For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്: സെഞ്ച്വറിക്കരികെ പോപ്പ്, ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

1
46755

മാഞ്ചസ്റ്റര്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക നീങ്ങുന്നു. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 258 റണ്‍സെടുത്തിട്ടുണ്ട്. ഓലി പോപ്പും (91*) ജോസ് ബട്‌ലറുമാണ് (56*) ക്രീസില്‍. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഈ ജോടി 136 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഓപ്പണര്‍ റോറി ബേണ്‍സാണ് (57) ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന ബേണ്‍സിനെ റോഷ്ടണ്‍ ചേസാണ് പുറത്താക്കിയത്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സിനെ (20) കിമാര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡാം സിബ്ലി (0),ജോ റൂട്ട് (17)എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സിബ്ലിയെ കിമാര്‍ റോച്ച് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ റൂട്ടിനെ റോഷ്ടണ്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു.

england9

പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനച്ച് ആധിപത്യം നേടാമെന്ന പ്രതീക്ഷയിലാണ് ജേസണ്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുത്തത്.മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക.സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു.മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും കരുത്തുറ്റ ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റും മാഞ്ചസ്റ്ററില്‍ തന്നെ നടക്കുന്നതിനാല്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെയാണ്.

ഇംഗ്ലണ്ട് ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. ഇരുവരുടേയും സാന്നിധ്യം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനത് കടുത്ത വെല്ലുവിളിയാകും. രണ്ടാം ടെസ്റ്റിന് മാഞ്ചസ്റ്ററിലേക്ക് പോകുന്നതിനിടെ കോവിഡ് നിയമം ലംഘിച്ച് ആര്‍ച്ചര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഇതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനില്‍ പോയ ശേഷമാണ് ആര്‍ച്ചര്‍ മടങ്ങിയെത്തുന്നത്.കോവിഡ് നിയമം ലംഘിച്ചതിന്റെ പേരില്‍ ആര്‍ച്ചറിന് പിഴയും താക്കീതും നല്‍കിയിരുന്നു. അതേ സമയം രണ്ടാം മത്സരത്തില്‍ ആന്‍ഡേഴ്സണ് വിശ്രമം അനുവദിക്കുകയായിരുന്നു.രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നാം ടെസ്റ്റിലുണ്ടാകും.അതേ സമയം രണ്ടാം ടെസ്റ്റ് കളിച്ച സാം കറാന് മൂന്നാം ടെസ്റ്റില്‍ ഇടമില്ല.കറാന് പകരം ക്രിസ് വോക്സിന് അവസരം ലഭിച്ചു.

westindies-england8

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനമാണ് മാഞ്ചസ്റ്ററിലേത്.ഓള്‍റൗണ്ട് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്സില്‍ ഇംഗ്ലണ്ട് ഇന്നും പ്രതീക്ഷ വെക്കുന്നു.ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സ്റ്റോക്സ് രണ്ടാം ഇന്നിങ്സില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതേ സമയം മോശം ഫോമിലുള്ള ജോസ് ബട്ലറെ വിക്കറ്റ് കീപ്പറായി മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നിലനിര്‍ത്തി.

ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന്റ പ്രധാന തലവേദന.ബ്ലാക്ക്വുഡ്,ഷംറാ ബ്രോക്സ്,ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങുന്നത്.മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് സന്ദര്‍ശകര്‍ക്ക് തലവേദയാകുന്നത്.രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്ന് ഒരു മാറ്റം വെസ്റ്റ് ഇന്‍ഡീസ് വരുത്തിയിട്ട്.അല്‍സാരി ജോസഫിന് പകരം റക്കീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി.ഷനോന്‍ ഗബ്രിയേല്,ജേസണ്‍ ഹോള്‍ഡര്‍,കിമാര്‍ റോച്ച് എന്നിവരും പേസ് നിരയ്ക്ക് കരുത്ത് പകരും. മഴ മൂന്നാം ടെസ്റ്റില്‍ വില്ലനായേക്കില്ല.മാഞ്ചസ്റ്ററില്‍ അനുകൂല കാലാവസ്ഥയാണ്.

Story first published: Saturday, July 25, 2020, 8:10 [IST]
Other articles published on Jul 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+