Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണിന് മാരക പരിക്ക്; ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീസ്‌വെറ്റര്‍ വിരമിച്ചു

ലണ്ടന്‍: കണ്ണിനേറ്റ ഗുരുതരപരിക്ക് ഭേദമാകാന്‍ മടിച്ചതോടെ ഇംഗ്ലണ്ടിന്റെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന ക്രെയ്ഗ് കീസ്‌വെറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ കീസ്‌വെറ്ററിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത നഷ്ടമാണ്.

കണ്ണിന് പരിക്കേറ്റശേഷം ഇത്രയും കാലം ചികിത്സയിലായിരുന്നെന്ന് കീസ്‌വെറ്റര്‍ വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ പറഞ്ഞു. പഴയതുപോലെ കാഴ്ച തിരിച്ചുകിട്ടി ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചികിത്സ വേണ്ടത്ര ഫലിച്ചില്ലെന്ന് ഇരുപത്തിയേഴുകാരനായ കീസ്‌വെറ്റര്‍ വേദനയോടെ പറഞ്ഞു. സോമര്‍സെറ്റ് വെബ്‌സൈറ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

kieswetter

കണ്ണിന് പരിക്കേറ്റപ്പോള്‍ എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിന് പറ്റാതായപ്പോള്‍ മാനസികമായും താന്‍ തകര്‍ന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ നോര്‍ത്താംഷെയറിനെതിരെയുള്ള മത്സരത്തിനിടെയാണ് സോമര്‍സെറ്റ് താരമായിരുന്ന കീസ്‌വെറ്റര്‍ക്ക് പരിക്കേല്‍ക്കുന്നത്. പന്ത് ശക്തിയായി മുഖത്തിടിച്ചതുമൂലം മൂക്കിനും മുഖത്തെ എല്ലുകള്‍ക്കും കണ്ണിനും തകരാര്‍ സംഭവിക്കുകയായിരുന്നു.

സപ്തംബറില്‍ കളിക്കളത്തിലേക്ക് മടങ്ങിവന്നെങ്കിലും കാഴ്ച പഴയതുപോലെ തിരിച്ചു ലഭിക്കാത്തിനെ തുടര്‍ന്ന് ചികിത്സയിലേക്ക് മടങ്ങി. സൗത്ത് ആഫ്രിക്കന്‍ വംശജനായ കീസ്‌വെറ്റര്‍ 2007ല്‍ സോമര്‍സെറ്റിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്. 2010ല്‍ ഇംഗ്ലണ്ടിനുവേണ്ടി പാഡണിഞ്ഞു. 46 ഏകദിന മത്സരത്തിലും 25 ടി20 മത്സരത്തിനും ഇംഗ്ലണ്ടിനുവേണ്ടി കളിച്ചാണ് കീസ്‌വെറ്റര്‍ വിടവാങ്ങുന്നത്.

Story first published: Saturday, June 6, 2015, 9:05 [IST]
Other articles published on Jun 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+