകദിന പരമ്പര ഇംഗ്ലണ്ടിന്

സതാംപ്റ്റണ്‍: അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് വിജയിച്ച ആതിഥേയരായ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കുകയായിരുനന്നു. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 32.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടട്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയുടെ (41 പന്തില്‍ 82) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അടിത്തറയേകിയത്.

ഇംഗ്ലണ്ട്

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ബെയര്‍‌സ്റ്റോ 14 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റിലാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും സാം ബില്ലിങ്‌സ് (46*),ഡേവിഡ് വില്ലി (47*) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിലും തിളങ്ങിയ ബില്ലിങ്‌സ് 61 പന്തില്‍ ആറ് ബൗണ്ടറികള്‍ നേടിയപ്പോള്‍ 46 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു വില്ലിയുടെ പ്രകടനം.

വില്ലി

ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി കളിയിലെ താരമായിരുന്നു വില്ലി. ജേസണ്‍ റോയി (0), ജെയിംസ് വിന്‍സി (16), ടോം ബാന്റന്‍(15), ഇയാന്‍ മോര്‍ഗന്‍ (0), മോയിന്‍ അലി (0) എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ധ സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് കളിയിലെ താരം. അയര്‍ലന്‍ഡിനുവേണ്ടി ജോഷ് ലിറ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുര്‍ട്ടിസ് കാംഫെര്‍ രണ്ടും ക്രയ്ഗ് യങ് ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ് ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ കുര്‍ട്ടിസ് കാംഫറിന്റെ (68) അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. 87 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു കാംഫറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. ഹാരി ടെക്ടര്‍ (28), സിമി സിങ് (25), ആന്‍ഡി മാക്ബ്രിന്‍(24) എന്നിവരാണ് അയര്‍ലന്‍ഡിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പോള്‍ സ്റ്റിര്‍ലിങ് (12),ഗാരത് ഡിലേനി (0),ആന്‍ഡി ബാല്‍ബിര്‍ണി(15), കെവിന്‍ ഒബ്രിയാന്‍ (3) എന്നിവര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.

ആദില്‍ റഷീദ്

ക്രയ്ഗ് യങ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ് 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാഖിബ് മഹ്മൂദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെയിംസ് വിന്‍സിയും അരങ്ങേറ്റ താരം റീസി ടോപ്ലിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനുള്ള സൂപ്പര്‍ ലീഗിന്റെ ഭാഗമായ മത്സരം കൂടിയാണിത്.

ലോകകപ്പ്

നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് നേരിട്ട് ലോകകപ്പ് ലഭിക്കുമെങ്കിലും അയര്‍ലന്‍ഡിന് സൂപ്പര്‍ ലീഗില്‍ ആദ്യ എട്ടിനുള്ളില്‍ എത്തിയാല്‍ മാത്രമെ നേരിട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കൂ. വെസ്റ്റ് ഇന്‍ഡീസ് പരമ്പ കളിച്ച സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. അടുത്ത മാസം പാകിസ്താനെതിരേ ടെസ്റ്റ്,ഏകദിനങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയാണ് ടൂര്‍ണമെന്റ് മുന്നോട്ടുപോകുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഏകദിന പരമ്പരയാണിത്.

Story first published: Sunday, August 2, 2020, 9:22 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+