For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെസ്റ്റ് ഇന്‍ഡീസ് വീണു, ഇംഗ്ലണ്ടിന് 269 റണ്‍സ് ജയം, പരമ്പര

1
46755

മാഞ്ചസ്റ്റര്‍: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-1ന് വിജയിക്കുകയായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു.

westindies-england

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ഷായ് ഹോപ്പാണ് (31) വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.ക്രയ്ഗ് ബ്രാത്ത്വെയ്റ്റ് (19),കാംബെല്‍ (0),കിമാര്‍ റോച്ച് (4),ഷംറാ ബ്രോക്സ് (22),റോഷ്ടണ്‍ ചേസ് (7),ബ്ലാക്ക് വുഡ് (23),ജേസണ്‍ ഹോള്‍ഡര്‍ (12),ഡൗറിച്ച് (8),കോണ്‍വാള്‍ (2) എന്നിവരാണ് മറ്റ് വെസ്റ്റ് ഇന്‍ഡീസ് സ്‌കോറര്‍മാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 197 റണ്‍സിന് ഓള്‍ഔട്ടായി. 172 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് 399 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി റോറി ബേണ്‍സ് (90),ഡോം സിബ്ലി (56),ജോ റൂട്ട് (68) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.ബേണ്‍സിനെ ചേസ് മടക്കിയപ്പോള്‍ സിബ്ലിയെ ഹോള്‍ഡറും പുറത്താക്കി.

england

നേരത്തെ ഇംഗ്ലണ്ടിന്റെ 369 റണ്‍സ് ഒന്നാം ഇന്നിങ്‌സ് പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 197 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങ്ങാണ് സന്ദര്‍ശകരെ തകര്‍ത്തത്.ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍,ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് (46) വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ ഡൗറിച്ചും (37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ബ്രോഡിന് മുന്നില്‍ വീണു. ക്രയ്ഗ് ബ്രാത്ത്വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (32), ഷായ് ഹോപ് (17), ഷംറാ ബ്രോക്‌സ് (4), റോഷ്ടണ്‍ ചേസ് (9), ബ്ലാക്ക് വുഡ് (26), കോണ്‍വാല്‍ (10), കിമാര്‍ റോച്ച് (0), ഷനോന്‍ ഗബ്രിയേല്‍ (0*) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍.

westindies

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനത്ത് ഗംഭീര പ്രകടനം തന്നെയാണ് ആതിഥേയരായ ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 369 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച നേരിട്ടു.ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റിന് 280 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും വാലറ്റത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് (62) ഇംഗ്ലണ്ടിനെ 369 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ബ്രോഡിന്റെ പ്രകടനം.

രണ്ടാം ദിനം തുടങ്ങി സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിനെ (91) ഇംഗ്ലണ്ടിന് നഷ്ടമായി.സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ഷനോന്‍ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.അധികം വൈകാതെ ക്രിസ് വോക്‌സിന്റെ (1) വിക്കറ്റ് കിമാര്‍ റോച്ച് പിഴുതപ്പോള്‍ ജോസ് ബട്‌ലറെ (62) റോഷ്ടണ്‍ ചേസ് ബ്ലാക്ക് വുഡിന്റെ കൈകളിലെത്തിച്ചു. ജോഫ്ര ആര്‍ച്ചറെ (3) റോച്ചും പുറത്താക്കി. അടിച്ചുതകര്‍ത്ത ബ്രോഡിനെ ചേസ് ബ്ലാക്ക് വുഡിന്റെ കൈയിലെത്തിച്ചപ്പോള്‍ അവസാന വിക്കറ്റായ ജെയിംസ് ആന്‍ഡേഴ്‌സണെ (11) ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും പുറത്താക്കി.

ഡോം ബെസ്സ് (18*) പുറത്താവാതെ നിന്നു. ഒന്നാം ദിനം നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപ്പണര്‍ റോറി ബേണ്‍സിന്റെ (57) അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്.മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന ബേണ്‍സിനെ റോഷ്ടണ്‍ ചേസാണ് പുറത്താക്കിയത്.രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സിനെ (20) കിമാര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡോം സിബ്ലി (0),ജോ റൂട്ട് (17)എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സിബ്ലിയെ കിമാര്‍ റോച്ച് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ റൂട്ടിനെ റോഷ്ടണ്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ കിമാര്‍ റോച്ചിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.ഷനോന്‍ ഗബ്രിയേല്‍,റോഷ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Tuesday, July 28, 2020, 19:55 [IST]
Other articles published on Jul 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+