Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാടിന്റെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് ചങ്കൂറ്റമുണ്ടെന്ന് ജോണി ബെയര്‍‌സ്റ്റോ

ലണ്ടന്‍: ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയെന്ന് ഇംഗ്ലീഷ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ. ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍ ഏകദിന ടീമിലെ മിക്ക താരങ്ങളും ഉണ്ടെന്നതാണ് ഇതിന് കാരണമായി ഈ 28-കാരന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഏകദിന പരമ്പരയിലെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുകയെന്ന് ജോണി ബെയര്‍‌സ്റ്റോ വ്യക്തമാക്കി.

bairstow

ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോട് തോറ്റതിന് പുറമെ ആദ്യ ഏകദിനത്തിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ഒന്ന് ഞെട്ടി. എന്നാല്‍ ബാക്കിയുണ്ടായിരുന്ന രണ്ട് ഏകദിനങ്ങളും തുടര്‍ച്ചയായി വിജയിച്ച് പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. 'ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ടീമിനെ ഒന്നാം സ്ഥാനത്തുള്ളവര്‍ നേരിടുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. ഇതില്‍ നിന്നും പരമ്പര വിജയം നേടുകയാണ് ഞങ്ങള്‍ ചെയ്തത്', ജോണി ബെയര്‍‌സ്റ്റോ പറയുന്നു.

ആ ആത്മവിശ്വസവുമായാണ് ടെസ്റ്റ് ടീം കളത്തിലിറങ്ങുക. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണ്ണമായും വ്യത്യസ്തമാണ്, ബെയര്‍‌സ്റ്റോ കൂട്ടിച്ചേര്‍ത്തു. ഏകദിന പരമ്പരയിലെ വിജയം കരസ്ഥമാക്കിയതോടെ ലോകത്തിലെ ഒന്നാം നമ്പര്‍ ഏകദിന ടീമെന്ന സ്ഥാനം ഇംഗ്ലണ്ട് ഊട്ടിയുറപ്പിച്ചു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയാണ് ഒന്നാം നമ്പര്‍ ടീം. അതിഥികളെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ക്ക് വന്‍കുതിപ്പ് നേടാന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിന് അറിയാം.

ഇപ്പോള്‍ ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് പരമ്പരകളില്‍ ഒരു വിജയം മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. വിരാട് കോലിയുടെ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് പിച്ചിലെ അത്ഭുതങ്ങളാണ്. അത് മറികടക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന് തങ്ങള്‍ എന്ത് കൊണ്ടാണ് അര്‍ഹരാകുന്നതെന്ന് ഇന്ത്യക്ക് തെളിയിക്കാന്‍ കഴിയും.

Story first published: Sunday, July 22, 2018, 8:25 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+