For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരുത്തുകാട്ടി ഇംഗ്ലീഷ് പേസര്‍മാര്‍, വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

1
46755

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ 369 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ 232 റണ്‍സ് പിന്നിലാണ് വെസ്റ്റ് ഇന്‍ഡീസ്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനൊപ്പം (24) ഷെയ്ന്‍ ഡൗറിച്ചാണ് (10) ക്രീസില്‍. ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (32), ഷായ് ഹോപ് (17), ഷംറാ ബ്രോക്‌സ് (4), റോഷ്ടണ്‍ ചേസ് (9), ബ്ലാക്ക് വുഡ് (26) എന്നിവരുടെ വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ഹോപ്പിനെയും ബ്രോക്‌സിനെയും ആന്‍ഡേഴ്‌സണ്‍ മടക്കിയപ്പോള്‍ ചേസിനെയും ബ്രാത്ത്‌വെയ്റ്റിനെയും ബ്രോഡ് മടക്കി അയച്ചു. കാംബെല്ലിനെ ആര്‍ച്ചറും ബ്ലാക്ക്‌വുഡിനെ വോക്‌സും പുറത്താക്കി. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 369റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

1

നാല് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച നേരിട്ടു.ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റിന് 280 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും വാലറ്റത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് (62) ഇംഗ്ലണ്ടിനെ 369 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ബ്രോഡിന്റെ പ്രകടനം. രണ്ടാം ദിനം തുടങ്ങി സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിനെ (91) ഇംഗ്ലണ്ടിന് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ഷനോന്‍ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ക്രിസ് വോക്‌സിന്റെ (1) വിക്കറ്റ് കിമാര്‍ റോച്ച് പിഴുതപ്പോള്‍ ജോസ് ബട്‌ലറെ (62) റോഷ്ടണ്‍ ചേസ് ബ്ലാക്ക് വുഡിന്റെ കൈകളിലെത്തിച്ചു. ജോഫ്ര ആര്‍ച്ചറെ (3) റോച്ചും പുറത്താക്കി. അടിച്ചുതകര്‍ത്ത ബ്രോഡിനെ ചേസ് ബ്ലാക്ക് വുഡിന്റെ കൈയിലെത്തിച്ചപ്പോള്‍ അവസാന വിക്കറ്റായ ജെയിംസ് ആന്‍ഡേഴ്‌സണെ (11) ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും പുറത്താക്കി. ഡോം ബെസ്സ് (18*) പുറത്താവാതെ നിന്നു.

2

ഒന്നാം ദിനം നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപ്പണര്‍ റോറി ബേണ്‍സിന്റെ (57) അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്. മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന ബേണ്‍സിനെ റോഷ്ടണ്‍ ചേസാണ് പുറത്താക്കിയത്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സിനെ (20) കിമാര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡോം സിബ്ലി(0), ജോ റൂട്ട് (17)എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സിബ്ലിയെ കിമാര്‍ റോച്ച് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ റൂട്ടിനെ റോഷ്ടണ്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കിമാര്‍ റോച്ചിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. ഷനോന്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

3

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനച്ച് ആധിപത്യം നേടാമെന്ന പ്രതീക്ഷയിലാണ് ജേസണ്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുത്തത്. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക. സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും കരുത്തുറ്റ ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റും മാഞ്ചസ്റ്ററില്‍ തന്നെ നടക്കുന്നതിനാല്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെയാണ്. ഇംഗ്ലണ്ട് ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. ഇരുവരുടേയും സാന്നിധ്യം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനത് കടുത്ത വെല്ലുവിളിയാകും. രണ്ടാം ടെസ്റ്റിന് മാഞ്ചസ്റ്ററിലേക്ക് പോകുന്നതിനിടെ കോവിഡ് നിയമം ലംഘിച്ച് ആര്‍ച്ചര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

4

ഇതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനില്‍ പോയ ശേഷമാണ് ആര്‍ച്ചര്‍ മടങ്ങിയെത്തുന്നത്. കോവിഡ് നിയമം ലംഘിച്ചതിന്റെ പേരില്‍ ആര്‍ച്ചറിന് പിഴയും താക്കീതും നല്‍കിയിരുന്നു. അതേ സമയം രണ്ടാം മത്സരത്തില്‍ ആന്‍ഡേഴ്സണ് വിശ്രമം അനുവദിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നാം ടെസ്റ്റിലുണ്ടാകും. അതേ സമയം രണ്ടാം ടെസ്റ്റ് കളിച്ച സാം കറാന് മൂന്നാം ടെസ്റ്റില്‍ ഇടമില്ല.കറാന് പകരം ക്രിസ് വോക്സിന് അവസരം ലഭിച്ചു. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനമാണ് മാഞ്ചസ്റ്ററിലേത്. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്സില്‍ ഇംഗ്ലണ്ട് ഇന്നും പ്രതീക്ഷ വെക്കുന്നു.

5

ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സ്റ്റോക്സ് രണ്ടാം ഇന്നിങ്സില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതേ സമയം മോശം ഫോമിലുള്ള ജോസ് ബട്ലറെ വിക്കറ്റ് കീപ്പറായി മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നിലനിര്‍ത്തി. ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന്റ പ്രധാന തലവേദന. ബ്ലാക്ക്വുഡ്, ഷംറാ ബ്രോക്സ്, ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങുന്നത്. മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് സന്ദര്‍ശകര്‍ക്ക് തലവേദയാകുന്നത്. രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്ന് ഒരു മാറ്റം വെസ്റ്റ് ഇന്‍ഡീസ് വരുത്തിയിട്ട്. അല്‍സാരി ജോസഫിന് പകരം റക്കീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഷനോന്‍ ഗബ്രിയേല്, ജേസണ്‍ ഹോള്‍ഡര്‍, കിമാര്‍ റോച്ച് എന്നിവരും പേസ് നിരയ്ക്ക് കരുത്ത് പകരും. മഴ മൂന്നാം ടെസ്റ്റില്‍ വില്ലനായേക്കില്ല. മാഞ്ചസ്റ്ററില്‍ അനുകൂല കാലാവസ്ഥയാണ്.

Story first published: Sunday, July 26, 2020, 10:26 [IST]
Other articles published on Jul 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+